Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

19 വയസ്സുകാരനായ കാമുകന്റെ കുഞ്ഞ് വയറ്റിലുണ്ട്.... പഠിക്കണമെന്നുള്ള ആഗ്രഹത്തോടെ ഇറങ്ങിത്തിരിച്ചതാ.... പക്ഷെ വിവാഹപ്രായമാകാത്ത കാമുകനൊപ്പം എങ്ങനെ ജീവിക്കും? ഒടുവിൽ റംസിയുടെ സഹോദരി അൻസി ചെയ്തത് കണ്ടോ? അമ്പരന്ന് നാട്ടുകാർ....

26 JANUARY 2021 10:57 AM IST
മലയാളി വാര്‍ത്ത

ഭര്‍ത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച്‌ 19 കാരനൊപ്പം 24 കാരി ഒളിച്ചോടിയ സംഭവത്തിൽ നിർണായകമായ ട്വിസ്റ്റാണ് പുറത്ത് വരുന്നത്. അന്‍സിയുടെ സഹോദരി റംസി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ റംസി വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗവും നെടുമങ്ങാട് സ്വദേശിയുമായ സഞ്ജുവിനൊപ്പമാണ് അന്‍സി ഒളിച്ചോടിയത്. എന്നാൽ സഞ്ജുവിന് 19 വയസ് മാത്രമാണ് പ്രായം. അതായത് വിവാഹപ്രായം ആയിട്ടില്ല. അപ്പോൾ എങ്ങനെ ഇനി ഒരുമിച്ച് താമസിക്കാനാകും എന്ന തീരുമാനം ആയിട്ടില്ല.

അൻസിയെ കാണാനില്ല എന്ന വിവരത്തെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. മൂവാറ്റുപുഴയിൽ ഒളിവിൽ താമസിക്കുന്നു എന്ന വിവരം കിട്ടിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. സഹോദരിയുടെ ആത്മഹത്യയില്‍ നീതി ഉറപ്പാക്കുന്നതിനുവേണ്ടിയാണ് അന്‍സി ഉള്‍പ്പടെ മുന്‍കൈയെടുത്ത് ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ വാട്‌സാപ്പ് കൂട്ടായ്മ രൂപീകരിച്ചത്. ഇതില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ അംഗങ്ങളായിട്ടുണ്ട്. ഗ്രൂപ്പിന്റെ തുടക്കം മുതല്‍ ഉണ്ടായിരുന്ന സഞ്ജു വളരെ സജീവമായ അംഗമായിരുന്നു. റംസിയുടെ മരണം സംബന്ധിച്ച്‌ പല പ്രതിഷേധ പരിപാടികളിലും സഞ്ജു കൊട്ടിയത്ത് എത്തി പങ്കെടുത്തിട്ടുണ്ട്. അന്‍സിയുമായി വ്യക്തിപരമായി സഞ്ജു ചാറ്റ് ചെയ്തിരുന്നു. രണ്ടു മാസം മുന്‍പാണ് അന്‍സിയും സഞ്ജുവും പ്രണയത്തിലാകുന്നതെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞു. നെടുമങ്ങാട് പിഎസ്‌സി കോച്ചിങ് സെന്ററില്‍ വിദ്യാര്‍ഥിയാണ് സഞ്ജു. പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ ഒരുമിച്ചു ജീവിക്കാനാണ് താല്‍പര്യമെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.

കുഞ്ഞിനെ ഉപേക്ഷിച്ചു പോയതുകൊണ്ടാണ് അന്‍സിയെ ബാലാവകാശ നിയമപ്രകാരം റിമാന്‍ഡ് ചെയ്തത്.
അന്‍സി പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ തയ്യാറല്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു വിവാഹം കഴിക്കാനാണ് മുനീറിനോട് ആവശ്യപ്പെട്ടത്. സഞ്ജു തന്നെ ഐഎഎസിന് പഠിപ്പിക്കുമെന്നും അതിനുവേണ്ടിയാണ് താന്‍ കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ചതെന്നും അന്‍സി പറഞ്ഞിരുന്നു. എന്നാല്‍ അതൊക്കെ അപ്പോഴത്തെ ദേഷ്യം കൊണ്ടാണെന്നും, അന്‍സിക്ക് തന്നോട് സ്‌നേഹക്കുറവില്ലെന്നുമാണ് മുനീര്‍ പറയുന്നത്. 'ആരൊക്കെ അവളെ തള്ളി പറഞ്ഞാലും എനിക്കറിയാം അവള്‍ ചെയ്തത് തെറ്റല്ല എന്ന്. ഒരിക്കലും സഞ്ചുവുമായി അരുതാത്ത ബന്ധങ്ങളൊന്നും അവള്‍ക്ക് ഉണ്ടാകില്ല. എല്ലാം എന്നോടുള്ള ദേഷ്യംകൊണ്ട് പറയുന്നതാണ്- മുനീര്‍ പറഞ്ഞു.

കഴിഞ്ഞ 18 നാണ് അന്‍സിയെ കാണാതാകുന്നത്. അന്‍സിയുടെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് ഇരവിപുരം പൊലീസില്‍ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അന്‍സി അവസാനം വിളിച്ച ഫോണ്‍ കോളുകളില്‍ നിന്നും നെടുമങ്ങാട് സ്വദേശി സഞ്ചുവിന്റെ നമ്ബര്‍ കണ്ടെത്തി. തുടര്‍ന്നാണ് യുവതി ഇയാള്‍ക്കൊപ്പമുണ്ടെന്ന് മനസ്സിലായത്.

പൊലീസ് നെടുമങ്ങാട്ടെ വീട്ടിലെത്തിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് മൂവാറ്റുപുഴയില്‍ ഒളിവില്‍ കഴിയുന്നതായി വിവരം ലഭിക്കുകയും ഇരവിപുരം പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇരുവരും കൊല്ലത്തു നിന്നും ഇരുവരും ടൂവീലറില്‍ കോട്ടയത്താണ് എത്തിയത്. കോട്ടയത്ത് ഹോട്ടലില്‍ റൂമെടുത്ത് തങ്ങിയ ശേഷം മൂവാറ്റുപുഴയിലേക്ക് കടന്നു . ഇവിടെ 10 ദിവസത്തേക്ക് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. പൊലീസ് തിരഞ്ഞെത്തുന്നു എന്ന് മനസ്സിലായതോടെ ഇവിടെ നിന്നും കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂവാറ്റുപുഴ പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുന്നത്.

കഴിഞ്ഞ ദിവസം അൻസിയുടെ ഭർത്താവ് ചില വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. താന്‍ അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാലാണ് ഭാര്യ ഇറങ്ങിപ്പോയതെന്ന് യുവതിയുടെ ഭര്‍ത്താവ് മുനീര്‍ പറഞ്ഞു. കൊട്ടിയം സ്വദേശിനിയായ അന്‍സിയാണ് സഹോദരിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ രൂപികരിച്ച വാട്‌സ്‌ആപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം ഒളിച്ചോടിയത്.

എല്ലാം തന്റെ തെറ്റാണെന്നും ഭാര്യ മടങ്ങിയെത്തിയാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറയുന്നു. ഭാര്യ ഇറങ്ങിപ്പോയ ദിവസം വൈകിട്ട് താനുമായി വഴക്ക് ഉണ്ടായിരുന്നു. വീട്ടിലെ ചില കാര്യങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടായത്. വാക്കുതര്‍ക്കത്തിനൊടുവില്‍ ഭാര്യയെ മര്‍ദ്ദിക്കുകയും ചെയ്തതായി മുനീര്‍ പറയുന്നു.

ആ ദിവസം രാത്രിയാണ് ഭാര്യ ഒളിച്ചോടിയതെന്നും ഇദ്ദേഹം വ്യക്തമാക്കി. തന്റെ കുഞ്ഞ് ദിവസങ്ങളായി മുലപ്പാല്‍ കുടിക്കാതെയിരിക്കുകയാണ്. അതുകൊണ്ടുതന്നെ മടങ്ങിയെത്തിയാല്‍ ഭാര്യയെ ഇരുകൈയുംനീട്ടി സ്വീകരിക്കാന്‍ തയ്യാറാണെന്നും മുനീര്‍ പറഞ്ഞു. വഴക്കുണ്ടായപ്പോള്‍, അപ്പോഴുണ്ടായ ദേഷ്യത്തിന് വിവാഹ മോചനം വേണമെന്നും അഭിഭാഷകനെ കാണണമെന്നും താന്‍ പറഞ്ഞിരുന്നു. ഇതിലുള്ള ദേഷ്യത്തിലാണ് അന്‍സി, വാട്‌സാപ്പ് കൂട്ടായ്മയിലെ അംഗത്തിനൊപ്പം പോയത് എന്നായിരുന്നു വെളിപ്പെടുത്തൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends