Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

ഞെട്ടിച്ച് അമേരിക്ക; ഇന്ത്യയെ കുറിച്ചുള്ള രഹസ്യരേഖ പുറത്ത്; ഇനി പുറകോട്ടില്ല, രണ്ടും കല്പിച്ച് തന്നെ; ഇന്ത്യയോടുള്ള നയം മാറില്ല എന്ന വ്യക്തമായ സൂചന; ഏഷ്യയിലെ ഏറ്റവും പ്രമുഖ രാജ്യം ഇന്ത്യ, ലോക സമാധാനത്തിന് മുതല്‍കൂട്ട്

15 JANUARY 2021 02:06 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നല്ല ബന്ധം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുരോഗമനത്തിന്റെ പാതയിലാണെന്ന് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നത്. മാറി വരുന്ന ലോകക്രമത്തില്‍, ഇന്ത്യയുടെ സ്ഥാനം, പ്രേത്യേകിച്ച് അമേരിക്കയും അവരുടെ സഖ്യ കക്ഷികളുമായുള്ള ഇന്ത്യയുടെ സൗഹൃദം അമേരിക്കക്ക് വളരെയധികം പ്രധാനപെട്ടതാണെന്ന് അമേരിക്കയുടെ അനവധി നയതന്ത്ര ഉദ്യോഗസ്ഥര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ ഓരോ തവണയും അധികാരത്തില്‍ വരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ അവര്‍ക്ക് കിട്ടിയതിനേക്കാള്‍ മികച്ച രീതിയിലാണ് ഇന്ത്യ- അമേരിക്ക ബാന്ധവത്തെ മുന്നോട്ട് കൊണ്ട് പോയിരിക്കുന്നത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയെ എങ്ങനെയാണ് പരിഗണിക്കേണ്ടത് എന്ന വിഷയത്തില്‍ അമേരിക്കന്‍ സര്‍ക്കാരിന്റെ ഒരു രഹസ്യം നയം പുറത്തു വിട്ടിരിക്കുകയാണ് ട്രംപ് ഭരണകൂടം. അമേരിക്ക 2018-ല്‍ തയ്യാറാക്കിയ ഇന്തോ-പസഫിക്കിനായുള്ള ഈ രഹസ്യ സ്ട്രാറ്റര്‍ജി പ്രകാരം മേഖലയില്‍ ഇന്ത്യയുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് അമേരിക്ക കൂടുതല്‍ പ്രവര്‍ത്തിക്കണം എന്നാണ് വിഭാവനം ചെയ്യുന്നത് , അതുവഴി സമാന ചിന്താഗതിക്കാരായ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് ''ചൈനയെ എതിരിടാനുള്ള ഒരു തിരുത്തല്‍ ശക്തി ' ആയി പ്രവര്‍ത്തിക്കാന്‍, ഇന്ത്യയെ വളര്‍ത്തി കൊണ്ട് വരണം എന്നും രേഖ മുന്നോട്ടു വയ്ക്കുന്നു.

സാധാരണഗതിയില്‍ ഇത്തരത്തിലുള്ള രഹസ്യനയങ്ങള്‍ അവ രൂപീകരിച്ചതിനു ശേഷം മൂന്നോ നാലോ ദശകങ്ങള്‍ കഴിഞ്ഞു മാത്രമേ പുറത്തു വിടാറുള്ളൂ, എന്നാല്‍ വെറും രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ ഈ റിപ്പോര്‍ട്ട് വിടുന്നതിലൂടെ ഇന്ത്യയുമായുള്ള ബന്ധത്തിന് അമേരിക്കന്‍ സര്‍ക്കാര്‍ എത്ര മാത്രം പ്രാധാന്യം ആണ് കൊടുക്കുന്നത് എന്ന് വ്യക്തമായിരിക്കുകയാണ് അമേരിക്ക. സര്‍ക്കാര്‍ മാറിയാലും ഇന്ത്യയോടുള്ള നയം മാറില്ല എന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ നല്‍കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

സാധാരണ ഗതിയില്‍ അമേരിക്കന്‍ സമ്പ്രദായത്തില്‍, ഇത്തരം രഹസ്യരേഖകള്‍ മൂന്ന് പതിറ്റാണ്ടുകള്‍ വരെ രഹസ്യമായി തുടരും, എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഓബ്രിയന്‍ 10 പേജുള്ള ഈ നയതന്ത്രത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ചെറിയ മാറ്റങ്ങള്‍ വരുത്തി വിശദീകരിക്കുകയുണ്ടായി. വിദഗ്ദ്ധര്‍ കരുതുന്നത് വാഷിംഗ്ടണില്‍ ഭരണമാറ്റം നടന്നെങ്കിലും തങ്ങളുടെ ഇന്തോ-പസഫിക് നിലപാടില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും മേഖലയിലെ തങ്ങളുടെ പ്രധാന പങ്കാളികളായ ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവരോടുള്ള സമീപനത്തില്‍ യുഎസിന്റെ നയപരമായ തുടര്‍ച്ചയെ സൂചിപ്പിക്കുന്നതിനും ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത് എന്നുമാണ്.

ഇന്ത്യയെ ശക്തരാക്കുവാന്‍ വേണ്ടി ഇന്ത്യയുടെ ഉയര്‍ച്ചയും സുരക്ഷയും മുന്‍ നിര്‍ത്തിക്കൊണ്ട്, പ്രധാന സുരക്ഷാ പങ്കാളിയും പ്രധാന പ്രതിരോധ പങ്കാളിയുമായി പ്രവര്‍ത്തിക്കാനുള്ള ശേഷി ത്വരിതപ്പെടുത്തുന്നതിനും'' ചൈനയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനും. നയതന്ത്ര, സൈനിക, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഉള്‍പ്പെടെ നിരവധി മുന്നണികളില്‍ യുഎസ് നടപടിയെടുക്കുമെന്ന് ഈ രഹസ്യ സ്ട്രാറ്റജി വ്യക്തമാക്കുന്നു.

ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന ഈ രഹസ്യ രേഖ പ്രകാരം ഇന്ത്യയുമായുള്ള പ്രതിരോധ സഹകരണവും യോജിച്ചുള്ള പ്രവര്‍ത്തനവും വര്‍ധിപ്പിക്കുന്നതിന് ശക്തമായ അടിത്തറ നിര്‍മ്മിക്കാന്‍ അമേരിക്ക പരിശ്രമിക്കും. മേഖലയിലെ പ്രധാന പ്രതിരോധ പങ്കാളി എന്ന നിലയില്‍ ഇന്ത്യയുടെ പദവി ഉയര്‍ത്തുന്നതിനു വേണ്ടി പ്രതിരോധ ഉപകരണങ്ങളുടെ വ്യാപാരവും പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റവും വര്‍ദ്ധിപ്പിച്ചു കൊണ്ട് വരും. മാത്രമല്ല ഇന്ത്യന്‍ മഹാ സമുദ്രത്തിന് അപ്പുറത്തും ഇന്ത്യയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ഇന്ത്യയെ പ്രോത്സാഹിപ്പിക്കും. ആണവ വിതരണ ഗ്രൂപ്പിലെ അംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെയും യുഎസ് പിന്തുണയ്ക്കും, കൂടാതെ ''ആഭ്യന്തര സാമ്പത്തിക പരിഷ്‌കരണത്തിനായി ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയും കിഴക്കന്‍ ഏഷ്യ ഉച്ചകോടി, ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗം എന്നിവിടങ്ങളില്‍ ഇന്ത്യയുടെ നേതൃത്വം ഉയര്‍ത്തി കൊണ്ട് വരാന്‍ അമേരിക്ക പരിശ്രമിക്കും. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യയെ ഒരു നിര്‍ണായക ലോക ശക്തി ആയി ഉയര്‍ത്തി കൊണ്ട് വരാന്‍ വേണ്ടതെല്ലാം അമേരിക്ക ചെയ്യും എന്നാണ് അവരുടെ രഹസ്യ രേഖ വ്യക്തമാക്കുന്നത്.

യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ഏതാണ്ട് രണ്ട് വര്‍ഷം മുമ്പ് രൂപപ്പെടുത്തിയ ഈ സ്ട്രാറ്റര്‍ജിയില്‍ ഇന്ത്യയെക്കുറിച്ച് 20 ലധികം പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തെ ദക്ഷിണേഷ്യയിലെ ഏറ്റവും പ്രമുഖ രാജ്യമായിട്ടാണ് കണക്കാക്കുന്നത്. മാത്രമല്ല ചൈനയുടെ അധിനിവേശ നയങ്ങള്‍ക്കെതിരെയും മറ്റ് തീവ്രവാദ ഭീഷണികള്‍ക്കെതിരെയും, അമേരിക്കയുമായും മറ്റ് അമേരിക്കന്‍ സഖ്യകക്ഷികളുമായും പങ്കാളികളുമായും സാമ്പത്തിക, പ്രതിരോധ സഹകരണം വര്‍ധിപ്പിച്ചു കൊണ്ട് മേഖലയിലെ സുരക്ഷയുടെ കാര്യത്തില്‍ പ്രധാന പങ്ക് കയ്യാളുന്ന ഒരു രാജ്യം ആയി ഇന്ത്യ ഉയര്‍ന്നു വരണം എന്നാണ് അമേരിക്ക ഈ രഹസ്യ റിപ്പോര്‍ട്ടിലൂടെ വിഭാവനം ചെയ്യുന്നത്.

''രഹസ്യാത്മകം ' എന്നും ''വിദേശ പൗരന്മാര്‍ കാണാന്‍ പാടില്ലാത്തത് ' എന്നും വര്‍ഗ്ഗീകരിച്ചിരിക്കുന്ന ഈ ഡോക്യുമെന്റ് , ഇന്തോ-പസഫിക് മേഖലയിലെ അമേരിക്കന്‍ സഖ്യങ്ങളും പങ്കാളിത്തവും ഇല്ലാതാക്കുന്നതിനും ''അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും തകര്‍ക്കുന്നതിനും ' അമേരിക്കയുടെ തന്ത്രപരമായ എതിരാളിയായി ചൈനയെ കാണുന്നു. മാത്രമല്ല ''സ്വതന്ത്ര സമൂഹങ്ങളുടെ മേല്‍ അഗാധമായ വെല്ലുവിളികള്‍ ഉയര്‍ത്താന്‍'' അത്യാധുനിക സാങ്കേതികവിദ്യകളില്‍ തങ്ങള്‍ക്കുള്ള ആധിപത്യം ചൈന ഉപയോഗിക്കുമെന്നും അതില്‍ പറയുന്നു.

ശക്തരായ ഇന്ത്യ സമാന മനസ്‌കരായ രാജ്യങ്ങളുമായുള്ള സഹകരണ പങ്കാളിത്തത്തോടെ ലോകത്തിനു ഭീഷണി ആയി ഉയര്‍ന്നു വരുന്ന ചൈനക്കെതിരെ ഒരു തിരുത്തല്‍ ശക്തിയായി നില കൊള്ളും എന്ന അനുമാനത്തിലാണ് ഇപ്പോള്‍ ഈ ഒരു ഇന്തോ- പസിഫിക് നയം അമേരിക്കന്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ളത്. മാത്രമല്ല സുരക്ഷാ വിഷയങ്ങളില്‍ ഇന്ത്യയുടെ പ്രധാന പങ്കാളി വാഷിംഗ്ടണ്‍ ആയിരിക്കണം എന്നും അമേരിക്ക ആഗ്രഹിക്കുന്നു.

എങ്ങനെയാണോ സോവിയറ്റ് യൂണിയനെതിരെ അമേരിക്ക ചൈനയെ സാമ്പത്തികമായി ഉയര്‍ത്തി കൊണ്ട് വന്നത്, അത് പോലെയുള്ള ഒരു തന്ത്രമാണ് ഇപ്പോള്‍ ചൈനക്കെതിരെ ഇന്ത്യയെ വളര്‍ത്തി കൊണ്ട് വരുവാന്‍ ശ്രമിക്കുന്നതിലൂടെ അമേരിക്ക പയറ്റുന്നത്. അതായത് ഇന്ത്യയോടുള്ള അമേരിക്കന്‍ നയതന്ത്രം സ്ഥിരം ആണെന്നും ഭരണകൂടം മാറുന്നതിലൂടെ അതിനു ഒരു മാറ്റവും ഉണ്ടാകില്ലെന്നും, അത്തരത്തില്‍ എന്തെങ്കിലും ഭയം ഇന്ത്യക്കുണ്ടെങ്കില്‍ അത് ആസ്ഥാനത്താണെന്നും വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്ന രേഖ.

എന്നാല്‍ അമേരിക്ക വിഭാവനം ചെയ്യുന്നത് പോലെ ഇന്ത്യ ശക്തിപ്പെടുകയാണെങ്കില്‍, ചൈനയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായി ശക്തമായ ഒരു ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്ന ഇന്ത്യ അമേരിക്കയ്ക്കും അവരുടെ സഖ്യ കക്ഷികള്‍ക്കും ഒരു തരത്തിലും ഭീഷണി ആകാത്ത ലോക സമാധാനത്തിന് ഒരു മുതല്‍കൂട്ടാകുന്ന സാനിധ്യമായി മാറും എന്നത് തര്‍ക്കമില്ലാത്ത വിഷയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends