ശിവശങ്കറിനെ വഴിപിഴപ്പിച്ചത് മസൂറി ഇന്‍സ്റ്റിറ്റിയൂട്ട്; സി.പി.എം നേതാവിന്റെ ന്യായീകരണം; കൊള്ളരുതായ്മകള്‍ ചെയ്യാനാണോ മസൂറിയില്‍ പരിശീലനം നല്‍കുന്നുവെന്ന് എന്‍.എന്‍ കൃഷ്ണദാസ്; ശ്രീരാമനും സീതാദേവിക്കും സംഭവിച്ചത്

സി.പി.എമ്മിന്റെ ന്യായീകരണമെല്ലാം വേറെ ലെവലാണ്. അതിന്റെയൊന്നും വാലില്‍കെട്ടാന്‍ പോലും മറ്റൊന്നിനെയും സാധിക്കില്ല. പിണറായി വിജയന്‍ ശ്രീരാമനാണെങ്കില്‍ അദ്ദേഹത്തിന്‍ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കര്‍ സീതാദേവിയാണെന്നാണ് ഒരിക്കല്‍ ഒരു സി.പി.എം നേതാവ് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്. ഇപ്പോള്‍ സീതാദേവി അറസ്റ്റിലായ പിന്നാലെ ശ്രീരാമനും അകത്താകുമെന്ന സംശയത്തിലുമാണ്. അപ്പോള്‍ നയവും ന്യായീകരണവും മാറും എന്നാല്‍ രാജ്യത്തെ സിവില്‍സര്‍വീസ് സംവിധാനത്തെയും പരീശീലനത്തെയും മുഴുവന്‍ അടച്ച് ആക്ഷേപിക്കുന്ന ന്യായീകരണം അത് ഇത്തിരി കടന്നു പോയി എന്നു പറയാതെ വയ്യ. ശിവശങ്കര്‍ അറസ്റ്റിലായതിന് പിന്നാലെ സിവില്‍സര്‍വീസ് പരിശീലന കേന്ദ്രമായ മസൂറി ഇന്‍സ്റ്റിറ്റിയൂട്ടിനെ പഴിചാരി രംഗത്ത് വന്നിരിക്കുന്നത് സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസാണ്.
ശിവശങ്കറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് പ്രതികരണം തേടിയപ്പോഴാണ് കൃഷ്ണദാസ് ആരോപണം ഉന്നയിച്ചത്. കൊള്ളരുതായ്മകള്‍ ചെയ്യാനാണോ മസൂറിയില്‍ പരിശീലനം നല്‍കുന്നതെന്നും കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഒരു ഉദ്യോഗസ്ഥനാണ് അദ്ദേഹം. മസൂറിയില്‍ കള്ളപ്പണം വെളുപ്പിക്കാനൊക്കെയാണോ പരിശീലിപ്പിച്ച് വിടുന്നത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കോടതിയില്‍ അദ്ദേഹം നിരപരാദിത്വം തെളിയിച്ചോട്ടെ. മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ നാലര വര്‍ഷം കൈകാര്യം ചെയ്ത ഉദ്യോഗസ്ഥനാണ് അറസ്റ്റിലായതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം ഐഎഎസ് സീനിയര്‍ ഓഫീസര്‍ ആയതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയോഗിക്കപ്പെട്ടതെന്ന് കൃഷ്ണദാസ് പ്രതികരിച്ചു.
അദ്ദേഹത്തെ സസ്‌പെന്റ് ചെയ്തപ്പോള്‍ വേറെ ഐഎഎസ് ഉദ്യോഗസ്ഥരെ തന്നെയാണ് നിയമിച്ചതും. ഐഎഎസ് ഉദ്യോഗസ്ഥര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് അവരാണ് നിശ്ചയിക്കേണ്ടതെന്നും അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കില്ലെന്നും കൃഷ്ണദാസ് പറഞ്ഞു. ഇന്ത്യന്‍ അഡ്മിനിട്രേറ്റീവ് സര്‍വീസ് പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയം നിയന്ത്രിക്കുന്നതാണ്. മസൂറിയില്‍ നിന്നാണ് ട്രെയിനിങ്ങ് കൊടുക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതില്‍ ഇടപെടാന്‍പാടില്ലെന്ന് പോലും അവരെ പരിശീലിപ്പിക്കുന്നില്ലെങ്കില്‍ ആ ഇന്‍സ്റ്റിട്യൂറ്റ് പിരിച്ചുവിടട്ടെ കൃഷ്ണദാസ് പറഞ്ഞു.
പിണറായി വിജയന്റെ ഭരണത്തില്‍ ഏറ്റവും സ്വാധീനമുള്ള അധികാരകേന്ദ്രമായിരുന്നു എം.ശിവശങ്കര്‍. അതിനാല്‍ ശിവശങ്കറിന്റെ അറസ്റ്റുണ്ടായയതോടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെ ഓഫീസിന്റേയും പങ്ക് വ്യക്തമാക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവെച്ച് ഒഴിയണമെന്നും കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. 'മുഖ്യമന്ത്രിയുടെ നാവും വാക്കുമായി പ്രവര്‍ത്തിച്ചയാളാണ് അറസ്റ്റിലായത്.
ശിവശങ്കറെ നേരത്തേതന്നെ തള്ളിപ്പറഞ്ഞതിനാല്‍ സി.പി.എമ്മിനോ ഇടതുമുന്നണിക്കോ ഈ നടപടികള്‍കൊണ്ട് ഒരു ക്ഷീണവുമില്ലെന്ന് സി.പി.എം. നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ട്. പുറമേക്ക് എല്ലാം ശാന്തമാണെന്നു കാണിക്കാനാണ് ഈ ശ്രമമെങ്കിലും സി.പി.എമ്മിനകത്ത് ഇതുസംബന്ധിച്ച് അപസ്വരങ്ങള്‍ ഉയരുന്നുണ്ടെന്നാണു വിവരം. ഇതുതന്നെയാണ് സി.പി.എം. ഇപ്പോള്‍ നേരിടുന്ന ആഭ്യന്തര പ്രതിസന്ധിയെന്നും പാര്‍ട്ടിക്കകത്ത് ശക്തമായ വികാരമുണ്ട്. ഇതിനിടെയാണ് പിണറായി അനുകൂലികളായ ന്യായീകരണ നേതാക്കളുടെ വ്യത്യസ്തമായ ന്യായീകരണങ്ങള്‍ പുറത്ത് വരുന്നത്.
https://www.facebook.com/Malayalivartha