അടുക്കള പെണ്മക്കള്‍ക് മാത്രം ഉള്ളത് അല്ല എന്ന് പഠിപ്പിക്കാന്‍, സ്ഥിതിഗതികള്‍ മാറ്റാന്‍, നിങ്ങള്‍ക്ക് ഇനി സാധിക്കു. 'അമ്മെ വെള്ളം' എന്ന് ചോദിക്കുമ്പോള്‍ ജ്യൂസും കൊണ്ട് ഓടാതെ ഒരു തവണ എങ്കിലും എടുത്ത് കുടിക്കാന്‍ പറയണം, കഴിച്ച പാത്രം കഴുകിവെക്കല്‍ ആരെയും സഹായിക്കല്‍ അല്ല, ഉത്തരവാദിത്തം ആണെന് എന്നാണാവോ പഠിക്കുന്നത് ? വൈറലായി ഒരു കുറിപ്പ്

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയത്. വിവാഹ ശേഷം ഭര്‍തൃഗൃഹത്തിലെ അടുക്കളയില്‍ ഒതുങ്ങി പോകുന്ന സ്ത്രീകളെ കുറിച്ചുള്ള ഒരു നേര്‍സാക്ഷ്യമാണ് ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന അഭിപ്രായമാണ് പലർക്കും. ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കുറിത്ത് നാസ്‌നിന്‍ നാസര്‍ പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. കണ്ണ് കെട്ടിയ ആചാരങ്ങള്‍ക്ക് എതിരെയുള്ള ചെകിട്ടത്തടിയാണ് ചിത്രം പങ്കുവെയ്ക്കുന്ന പ്രമേയം എന്ന് നാസ്‌നിന്‍ കുറിക്കുന്നു.
നാസ്‌നിന്റെ കുറിപ്പ്;
കൃത്യമായ അളവില്‍, കാച്ചി കുറുക്കി ,പാകത്തിന് ചേരുവകള്‍ ചേര്‍ത്ത് കാണികള്‍ക്കു മുന്‍പില്‍ അവതരിപ്പിച്ച ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍! ഈ അടുത്ത് കണ്ടതില്‍ ഏറ്റവും ശക്തമായ കഥ. എച്ചില്‍ പാത്രങ്ങളും, നനഞ്ഞ ചാക്കുകളും ഉടനീളെ കണ്ട് ആര്‍ക്കെങ്കിലും മനമെടുപ്പ് തോന്നിയെങ്കില്‍ ഒട്ടും ആശ്ചര്യമില്ല . ഇതു തന്നെയാണ് സാധരണ മിഡ്ഡിൽ ക്ലാസ് ഫാമിലിയുടെ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍. തീന് മേശയുടെ മുന്നില്‍ എത്തുന്ന വിഭവങ്ങളുടെ പിന്നാമ്പുറ കഥ. കൂടുതല്‍ സംഭാഷണങ്ങള്‍ ഇല്ല, കഥാപാത്രങ്ങളുടെ പേര് പോലും ഓര്‍ത്തെടുക്കാന്‍ സാധികുന്നില്ല. പേര് വിളിയും സംഭാഷണങ്ങളും നന്നേ കുറവ് ആയിരിക്കുമല്ലോ അടുക്കളയില്‍.
തെറ്റ് അല്ല എന്ന് അറിഞ്ഞിട്ടും 'സോറി'പറയുന്ന അഹ് വേദന , വീട്ടില്‍ നിന്ന് പഠിപ്പിച്ചു വിടുന്ന 'അഡ്ജസ്‌റ്‌മെന്റുകളില്‍ ' ഉള്‍പ്പെടുത്താം അല്ലെ? കണ്ണ് കെട്ടിയ ആചാരങ്ങള്‍ക് എതിരെ ഉള്ള ചെകിട്ടത്തടി ആവാം നിമിഷ എടുത്ത് എറിയുന്ന അഹ് വേസ്റ്റ് വെള്ളം. കൊണ്ട് വരുന്ന സ്വര്‍ണം സ്വന്തം അലമാരിയില്‍ സൂക്ഷിക്കുന്ന അമ്മയച്ഛന്‍ (കുലപുരുഷന്‍ ) കഥകള്‍ എത്രെയോ നേരിട് കേട്ടിരിക്കുന്നു .
പറയാന്‍ ഉള്ളത് അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന മാതാപിതാക്കളോടാണ് ബേസിക് എഡ്യൂക്കേഷന്‍ എന്നുളത്, അടുക്കള പെണ്മക്കള്‍ക് മാത്രം ഉള്ളത് അല്ല എന്ന് പഠിപ്പിക്കാന്‍, സ്ഥിതിഗതികള്‍ മാറ്റാന്‍, നിങ്ങള്‍ക്ക് ഇനി സാധിക്കു. 'അമ്മെ വെള്ളം' എന്ന് ചോദിക്കുമ്പോള്‍ ജ്യൂസും കൊണ്ട് ഓടാതെ ഒരു തവണ എങ്കിലും എടുത്ത് കുടിക്കാന്‍ പറയണം, കഴിച്ച പാത്രം കഴുകിവെക്കല്‍ ആരെയും സഹായിക്കല്‍ അല്ല, ഉത്തരവാദിത്തം ആണെന് എന്നാണാവോ പഠിക്കുന്നത് ?
എത്ര റിയലിസ്റ്റിക് ആയ ഒരു കഥ , എത്ര തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു! കാണട്ടെ , കണ്ടു മാറുന്നവര്‍ ഉണ്ടെങ്കില്‍ അത് തന്നെയല്ലേ ഈ ചിത്രത്തിന്റെ വിജയവും !
https://www.facebook.com/Malayalivartha