മറ്റു ചെറുമക്കളെ പോലെ ആ ഉമ്മയെ 'നാനി' യെന്നു വിളിച്ചപ്പോൾ അറിഞ്ഞിരുന്നില്ല ആ വിളി ഒരു കൊലപാതകിയുടേതായിരുന്നുവെന്ന്... ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ? മനസ്സിൽ പെൺ സുഹൃത്തിനെ മാത്രം കാണാനുള്ള ആഗ്രഹം; 78 കാരി ജാന്‍ ബീവിയെ കൊലപ്പെടുത്തിയ സംഭവത്തിൽ തെളിവെടുപ്പിനായി തിരുവല്ലത്ത് എത്തിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി... അലക്സിന്റെ സ്വഭാവത്തിൽ പകച്ച് നാട്ടുകാർ...

തിരുവല്ലത്ത് വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ദിവസങ്ങൾക്ക് മുൻപായിരുന്നു. 78 കാരി ജാന്‍ ബീവി സ്വന്തം മക്കളില്‍ ഒരാളായി വളര്‍ത്തിയ വീട്ടുജോലിക്കാരിയുടെ മകന്‍ ബിരുദധാരിയായ അലക്സ് ഗോപനാണ് ആ അരുംകൊല നടത്തിയത്.
എന്നാൽ കഴിഞ്ഞ ദിവസം തെളിവെടുപ്പിനായി അലക്സിനെ എത്തിച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവുമില്ലാതെ പ്രതി നിന്നത് നാട്ടുകാരെ ഞെട്ടിച്ചു. തികച്ചും നാടകീയമായിരുന്നു സംഭവം. 'എന്തിനാണ് മോനേ നീ അമ്മയേ കൊന്നത്..? ചോദിച്ചിരുന്നെങ്കില്‍ ആ സ്വര്‍ണം നിനക്ക് തരുമായിരുന്നില്ലേ..' വീട്ടുകാരുടെ ഈ ചോദ്യത്തിന് മുന്നിലും അലക്സ് കുലുങ്ങിയില്ല. ആറാം ക്ലാസ് മുതല്‍ മുത്തശ്ശിയോടപ്പമാണ് അലക്സ് ഈ വീട്ടിലേക്ക് എത്തിയത്. അന്നുമുതല്‍ വീട്ടില്‍ എവിടെയും കയറാനുള്ള സ്വാതന്ത്ര്യം. മറ്റു ചെറുമക്കളേ പോലെ നാനി എന്നാണ് ചാന്‍ ബീവിയേ അലക്സും വിളിച്ചിരുന്നത്.
പക്ഷെ ആ വിളി ഒരു കൊലാപാതയിയുടേതായിരുന്നുവെന്ന് കുടുംബം തിരിച്ചറിയുന്നത് ഇപ്പോഴാണ്. ക്രിസ്മസിന് ചാന്‍ ഉമ്മയേയും കുടുംബത്തേയും വീട്ടിലേക്ക് വിളിച്ച് വിരുന്ന് നല്‍കിയിരുന്നു അലക്സ്. ഭക്ഷണം വിളമ്പി കൊടുത്തതും അലക്സ് തന്നെ. പക്ഷെ അതു ഒരു മോഷണത്തിനുള്ള ആസൂത്രണത്തിന്റെ തുടര്‍ച്ചയായിരുന്നു. വീട്ടുസാധനങ്ങള്‍ വാങ്ങിക്കാന്‍ ചാന്‍ ബീവി പറഞ്ഞയച്ചിരുന്നത് പലപ്പോഴും അലക്സിനെയായിരുന്നു. ബാക്കിവരുന്ന തുക മോനേ നീ വെച്ചോ എന്ന് പറഞ്ഞിരുന്നു. എന്നിട്ടും പലതവണ ആ അമ്മ അറിയാതെ അലക്സ് പണം മോഷ്ടിച്ചു. പൊലീസില്‍ അന്ന് പറഞ്ഞിരുന്നെങ്കില്‍ ദാരുണമായി അമ്മ കൊല്ലപ്പെടുമായിരുന്നില്ല.
ജനുവരി എട്ടിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അലക്സ് വീട്ടിലേക്ക് എത്തുന്നത്. മാല പൊട്ടിച്ച് രക്ഷപെടാനായിരുന്നു പദ്ധതി. എന്നും കണ്‍മുന്നിലൂടെ നടക്കുന്ന മകനെ ഹെല്‍മെറ്റിന്റെ മറയുണ്ടെങ്കിലും ആ അമ്മ മനസിലാക്കിയതോടെ കൊലപ്പെടുത്തി സ്വന്തം തടി സംരക്ഷിക്കാനാണ് അലക്സ് ശ്രമിച്ചത്. വീട്ടു ജോലിക്കാരിയാണ് മൃതദേഹം ആദ്യം കാണുന്നത്. ഇവര്‍ ചാന്‍ ബീവിയുടെ മകനെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ അണിഞ്ഞിരുന്ന രണ്ടരപവന്റെ സ്വര്‍ണമാലയും രണ്ട് പവന്‍ വരുന്ന രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹത ഉയരാന്‍ കാരണം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കേറ്റ അടിയാണ് മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിരുന്നു.
വീട്ടില്‍ ആരുമില്ലാത്ത സമയം മനസിലാക്കിയാണ് അലക്സ് മോഷണത്തിനായി എത്തിയത്. കഴിഞ്ഞ ദിവസം പോലീസ്, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ദര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ എത്തി പരിശോധനകള്‍ നടത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പ്രതിയിലേക്ക് എത്തിച്ചേര്‍ന്നത്. ചാന്‍ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്സ്. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച് മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാന്‍ബീവിയുടെ മാലയില്‍ പിടിച്ചു വലിച്ചു.
ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്സേ വിടെടാ' എന്നു പറഞ്ഞതോടെ തലമുടിയില്‍ പിടിച്ചു ചുമരില്‍ രണ്ടു തവണ ശക്തിയായി ഇടിച്ചു തറയിലേക്ക് തള്ളി വീഴ്ത്തി ആഭരണങ്ങള്‍ കവരുകയായിരുന്നു. തുടര്‍ന്ന് കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ച ശേഷം വീട്ടില്‍ മടങ്ങി എത്തി. ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും രണ്ടര പവന്‍ മാലയുമാണ് പ്രതി കവര്‍ന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കനാലില്‍ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു.
സംഭവം പുറത്തറിഞ്ഞ ശേഷം നാട്ടുകാര്‍ക്കൊപ്പം ചാന്‍ബീവിയുടെ വീട്ടിലെത്തിയ പ്രതി ചാന്‍ബീവിയെ ആശുപത്രിയിലെത്തിക്കാനും മരണ വീട്ടില്‍ ഒരുക്കങ്ങള്‍ നടത്താനും സജീവമായിരുന്നു. ചാന്‍ ബീവിയുടെ വീട്ടില്‍ നിന്നു മുന്‍പ് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല. അലക്സ് ആവശ്യപ്പെടുമ്ബോഴെല്ലാം ചാന്‍ബീവി പണം നല്‍കിയിരുന്നു സെക്രട്ടേറിയറ്റില്‍ ധനകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ആയ മകന്‍ അന്‍വര്‍ ഹുസൈന്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ വീട്ടില്‍ ചാന്‍ബീവി ഒറ്റക്കാണ്. ആഹാരം നല്‍കാനുള്ള സമയത്തു മാത്രമാണ് അലക്സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക. സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജില്‍ നിന്നെന്ന മട്ടില്‍ അലക്സ് വീട്ടിലേക്ക് വിളിച്ച് കുശലാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി.
കൊലപാതകത്തിനു ശേഷം കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചത് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നുവരുത്തി തീര്‍ക്കാന്‍ ആണെന്നും പൊലീസ് കരുതുന്നു. മരണ സമയത്ത് അലക്സിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകള്‍ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റര്‍നെറ്റ് പതിപ്പ് അലക്സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച് കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്സിന്റേതെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha