മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കുട്ടികളില്ലാത്തതിനാൽ ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ച ശേഷം കൊണ്ടുപോയത് പാസ്റ്ററുടെ വീട്ടിലേക്ക്... യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ക്രൂരമായ പീഡനം; പിന്നാലെ സംഭവിച്ചത്...നടുക്കം വിട്ടുമാറാതെ കുടുംബം...
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഭര്‍ത്താവും പാസ്റ്ററും അറസ്റ്റില്‍. ചികിത്സയ്ക്കെന്ന് പറഞ്ഞ് എറണാകുളത്തെത്തിച്ചാണ് ഇരുവരും യുവതിയെ പീഡിപ്പിച്ചത്.
കുട്ടികളില്ലാത്ത യുവതിയെ ചികിത്സിക്കമെന്ന് പറഞ്ഞാണ് ഭര്‍ത്താവ് പാസ്റ്ററിന്റെ അടുത്തേക്ക് കൂട്ടികൊണ്ട് പോയത്.
40 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന യുവതി എതിര്‍ത്തിട്ടും ഭര്‍ത്താവ് കഴുത്തിന് പിടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. പീഡന വിവരം അറിഞ്ഞ സഹോദരിയാണ് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടത്.
ഇതോടെ ഒന്നാം പ്രതി യുവതിയുടെ ഭര്‍ത്താവിനെയും രണ്ടാം പ്രതി പാസ്റ്റര്‍ വില്യം ജോണിനെയും പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha