Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ലെക്ക് കെട്ടപ്പോൾ നടന്നത്..!!!


മരവിക്കുന്ന മനസുമായി... അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്; എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്

'എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്... എല്ലാവരും ചേരുന്നതാണീ ലോകം.. അല്ലാതെ ഭാരതത്തിലെ എല്ലാ അടുക്കളയും, കുടുംബങ്ങളും ഇങ്ങനെയാണെന്നുള്ള സാമാന്യവൽക്കരണം ഒരിക്കലും ശരിയല്ല.. ഞാൻ, എന്റെ കുടുബത്തിൽ എന്റെ ജീവിതത്തിൽ കണ്ട ഒരു പുരുഷനും സുരാജ് വെഞ്ഞാറമ്മൂടിന്റെ ഛായയില്ല...' ശ്രദ്ധേയമായി കുറിപ്പ്

28 JANUARY 2021 10:34 AM IST
മലയാളി വാര്‍ത്ത



ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സമൂഹമാധ്യമങ്ങളിൽ വളരെ വലിയ ചർച്ചകൾക്കാണ് വഴിയൊരുങ്ങിയത്. ചിത്രം ഓടിടി പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയത്. സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ചിത്രം സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നുന്നുവെങ്കിലും ശബരിമലയും ആർത്തവവും അശുദ്ധിയുമൊക്കെ പരോക്ഷമായി നിശിത വിമർശനങ്ങളേറ്റു വാങ്ങിയതിനാൽ തന്നെ വിമർശിച്ചു കൊണ്ടും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ ഇതെല്ലാം മുൻ നിർത്തി ഷിബി പികെ എന്ന സിനിമാസ്വാദികയുടെ കുറിപ്പ് ഏറെ ശ്രദ്ധ നേടുകയാണ്. DIFFERENT THINKERS...എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷിബി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ശെരിക്കും, കുഞ്ഞുടുപ്പിടുന്നതാണോ നവോത്ഥാനം? ഡാൻസ് പഠിക്കുന്നതും, പഠിപ്പിക്കുന്നതുമാണോ സ്ത്രീ വിമോചനം ? മലിനജലം കോരി നായകൻറെ മുഖത്തൊഴിച്ച്‌ നടന്നു പോകുന്നതിന്റെ ഒരു നാലിലൊന്നു ആർജ്ജവം പോലും വേണ്ടായിരുന്നല്ലോ ഒരു ജോലി കണ്ടുപിടിച്ചു സ്വന്തം കാലിൽ നിന്നിട്ട് മതി കല്യാണം എന്ന് തീരുമാനിക്കാനും, സ്വന്തം അഭിരുചിക്കനുസരിച്ച ഒരാളെ ഭർത്താവായി തിരഞ്ഞെടുക്കാനും, കല്യാണം കഴിഞ്ഞ് സമയാസമയങ്ങളിൽ സ്വന്തം ഭര്ത്താവുമായി സംസാരിക്കാനും, ഇഷ്ടങ്ങളും, അനിഷ്ടങ്ങളും പരപസ്പരം പങ്കുവെക്കാനും അറിഞ്ഞിരിക്കാനും, അതനുസരിച്ച് മുന്നോട്ടുപോകാനും... ഇനി അതൊന്നും പറ്റില്ലെങ്കിൽ മാന്യമായി പിരിയാനും..!!

ഏറ്റവും തമാശയായി തോന്നിയത് കഥയുടെ അവസാനം, രണ്ടാമത് കെട്ടി കൊണ്ടുവന്ന പെണ്ണിനോട് കിന്നാരം പറഞ്ഞു നിന്നിട്ട് ചായക്കപ്പ്‌ അവളുടെ കയ്യിലേക്ക് കൊടുത്തിട്ടു നായകൻ നടന്നു നീങ്ങുമ്പോൾ, അതുമേടിച്ചു പുതുപ്പെണ്ണു കഴുകി വെക്കുമ്പോൾ, ജിയോ ബേബിയുടെ നവോത്ഥാനം എവിടെ നിൽക്കുന്നു എന്ന് പ്രേക്ഷകർക്ക് നന്നായി മനസിലാകുന്നു..

പിന്നെ, സിനിമയിൽ കാണിച്ചത് ശബരിമലയും, അശുദ്ധിയും ഒക്കെ ആയതുകൊണ്ട് പ്രശ്‌നമില്ല... ഹേമ കമ്മീഷൻ റിപ്പോർട്ട് എന്നൊരു സാധനം ഒരു കൊല്ലം മുൻപ് വന്നത് തലമൂത്ത നവോത്ഥാന നായകൻറെ കൈവശം കെട്ടഴിക്കാതെ ഇരിക്കുന്നുണ്ട്... അടച്ചുറപ്പുള്ള ഒരു മുറി ഇല്ലാത്തതുകൊണ്ട്, ഷൂട്ടിങ് സമയത്ത് തുറസ്സായ സ്ഥലത്തു നിന്ന് വസ്ത്രം മാറാനും, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വിധിക്കപ്പെട്ട മലയാളത്തിലെ നായികമാരെപ്പറ്റിയും, കിട്ടുന്ന അവസരം ഒട്ടും പാഴാക്കാതെ അത് മൊബൈൽ ഫോണിൽ പകർത്തി ജീവിതകാലം മുഴുവൻ അവരെ ബ്ലാക്ക്മെയിൽ ചെയ്യുന്ന മഹാരഥന്മാരായ നായകന്മാരെപ്പറ്റിയും അതിൽ വളരെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്...

ഹേമ കമ്മീഷൻ പറഞ്ഞ സിനിമാ മേഖലയിലെ പാട്രിയാർക്കിയെപ്പറ്റി ഒരു സിനിമ പിടിച്ചിരുന്നെങ്കിൽ ഇതിലും നന്നായി ഓടിയേനെ.. ജിയോ ബേബിക്കും കൂട്ടർക്കും അതിനിനിയും സമയമുണ്ട്... !! പറഞ്ഞുവന്നത്.. എല്ലായിടത്തും എല്ലാത്തരം മനുഷ്യരുമുണ്ട്... എല്ലാവരും ചേരുന്നതാണീ ലോകം.. അല്ലാതെ ഭാരതത്തിലെ എല്ലാ അടുക്കളയും, കുടുംബങ്ങളും ഇങ്ങനെയാണെന്നുള്ള സാമാന്യവൽക്കരണം ഒരിക്കലും ശരിയല്ല.. ഞാൻ, എന്റെ കുടുബത്തിൽ എന്റെ ജീവിതത്തിൽ കണ്ട ഒരു പുരുഷനും സുരാജ് വെഞ്ഞാറമ്മൂടിന്റെ ഛായയില്ല...

അതുകൊണ്ട് എല്ലാവരും നല്ലവർ ആണെന്നല്ല... എല്ലാത്തിലും നല്ലതും, ചീത്തയുമുണ്ട്... പുരുഷനെ മാറ്റി നിർത്തി ഇവിടെയൊരു നവോത്ഥാനത്തിന് സാധ്യതയില്ല... സ്ത്രീ, സ്വന്തം ശക്തി തിരിച്ചറിയുന്നിടത്താണ് യഥാർത്ഥ നവോത്ഥാനം തുടങ്ങുന്നത്..!! ഉദ്ധരേത് ആത്മനാത്മാനം ന ആത്മാനം അവസതയേത്.. ആത്മൈവഹി ആത്മനോ ബന്ധു.. ആത്മൈവ രിപുരാത്മനഃ. നിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത്... നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ.. നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്..

നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...! അതുകൊണ്ട് നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക... ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്... സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക..!! (അഭിപ്രായങ്ങൾ വ്യക്തിപരം) Shibi PK

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  (16 minutes ago)

ദുരിത മോചനത്തിനും ജനങ്ങളുടെ ഐശ്വര്യത്തിനുമാണ് ഭദ്രദീപം ....  (36 minutes ago)

ഗഗന്‍യാന്‍ പേടകത്തെ പറത്തുന്നതിനുള്ള പ്രൊപ്പല്‍ഷന്‍ സംവിധാനത്തിന്റെ പരീക്ഷണം വിജയം...  (42 minutes ago)

ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (49 minutes ago)

ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കവെ ഗൃഹനാഥന്‍ കുഴഞ്ഞ് വീണ് മരിച്ചു  (1 hour ago)

സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്..  (1 hour ago)

എനിക്ക് വേണ്ടി മാത്രമല്ല അച്ഛന് കൂടെ വേണ്ടിയാ നിന്നെ കല്യാണം കഴിച്ചത്; ഒരു ഭാര്യയ്ക്കും സഹിക്കാനാകാത്ത ആ കാഴ്ച നിതീഷിന്റെ ഫോണിൽ കണ്ട് വിപവഞ്ചിക ..!!! മറ്റൊരു പെണ്ണുമായി അവന്റെ പേക്കൂത്ത്; മദ്യപിച്ച് ല  (1 hour ago)

നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം  (1 hour ago)

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സില്‍ പുതിയ ചാമ്പ്യനെ കാത്തിരിക്കുന്നത്  (1 hour ago)

"അപ്പന് സുഹിക്കാൻ നീ നിന്ന് കൊടുക്കണം"സഹോദരിയോട്‌ മറ്റേ അടുപ്പം,ബ്ലൂ ഫിലിമിന് അടിമ വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തില്ല.?  (1 hour ago)

കാറിന് തീപിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അമ്മയും കുട്ടികളും  (2 hours ago)

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (2 hours ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (2 hours ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (3 hours ago)

Malayali Vartha Recommends