തിരുനാള്‍ ആഘോഷത്തിനുശേഷം ഉറങ്ങാന്‍ പോയി; രാവിലെ മീറ്റിങ്ങിനായി വിളിച്ചപ്പോൾ അനക്കമില്ല; പള്ളിമേടയിലെ മുറി തുറന്നപ്പോൾ കണ്ട കാഴ്ച്ചയിൽ ഞെട്ടലോടെ വിശ്വാസികൾ; പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരി 31കാരനായ ഫാ. ജോണ്‍സനെ കണ്ടെത്തിയത് മരിച്ച നിലയിൽ!
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രല്‍ സഹവികാരി ഫാ. ജോണ്‍സനെ(31) മരിച്ച നിലയില്‍ കണ്ടെത്തി.
തിങ്കളാഴ്ച രാവിലെയാണ് പള്ളിമേടയിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. ഞായറാഴ്ച പള്ളിയില്‍ തിരുനാള്‍ ആഘോഷത്തിനു ശേഷം ഉറങ്ങാന്‍ പോയി.
ഇന്നു രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ല. ഇതേത്തുടര്‍ന്നു ആശുപത്രിയില്‍ എത്തിക്കുകയും മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ലത്തീന്‍ സഭാംഗമായ ഫാ. ജോണ്സണ് തിരുവനന്തപുരം പത്തിയൂര്‍ സ്വദേശിയാണ്. ഒരു വര്‍ഷം മുമ്ബായിരുന്നു വൈദികപട്ടം സ്വീകരിച്ചത്.
ഇദ്ദേഹത്തിന്റെ സഹോദരനും വൈദികനാണ്. ഇരുവരും ഒരുമിച്ചാണ് വൈദികപട്ടം സ്വീകരിച്ചത്. ഫാ. ജോണ്സണ് മുന്‍ ഗുസ്തിതാരം കൂടിയാണ്.
https://www.facebook.com/Malayalivartha