Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോന്നി പാറമടയിലെ അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളിക്കായി തെരച്ചില്‍ തുടങ്ങി....വീണ്ടും പാറയിടിയുന്നത് വെല്ലുവിളിയാകുന്നു , വലിയ ക്രെയിന്‍ എത്തിക്കും


കോട്ടയം കടുത്തുരുത്തി വെള്ളൂരിൽ വാറ്റ്ചാരായവും വാറ്റ് ഉപകരണങ്ങളുമായി രണ്ടു പേർ എക്‌സൈസ് പിടിയിൽ; 2.60 ലിറ്റർ വാറ്റ് ചാരായവും 85 ലിറ്റർ കോടയും പിടിച്ചെടുത്തു...


ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറിയുടെ ടയർ മാറുന്നതിനിടയിൽ ടിപ്പറിന്റെ ഹൈഡ്രോളിക് ജാക്കി വൈദ്യുതി ലൈനിൽ തട്ടി യുവാവിന് ദാരുണാന്ത്യം...


കെട്ടിടം ഇടിഞ്ഞ് വീണ് മരിച്ച ബിന്ദുവിൻ്റെ മകൾ തുടർ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ...


ക്യാമറയുള്ള എ.ഐ ഗ്ലാസ് ആയ മെറ്റ കണ്ണടയുമായി, പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ മേഖലയിൽ കടന്നു..ഗുജറാത്ത് അഹമ്മദാബാദ് സ്വദേശി സുരേന്ദ്രയാണ് (66) പിടിയിലായത്..

'എത്ര മാറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്കള മാഹത്യമയം അതിന്റെ പകിട്ടില്ലായ്മ ഒട്ടുമേ ചോരത്തെ അരങ്ങിലെത്തിച്ചതിനുള്ള താങ്കളുടെ ധൈര്യമാണ്...' വൈറലായി കുറിപ്പ്

19 JANUARY 2021 03:18 PM IST
മലയാളി വാര്‍ത്ത

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിൽ നിറയുന്നത്. ഒട്ടനവധിപേരാണ് ഇതുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇപ്പോള്‍ മാളവിക രാധാകൃഷ്ണന്‍ എന്ന യുവതി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആണധികാരത്തില്‍ നിഴലുമാത്രമായി പോയ സ്ത്രീകള്‍ക്ക് തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ചെറിയാനുള്ള പ്രചോദനം കൂടിയാണ് ചിത്രമെന്ന് മാളവിക തന്റെ ഫേസ്ബുക്കിൽ കുറിക്കുന്നു.

മാളവികയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം,

ഒരുപാട് വട്ടം ആലോചിച്ചിട്ടുള്ള കാര്യമാണ്. വീട്ടിലെ അടുക്കളപ്പണി പെണ്ണുങ്ങളുടെ മാത്രം കുത്തക ആയതെങ്ങനെ എന്ന്. സ്ത്രീകളുടെ ആവാസസ്ഥലം എങ്ങനെയാണ് അടുക്കള ആയതെന്ന്. നമ്മുടെ വീടെടുക്കാം, വേണ്ട ഒരു കല്യാണവീടോ, ഓണമോ, വിഷുവോ അങ്ങനെ എന്തെങ്കിലും ഒരു പ്രത്യേക ദിവസമെടുക്കാം. പെണ്ണുങ്ങളുടെ ആഘോഷം മുഴുവനും അടുക്കളയിലാണ്. കഥപറച്ചിലും, പുതിയ സാരിയുടെ ഡിസൈനുകളും, അയല്പക്കത്തെ ചെക്കന്റെ കല്യാണവിശേഷങ്ങള്‍ വരെ ചര്‍ച്ചയാവുന്നത് അടുക്കളപുറത്താണ്. അതിലൊരു ആസ്വഭാവികതയും ഒരു പെണ്ണായിട്ടുകൂടി ഈ അടുത്തകാലത്ത് വരെ തോന്നിയിട്ടില്ല എന്നതിലാണ് അതിശയം.

ഇതിനുകാരണമായി ആരോ പറഞ്ഞുകെട്ട രസകരമായ ഒരു കാരണം എന്തെന്നാല്‍, പണ്ട് വീടുകളില്‍ ചിമ്മിനികള്‍ ഇല്ലായിരുന്നു എന്നതാണ്. അതായത് ചിമ്മിനി ഇല്ലാത്തിടത്തോളം, അടുക്കളയിലെ പുക മുന്‍വശത്തേക്ക് വരാതിരിക്കാന്‍ അടുക്കളയും വീടുമായി യാതൊരുവിധ കണക്ഷനും ഉണ്ടാവില്ലത്രേ. അങ്ങനെ പുറകുവശത്തെ അടുക്കളയില്‍ പണിഞ്ഞുപണിഞ് പാവം പെണ്ണുങ്ങള്‍ ചിമ്മിനി വന്ന കാലത്തും മുന്‍വശത്തേക്കുള്ള പ്രവേശനം കിട്ടാത്തവരായിപ്പോയി.

അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. അടുക്കളപ്പണി എന്തുകൊണ്ടാണ് മിക്കപ്പോഴും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം ആവുന്നത്? നിങ്ങള് ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു പുരുഷന്‍ ഒരുദിവസം അടുക്കളയില്‍ കയറിയാല്‍, അത് സഹായിക്കലാണ്. എന്റെ ഭര്‍ത്താവ് എന്നെ അടുക്കളയില്‍ സഹായിക്കാറുണ്ട് എന്ന് എത്രയോ സ്ത്രീകള്‍ തന്നെ അഭിമാനപൂര്‍വം പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍, എന്റെ ഭാര്യ എന്നെ അടുക്കളയില്‍ സഹായിക്കാറുണ്ട് എന്ന് എത്ര പുരുഷന്മാര്‍ പറയാറുണ്ട്? പറയണ്ട ആവശ്യമില്ലലോ അല്ലെ! കാരണം നമുക്കറിയാം, സഹായിക്കല്‍ എന്നതില്‍ സമത്വം ഇല്ല എന്ന്. സഹായത്തിന്റെ മറുപുറം നില്‍ക്കുന്ന ആളുടേതാണ് ഉത്തരവാദിത്തം. അതാണ് പ്രശ്‌നവും. ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും അടുക്കള സ്ത്രീകളുടെ ഉത്തരവാദിത്തമാണ്. മേമ്പൊടിക്ക് ലേശം പുരോഗമനം ഉള്ള വീടുകളില്‍ അത് ആണുങ്ങളുടെ സഹായത്തോടെയാവും. അപ്പോഴും ഉത്തരവാദിത്തം എന്നത് സ്ത്രീയുടേത് മാത്രമായി നിലകൊള്ളുന്നു.

ഇത്രയും പറഞ്ഞത്, ഈ സഹായിക്കല്‍ എന്നത് വളരെ ബോര്‍ ആയൊരു പരിപാടി ആണെന്നും, അത് ചെയ്തതുകൊണ്ട് നിങ്ങള്‍ വിളങ്ങുന്ന മന്നവേന്ദ്രന്‍ന്മാരൊന്നും ആവുന്നില്ല എന്ന് പറയാനുമാണ്. ഈ പറയുന്ന സഹായം പോലും ചെയ്യാത്തവര്‍ പരിണാമത്തിന്റെ ആദ്യഭാഗങ്ങളില്‍ നില്‍ക്കുന്നവരാണ്. അവരോട് ഒരല്‍പ്പം സഹതാപം അല്ലാതെ വേറെന്ത് തോന്നാനാണ്. അപ്പോള്‍ തുടങ്ങും പകല് മുഴുവന്‍ അധ്വാനിച്ചുവരുന്ന ആണുങ്ങളണേ വീടുകളിലെ ബ്രെഡ് വിന്നേഴ്‌സ്. അവര്‍ക്ക് ഒരു ഗ്ലാസ് വെള്ളം കൊടുക്കാന്‍ ഇവിടുള്ള പെണ്ണുങ്ങള്‍ക്ക് ബുദ്ധിമുട്ടാണെ എന്നൊക്കെ. എന്റെ പൊന്നു ദൈവമേ, ഇവര്‍ക്കൊന്നും ഒരുളുപ്പും ഇല്ലാലോ എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇങ്ങനെയുണ്ടോ ഒരു തൊലിക്കട്ടി. നിര്‍ത്താതെയുള്ള അടുക്കള രംഗങ്ങള്‍ ചിലരെ ചൊടിപ്പിച്ചു എന്ന് കേട്ടു. പുലര്‍ച്ചെ തുടങ്ങി സന്ധ്യ കഴിയുംവരെയുള്ള ചായക്ക് വിളികളും, അമ്മേ പൂമുഖത്തേക്കൊരു ബ്ലാക്ക് tea എന്നും, എടൊ , ഒരു ഗ്ലാസ് വെള്ളം കൊണ്ടാ അജ്ഞാപനങ്ങളും, വിശേഷദിവസങ്ങളിലെ അടുക്കളയിലെ സഹായിക്കലും ഒക്കെ നേരിട്ട് കണ്ട് വെറുത്ത് പോയ ഞങ്ങള്‍ക്ക് അര മണിക്കൂര്‍ അടുപ്പിച്ച് അടുക്കള കാണുന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഇന്നാട്ടിലെ ഇക്കണ്ട പെണ്ണുങ്ങള്‍ക്ക് മലയാള സിനിമ ഇന്നോളം ചെയ്തതില്‍ ഏറ്റവും വലിയ tribute ആണ് അത്രയും റിയലിസ്റ്റിക് ആയ അടുക്കളരംഗങ്ങള്‍ എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ല. അമ്മമ്മയും അച്ഛനും മാലായിട്ട സമയത്ത് ഞാനും അമ്മയും മുകളിലത്തെ മുറിയില്‍ അടച്ചിരുന്നതും, അറിയാതെ താഴെ സോഫയില്‍ ഇരുന്നൊന്ന് ടീവി കണ്ടുപോയാല്‍ അതിന് അമ്മമ്മയുടെ വക കിട്ടിയിരുന്ന പല്ലിരുമ്മലും ചീത്തവിളിയും. സ്വന്തം ശരീരത്തെ വെറുത്ത് പോയിരുന്ന നാളുകള്‍. അങ്ങനെ അങ്ങനെ ഒരുപാട് ഓര്‍മ്മകള്‍ കൂടിയാണ് ഈ ചിത്രം. സ്വന്തം അടിവസ്ത്രം പോലും അലക്കാത്ത, സ്വന്തമായി ഒരു ഗ്ലാസ് വെള്ളം എടുത്ത് കുടിക്കാത്ത പുരുഷപ്രജകളുടെ കരണത്തോരെണ്ണം പൊട്ടിക്കണം എന്ന അദമ്യമായ ആഗ്രഹം കൂടി നിറവേറ്റിതന്നതിന് പ്രിയപ്പെട്ട സംവിധായകാ നന്ദി. ഏറ്റവും മനോഹരമായ എന്നാല്‍ ഒരേ സമയം അങ്ങേയറ്റം വെറുപ്പിക്കുന്നതുമായ ആ ക്ലൈമാക്‌സ്, അതെ ഇവിടെ ഒന്നുമേ മാറാന്‍ പോകുന്നില്ല എന്ന ആ കാട്ടിത്തരലിന് മറ്റൊരു നന്ദി കൂടി.

ആണുങ്ങള്‍ മാറിയിട്ട് ഇന്നാട്ടില്‍ സമത്വം വരും എന്നൊരു കേവലയുക്തിക്ക് വഴങ്ങാതിരുന്നതിന്. എത്ര മാറ്റ് സ്വര്‍ണം കൊണ്ടുണ്ടാക്കിയതാണെങ്കിലും ചില ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുന്നതാണ് സ്വാതന്ത്ര്യം എന്ന് കാണിച്ചുതന്നതിന്, അങ്ങനെ അനവധി അനവധി നന്ദികള്‍ ഇനിയുമുണ്ട്. എന്നാല്‍ എടുത്തുപറയേണ്ടത് അടുക്കള മാഹത്യമയം അതിന്റെ പകിട്ടില്ലായ്മ ഒട്ടുമേ ചോരത്തെ അരങ്ങിലെത്തിച്ചതിനുള്ള താങ്കളുടെ ധൈര്യമാണ്. എന്റെ അത്രയും പ്രിയപ്പെട്ട സ്ത്രീകളെ, പുരുഷന്മാര്‍ ഇത് കാണുകയോ കാണാതിരിക്കുകയോ, അവര്‍ ആണ്ടിലൊരിക്കല്‍ ചെയ്യാറുള്ള സഹായങ്ങള്‍ ആസനത്തിലെ ആലുപോലെ പൊക്കിപിടിക്കുകയോ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളട്ടെ. എന്നാല്‍ നിങ്ങളിത് തീര്‍ച്ചയായും കാണു. എന്നിട്ടാ ചങ്ങലകള്‍ പൊട്ടിച്ചെറിയു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസും നൊവാക് ജൊകോവിച്ചും  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി......  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ലുല ദ സില്‍വയുമായി ഇന്ന് ചര്‍ച്ച നടത്തും  (2 hours ago)

കണ്ണൂരും കോഴിക്കോട്ടും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച  (2 hours ago)

യാത്രക്കാര്‍ വലിയ പ്രതിസന്ധിയില്‍  (2 hours ago)

വാനും കാറും കൂട്ടിയിടിച്ച് യുവാവിന്  (3 hours ago)

ഹേമചന്ദ്രന്റെ കൊലപാതകത്തിലെ മുഖ്യപ്രതി നൗഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്...  (3 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (3 hours ago)

ബ്ലാക്ക് ബോക്‌സ് മെമ്മറി കഴിഞ്ഞ 25 ന് ഡീകോഡ് ചെയ്തു.  (3 hours ago)

ആറ് വര്‍ഷത്തോളമായി സലാലയില്‍ ജോലി ചെയ്ത്  (3 hours ago)

നാളെ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും..  (4 hours ago)

അപകടത്തില്‍ പത്തോളം കുട്ടികള്‍ക്ക് പരുക്ക്  (4 hours ago)

ചുറ്റിനുമുള്ളവരുടെ സംസാരം തർജമ ചെയ്യാം..!, കണ്ണടയിലൂടെ കാണുന്ന ദൃശ്യങ്ങളെ സോഷ്യൽ മീഡിയ വഴി ലൈവ് സ്ട്രീം ചെയ്യാം,മധുര ,രാമേശ്വരം വഴി തിരുവനന്തപുരത്ത് എത്തിയത്ത് 36000 രൂപയുടെ കണ്ണടയുമായി  (4 hours ago)

മഹാരാഷ്ട്ര തീരം മുതൽ ഗോവ തീരം വരെ തീരത്തോട് ചേർന്നുള്ള ന്യുനമർദ്ദപാത്തി; വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ  (4 hours ago)

കേസ് ഡയറി ഹാജരാക്കി... ഫോര്‍ട്ട് സ്റ്റേഷനില്‍ മാത്രം 10 കോടിയുടെ തട്ടിപ്പ് കേസ്  (4 hours ago)

Malayali Vartha Recommends