ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ പാകിസ്ഥാന്; പാക് ഐ.എസ്.ഐ, ബബര് ഖല്‍സ എന്ന സംഘടനക്ക് നല്‍കിയത് അഞ്ചു കോടി രൂപ; പണം ലഭിച്ചത് ബബര് ഖല്‍സയുടെ ജര്‍മ്മന്‍ ചാപ്റ്ററിന്; ഇന്നലെ രാജ്യം കണ്ടത് ജൂണില്‍ തുടങ്ങിയ സമരങ്ങളുടെ അക്രമാസക്തമായ മുഖം
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷക സമരത്തിന്റെ പേരില്‍ നടന്ന തെരുവ് യുദ്ധത്തിന് പിന്നില്‍ പാകിസ്ഥാന്. ഡല്‍ഹിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്ഥാന് രഹസ്യസംഘടന ഐഎസ്ഐ ബബര് ഖല്‍സ എന്ന സംഘടനയ്ക്ക് അഞ്ച് കോടി രൂപ നല്‍കിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കര്‍ഷകസമരം ഖാലിസ്ഥാന്‍ വാദികള്‍ കയ്യടക്കി എന്ന ബി.ജെ.പിയുടെ ആരോപണം ബലപ്പെടുത്തുന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ബബര് ഖല്‍സയുടെ ജര്‍മ്മന്‍ ചാപ്റ്ററിന് അഞ്ച് കോടി നല്‍കിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ആരോപണം.
ബബര് ഖല്‍സി മേധാവി വാധവ സിംഗിനും കെസിഎഫ് നേതാവ് പരംജിത് സിംഗ് പഞ്ച് വാറിനുമാണ് പണം നല്‍കിയതെന്ന് പറയുന്നു. കനഡയില്‍ നിന്നുള്ള ജോഗീന്ദര്‍ സിംഗ് ബസ്സി മൂന്ന് കോടിയും ഇറ്റലിയിലുള്ള സ്വരന്ജിത് സിംഗ് ഗോത്രയും സന്തോക് സിംഗ് ലല്ലിയും രണ്ട് കോടിയും നല്‍കിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നുണ്ട്.
സ്വതന്ത്ര്യ ഇന്ത്യ ഇതുവരെ കാണാത്ത ഡല്‍ഹിയെയാണ് ഇന്നലെ രാജ്യം കണ്ടത്. ചെങ്കോട്ടയും ഡല്‍ഹി ഐടിഒ അടക്കം വളഞ്ഞ കര്‍ഷകര്‍ തങ്ങളുടെ സമരഭൂമിയായ സിംഘു അതിര്‍ത്തിയിലേക്ക് മടങ്ങിത്തുടങ്ങി. ട്രാക്ടര്‍ പരേഡിനിടെ കര്‍ഷകരും പോലീസും തമ്മില്‍ കാര്യമായ ഏറ്റുമുട്ടല്‍ നടന്ന ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളിലെല്ലാം സര്‍ക്കാര്‍ സുരക്ഷാ സൈനികരേയും വിന്യസിച്ചിട്ടുണ്ട്.
2020 ജൂണില്‍ മുതലാണ് പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ വിവിധ പ്രതിഷേധ പരിപാടികളും സമരങ്ങളും അരങ്ങേറിയത്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് കേന്ദ്രം നിയമങ്ങള്‍ പാസാക്കിയപ്പോള്‍ കര്‍ഷകരുടെ പ്രതിഷേധവും ശക്തമായി. പഞ്ചാബ്, ഹരിയാണ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് വന്‍പ്രതിഷേധങ്ങളുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി കര്‍ഷകരുടെ പിന്തുണ ലഭിച്ചതോടെ സമരം വലുതായി. വിവിധ കര്‍ഷക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. കര്‍ഷക സംഘടനകളുടെ കൂട്ടായ്മ പ്രതിഷേധങ്ങളെ ഒരുമിപ്പിച്ചു.
ട്രെയിന്‍ തടയല്‍ അടക്കമുള്ള വിവിധ സമരപരിപാടികള്‍ക്ക് പിന്നാലെയാണ് കര്‍ഷകര്‍ ഡല്‍ഹി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രത്തിലേക്ക് കൂട്ടത്തോടെയെത്തുമെന്നുമായിരുന്നു കര്‍ഷകരുടെ പ്രഖ്യാപനം. നവംബറില്‍ തുടങ്ങിയ ഡല്‍ഹി ചലോ മാര്‍ച്ചില്‍ പഞ്ചാബ്, ഹരിയാണ എന്നിവിടങ്ങളില്‍നിന്നുള്ള കര്‍ഷകരാണ് അണിനിരന്നത്. ഡല്‍ഹി അതിര്‍ത്തിയില്‍ ഇവരെ തടഞ്ഞതോടെ കര്‍ഷകസമരം സംഘര്‍ഷത്തില്‍ കലാശിച്ചു. പക്ഷേ, എന്തുവന്നാലും തങ്ങള്‍ പിന്നോട്ടില്ലെന്നായിരുന്നു സമരക്കാരുടെ പ്രഖ്യാപനം. ഇതാണ് അവസാനം റിപ്ലബിക് ദിനത്തില്‍ ഡല്‍ഹിയിലെ സംഘര്‍ഷത്തില്‍ അവസാനിച്ചത്.
https://www.facebook.com/Malayalivartha