Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

മറഡോണ: അംഗീകരിക്കപ്പെട്ട എട്ടു മക്കളും അവകാശവാദവുമായി മറ്റ് പലരും... അച്ചടക്കമില്ലാത്ത ജീവിതത്തിന്റെ ബാക്കി പത്രം!

28 NOVEMBER 2020 08:40 AM IST
മലയാളി വാര്‍ത്ത

കളത്തിലെ പന്തടക്കം ജീവിതത്തിലില്ലായിരുന്ന ഇതിഹാസ താരം നിലത്തടിച്ച പന്തു പോലെ തെന്നിയും തെറിച്ചും ജീവിച്ചു. അംഗീകരിക്കപ്പെട്ട എട്ടു മക്കളും അവകാശവാദവുമായി രംഗത്തുള്ള ചിലരുമാണു അച്ചടക്കമില്ലാത്ത ആ ജീവിതത്തിന്റെ ബാക്കി പത്രം. പിന്തുടര്‍ച്ചാവകാശത്തിനു വേണ്ടിയുള്ള നിയമയുദ്ധമായി മരണ ശേഷവും മറഡോണയെ അതു വേട്ടയാടിയേക്കാം.

1986-ല്‍ ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയങ്ങളില്‍ കുടിയേറും മുന്‍പേ മറഡോണ ക്ലോഡിയ വില്ലഫേനു തന്റെ ഹൃദയം കൈമാറിയിരുന്നു. നിര്‍മാതാവും നടിയുമായിരുന്ന അവര്‍ക്കു അപ്പോള്‍ 17 വയസ്സ്. മറഡോണയ്ക്കു രണ്ടു വയസ്സു കൂടുതല്‍. ദമ്പതികള്‍ക്കു ഡാല്‍മ, ഗിയാന്നിന എന്നീ രണ്ടു പെണ്‍മക്കള്‍. മൂത്തമകള്‍ക്ക് അമ്മയുടെ പേരാണ് നല്‍കിയത്. പ്രണയവും വിവാഹവുമായി മൂന്നു പതിറ്റാണ്ടോളം നീണ്ട ബന്ധത്തിനു ശേഷം 2004-ല്‍ ക്ലോഡിയയും മറഡോണയും പിരിഞ്ഞു.

പിന്നെയും ദീര്‍ഘകാലം അവര്‍ നല്ല സുഹൃത്തുക്കളായി തുടര്‍ന്നു. അമേരിക്കയില്‍ ഫ്‌ലാറ്റ് വാങ്ങുന്നതിനായി പണം മോഷ്ടിച്ചുവെന്നാരോപിച്ചു ക്ലോഡിയയ്‌ക്കെതിരെ മറഡോണ കോടതിയിലെത്തിയപ്പോഴാണു ഇരു ഹൃദയങ്ങളും അകന്നതായി ലോകം അറിഞ്ഞത്.

ഇറ്റാലിയന്‍ രണ്ടാം ഡിവിഷനില്‍ നാപ്പോളിക്കായി കളിക്കുന്ന കാലത്ത്, മോഡലായിരുന്ന ക്രിസ്റ്റീന സിനാഗ്രയുമായുണ്ടായ ബന്ധത്തില്‍ ജനിച്ച ഡിയാഗോ ജൂനിയര്‍ സിനാഗ്രയാണു, പ്രായം കണക്കിലെടുത്താല്‍ മറഡോണയുടെ മൂത്ത മകന്‍. 1995-ല്‍ ഇറ്റാലിയന്‍ കോടതി മകനെന്നു വിധിച്ചിട്ടും മറഡോണ അംഗീകരിച്ചില്ല. ഒടുവില്‍ ജൂനിയറിന് 30 വയസ്സായപ്പോള്‍, 2016-ല്‍ താരം മനസ്സു മാറ്റി മകനെ അംഗീകരിച്ചു. ഒപ്പമുള്ള ചിത്രം പങ്കുവച്ച്, 'അവന്‍ എന്നെപ്പോലെ ' എന്നു കുറിക്കുകയും ചെയ്തു.

നൈറ്റ് ക്ലബ്ബ് ജീവനക്കാരി വലേരിയ സബലൈനുമായുള്ള ബന്ധത്തില്‍ ജനിച്ച ജന ഇപ്പോള്‍ അറിയപ്പെടുന്ന മോഡലാണ്.

കഴിഞ്ഞ വര്‍ഷമാണ് ക്യൂബയില്‍ 2 സ്ത്രീകളിലായി 3 മക്കളുണ്ടെന്ന് മറഡോണ വെളിപ്പെടുത്തിയത്. ജുവാന, ലു, ജാവിയെലിറ്റോ എന്നിവരുടെ അമ്മമാരെക്കുറിച്ച് പക്ഷേ, താരം പറഞ്ഞില്ല. ലഹരി വിരുദ്ധ ചികില്‍സയുടെ ഭാഗമായി 2000-05 കാലത്ത് ഹവാനയില്‍ താമസിച്ച കാലത്തിന്റെ ശേഷിപ്പ്.

ദീര്‍ഘകാല പങ്കാളിയായിരുന്ന വെറോണിക്കാ ഒജേഡയില്‍ ജനിച്ച ഡിയഗോ ഫെര്‍ണാണ്ടോയാണ് (ഏഴ്) അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ കുഞ്ഞ്.

മറഡോണയുടെ മദ്യാസക്തിയില്‍ മനംമടുത്ത് 2018-ല്‍ ബന്ധം ഉപേക്ഷിച്ച അര്‍ജന്റീന വനിതാ ഫുട്‌ബോള്‍ ടീം അംഗമായിരുന്ന റോക്കിയോ ഒലീവയായിരുന്നു അവസാന പങ്കാളിയെങ്കിലും ഈ ബന്ധത്തില്‍ മക്കളില്ല. 30 വയസ്സിനു ഇളപ്പമായിരുന്നു അവര്‍.

മഗലി ഗില്‍, സാന്തിയാഗോ ലാറ എന്നിവര്‍ മറഡോണയുടെ മക്കളാണെന്നവകാശപ്പെട്ടു ഈയിടെ രംഗത്തെത്തി. അവകാശം സ്ഥാപിച്ചു കിട്ടാന്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു.

ഭക്ഷണം കഴിച്ചെന്ന് കള്ളം പറഞ്ഞ്, മക്കള്‍ക്കു രണ്ടുരുള അധികം നല്‍കുന്ന അമ്മ ഡാല്‍മയുടെ സ്‌നേഹ വായ്പിനെക്കുറിച്ച് ജീവിതകഥയില്‍ മറഡോണ പറയുന്നുണ്ട്. അമ്മയോടുള്ള സ്‌നേഹവും ആദരവും 'തോത്ത, ഐ ലവ് യൂ' എന്ന പച്ചകുത്തലായി മറഡോണയുടെ ശരീരത്തിലുണ്ടായിരുന്നു. കുടുംബ സ്‌നേഹത്തിന്റെ അടിത്തറ ഭദ്രമായിരുന്നിട്ടും മറഡോണ വഴി മാറി സഞ്ചരിച്ചു. ഇനി അദ്ദേഹത്തിന്റെ സ്വത്തിന്റെ അവകാശികള്‍ ആരൊക്കെയാകും എന്നതിന് ഉത്തരം കണ്ടെത്തുന്നതിന് റഫറിയുടെ റോളില്‍ കോടതി കളത്തിലിറങ്ങേണ്ടിവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends