Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

'ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്...' വൈറലായി കുറിപ്പ്

11 APRIL 2021 04:03 PM IST
മലയാളി വാര്‍ത്ത

ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ഉറ്റവരോ, പ്രണയിയോ, കൂട്ടുകാരനോ, സഹപ്രവർത്തകനോ, കച്ചവടപങ്കാളിയോ, ജോലിക്കാരനോ, മേലുദ്യോഗസ്ഥനോ...

ആത്മാർത്ഥത, സ്നേഹം, വിശ്വാസം.. ഇതൊക്കെയും പരിഹാസ്യമാക്കി അവനവന്റെ നേട്ടത്തിനും കാര്യലാഭത്തിനും വേണ്ടി മാത്രം കൂടെ എന്ന് തോന്നിച്ചവർ.- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്..

നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;

ഒരു മനുഷ്യന് അവനവനോട് ഏറ്റവും മടുപ്പ് തുടങ്ങുന്നത്, ആത്മപുച്ഛം തോന്നുന്നത്, നിരാശയിലേക്ക് വീണു പോകുന്നത് ഏറ്റവും അടുത്തവരെന്ന് കരുതിയവർ മുതലെടുക്കുകയായിരുന്നു എന്ന് തിരിച്ചറിയുമ്പോഴാണ്. ഉറ്റവരോ, പ്രണയിയോ, കൂട്ടുകാരനോ, സഹപ്രവർത്തകനോ, കച്ചവടപങ്കാളിയോ, ജോലിക്കാരനോ, മേലുദ്യോഗസ്ഥനോ...

ആത്മാർത്ഥത, സ്നേഹം, വിശ്വാസം.. ഇതൊക്കെയും പരിഹാസ്യമാക്കി അവനവന്റെ നേട്ടത്തിനും കാര്യലാഭത്തിനും വേണ്ടി മാത്രം കൂടെ എന്ന് തോന്നിച്ചവർ. സ്നേഹം, കരുതൽ, സമയം, പണം..... ജീവിതത്തിലെ വിലപ്പെട്ട പലതും ഒരാൾ സമർഥമായി ചൂഷണം ചെയ്യുകയായിരുന്നു എന്ന തിരിച്ചറിവ് ഉണ്ടാക്കുന്ന ആഘാതം... ഭീകരമായ ഒരു അവസ്ഥയാണത്.

സ്വയം വെറുത്തും ശപിച്ചും ഒന്നിനും കൊള്ളാത്ത ജന്മമെന്ന് പ്രാകിയും ഖേദിച്ചും..... ഒറ്റയടിക്ക് സർവ്വമനുഷ്യരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുപോവും. ഒരാളെ തകർക്കാനും ഇല്ലാതാക്കാനും ഏറ്റവുമെളുപ്പം സ്വന്തമെന്ന് വിശ്വസിപ്പിക്കുകയാണ്. ഏറ്റവും സമർഥമായി കാപട്യം ഒളിച്ചുവെച്ച്..

പക്ഷെ, നിഷ്കളങ്കത മൂലം ചതിക്കപ്പെട്ടവർ ഒരു തീക്കാറ്റിനും കരിച്ചു കളയാൻ കഴിയാതെ അനുഭവങ്ങളുടെ കരുത്തിൽ വീണ്ടും തെഴുത്തുവരിക തന്നെ ചെയ്യും. അതിസാമർഥ്യക്കാരല്ല ലോകം എന്നുമിങ്ങനെ മനോഹരമായി നില നിർത്തുന്നത്. എത്ര ചതിക്കപ്പെട്ടാലും അലിവോടെ മനുഷ്യരെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആ നിസ്സാരർ തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (6 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends