Widgets Magazine
27
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇപി ജയരാജനെ ഉടന്‍ പുറത്താക്കും:- പിണറായി കലിച്ചു...


ഒമാനിൽ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു...


സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്:- പല ഇടങ്ങളിലായി വോട്ടർമാർ കുഴഞ്ഞ് വീണു മരിച്ചു...


ശോഭ സുരേന്ദ്രന്റെ ആരോപണം കലാശക്കൊട്ടിനു ശേഷം വീണ ബോംബായി...ഈ അപ്രതീക്ഷിത വെളിപ്പെടുത്തൽ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടാക്കി...തീരുമാനം ഉടൻ...


194 സ്ഥാനാർഥികളുടെ വിധി, ഇന്ന്...ചങ്കിടിപ്പോടെ സ്ഥാനാർത്ഥികൾ...രണ്ടാം ഘട്ടത്തിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാക്കുന്ന ഏക സംസ്ഥാനമാണ് കേരളം...വോട്ടെണ്ണൽ ജൂൺ നാലിന്...

ദിവസങ്ങൾക്ക് മുൻപ് അവൾ തയ്യാറെടുത്തിരുന്നു.. രണ്ട് ആഴ്ചയായി ഉറക്കമില്ല.. രാത്രി ലൈറ്റ് കാണാം.. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും.. ആരോടും തീരെ സംസാരിക്കാതായി! താലിമാലയും കയ്യിലുള്ള പൈസയും മാറ്റി വെച്ചത് 12 വയസുള്ള മകൾക്ക്.. മകളുടെ നോട്ട് ബുക്കിൽ അവൾ അവസാനമായി കുറിച്ച് വെച്ചത് ചങ്ക് തകർക്കുന്ന വരികൾ; കാറെടുക്കാതെ അന്ന് സ്വപ്ന ബാങ്കിലേക്ക് നടന്ന് ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്തത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.. നടുക്കുന്ന ആ കുറിപ്പുകൾ..

13 APRIL 2021 01:07 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

നമ്മൾ ബാങ്ക് മാനേജർമാർ ലോൺ നിഷേധിച്ച കാരണം കൊണ്ട് സംഭവിച്ച ആത്മഹത്യകളെപ്പറ്റിയും ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ നിഷേധ മനോഭാവവും മാത്രമേ കേൾക്കാറോ അല്ലെങ്കിൽ അതിന് താൽപര്യം കാണിക്കാറോ ഉള്ളൂ.

ഈ മേഖലയിൽ പണിയെടുക്കുന്ന എന്റെ അനിയനും പെങ്ങളും അടക്കമുള്ള പതിനായിരങ്ങൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദവും അനീതിയും നമ്മുടെ വിഷയമാകുന്നത് അധികം കണ്ടിട്ടില്ല.

എന്നാൽ സ്വപനയുടെ ജീവിതത്തിൽ സംഭവിച്ചത് നടുക്കുന്ന കാര്യങ്ങൾ തന്നെയാണ്. ഇപ്പോഴിതാ മരിക്കുന്നതിന് മുൻപ് സ്വപ്ന തന്റെ മകളുടെ നോട്ട് ബുക്കിൽ കുറിച്ചിട്ട കുറിപ്പാണ് വൈറലാകുന്നത്.

നൗഫൽ ബിൻ യൂസഫാണ് ആരുടേയും കണ്ണുനനയ്ക്കുന്ന സങ്കടകരമായ കുറിപ്പ് പങ്കുവെക്കുന്നത്. നൗഫൽ ബിൻ യൂസഫ് പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു...

പ്രിയപ്പെട്ട ഉണ്ണീ... വാവാ... അമ്മയ്ക്ക് നിങ്ങളെ അത്രയ്ക്ക് ഇഷ്ടമാണ്. പക്ഷെ ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ല. അമ്മ പോവുകയാണ്. നിങ്ങളെയും ഒപ്പം കൊണ്ടു പോകണമെന്നുണ്ട്.

അതിനുള്ള ധൈര്യമില്ലാഞ്ഞിട്ടാണ്....; 12 വയസുകാരിയായ മകളുടെ നോട്ട് ബുക്കിൽ ഇത്രയും എഴുതിവച്ച് കാറെടുക്കാതെ സ്വപ്ന ബാങ്കിലേക്ക് നടന്നു. ഓഫീസിലെ ക്യാബിനടച്ച് സീലിങ്ങിൽ ഷാൾ കൊരുത്ത് 38 കൊല്ലത്തെ ജീവിതം മതിയാക്കി.

കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ സ്വപ്നയുടെ ആത്മഹത്യ നമുക്ക് മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബാങ്കിങ് മേഖലയിലെ ജോലി സമ്മർദ്ദത്തെക്കുറിച്ച് ഒരു പാട് പേർ എഴുതിക്കണ്ടു. സ്വപ്നയ്ക്ക് എന്ത് കൊണ്ടാണ് ജീവിതം മടുത്തത് എന്നാണ് ഞാൻ അന്വേഷിച്ചത്. സഹപ്രവർത്തകരോടും അയൽക്കാരോടും അവരുടെ അടുത്ത ബന്ധുക്കളോടും സംസാരിച്ചു.

സ്വപ്നയ്ക്ക് ജീവിക്കാൻ വരുമാനമുള്ള ജോലി ഉണ്ടായിരുന്നു. രണ്ട് വർഷം മുന്നെ ഹൃദയാഘാതം സംഭവിച്ച് ഭർത്താവ് മരിച്ചു. 12 ഉം 14 ഉം വയസുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്.

6 മാസം മുൻപാണ് തൃശൂര് നിന്നും പ്രമോഷൻ ട്രാൻസ്ഫറായി കണ്ണൂരെത്തിയത്. നാട്ടിലേക്ക് മാറ്റത്തിന് ശ്രമിച്ചിരുന്നു. നടന്നില്ല. എല്ലാവരും ഇഷ്ടപ്പെടുന്ന, സഹായിക്കാൻ മനസുള്ള ഒരു ഉദ്യോഗസ്ഥ ആയിരുന്നു എന്നാണ് അവരെ പരിചയമുള്ള എല്ലാവരും പറഞ്ഞത്.

സ്വപ്നയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാൾ പറഞ്ഞത് ഇങ്ങനെ.. രണ്ട് ആഴ്ചയായി അവർക്ക് ഉറക്കമില്ല. രാത്രി ലൈറ്റ് കാണാം. ബാൽക്കണിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടാകും. ആരോടും തീരെ സംസാരിക്കാതായി.

ഒരാഴ്ചയിലേറെയായി മുറ്റം അടിച്ചു വാരിയിട്ട് . മറ്റൊരു അയൽക്കാരൻ പറഞ്ഞത്, താലി മാലയും കൈയ്യിലുള്ള പൈസയും രണ്ടു ദിവസം മുൻപ് 12 വയസുള്ള മകൾക്ക് കൊടുത്തു.

ഇത് നീ വച്ചോ എന്ന് പറഞ്ഞു. എന്തിനാണ് അമ്മ ഇങ്ങനെ പെരുമാറുന്നതെന്ന് 12 വയസുകാരിക്ക് അന്നേരം മനസിലായില്ല. വല്ലാത്ത ജോലി സമ്മർദ്ദമാണെന്ന് ഇടയ്ക്കിടെ ഡോക്ടറായ അനിയത്തിയോട് പറഞ്ഞിരുന്നതായി അനിയത്തിയുടെ ഭർത്താവും ഓർക്കുന്നു.

ഒരു മനുഷ്യന് സംഭവിക്കുന്ന ഇത്ര പ്രകടമായ മാറ്റങ്ങളും മാനസീക സമ്മർദ്ദവും ചുറ്റുമുള്ളവർ തിരിച്ചറിയാത്തത് എന്തുകൊണ്ടാണ്! എട്ടാം ക്ലാസുകാരിയുടെ വരയിട്ട നോട്ട് ബുക്കിലെ കരള് കൊത്തിപ്പറിക്കുന്ന ആ വരികൾ നമ്മളെ പൊള്ളിക്കാത്തത് എന്ത് കൊണ്ടാകും.. ഇനിയും മരിക്കാത്ത നമ്മൾ!

അതേസമയം സ്വപ്നയുടെ ആത്മഹത്യക്ക് പിന്നാലെ പലരും അനുഭവങ്ങൾ പങ്കുവെച്ച് എത്തിയിരുന്നു. അതുപോലെ തന്നെ ഉണ്ണികൃഷ്ണൻ പങ്കുവച്ച മറ്റൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ആ കുറിപ്പ് ഇങ്ങനെയായിരുന്നു...

ചിത്രത്തിൽ ഉള്ളത് സ്വപ്ന കെഎസ്. കാനറാ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജർ. (ആയിരുന്നു എന്ന് പറയുന്നതാവും ഇപ്പോൾ ശരി) രണ്ട്‌ കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു. ഇന്ന് രാവിലെ ഇവരെ സ്വന്തം ബ്രാഞ്ചിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ജോലിയിലെ പ്രഷർ താങ്ങാവുന്നതിലും അധികമായിരുന്നു എന്ന് ഡയറിയിൽ എഴുതിയിരുന്നു. ഇതല്ലാതെ മറ്റ്‌ വ്യക്തികളോ കാരണങ്ങളോ ഇവരെ ഇങ്ങനെ ഒരു പാതകം ചെയ്യുന്നതിന് കാരണമായിട്ടില്ല എന്ന് പോലീസ് പറഞ്ഞതായും കണ്ടു.

നമ്മൾ ബാങ്ക് മാനേജർമാർ ലോൺ നിഷേധിച്ച കാരണം കൊണ്ട് സംഭവിച്ച ആത്മഹത്യകളെപ്പറ്റിയും ബാങ്ക് ഉദ്യോഗസ്ഥന്മാരുടെ നിഷേധ മനോഭാവവും മാത്രമേ കേൾക്കാറോ അല്ലെങ്കിൽ അതിന് താൽപര്യം കാണിക്കാറോ ഉള്ളൂ.

ഈ മേഖലയിൽ പണിയെടുക്കുന്ന എന്റെ അനിയനും പെങ്ങളും അടക്കമുള്ള പതിനായിരങ്ങൾ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മർദ്ദവും അനീതിയും നമ്മുടെ വിഷയമാകുന്നത് അധികം കണ്ടിട്ടില്ല.

ഇത് സ്വപ്നയുടെ മാത്രം കഥയല്ല. എന്റെ അനിയൻ പറഞ്ഞുകേട്ടതും അതിലൂടെ കണ്ടറിഞ്ഞതുമായ ലക്ഷക്കണക്കിന് ബാങ്ക് ജീവനക്കാരുടെ കഥയാണ്. പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ മൊത്തം കഥയാണ്. ഇന്നലെ പോയ സ്വപ്നയുടെയും കൂടി കഥയാണ്. ലോൺ എടുക്കാൻ പോകുമ്പോൾ ഇത് നിന്റെയൊന്നും തറവാട്ട് സ്വത്തല്ലല്ലോ സർക്കാരിന്റെ കാശല്ലേ പിന്നെ ലോൺ തരാനെന്താ ഇത്ര മടി എന്ന് ചോദിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

അതേ ലോൺ അടക്കാത്തതിന് അതേ ഉദ്യോഗസ്ഥൻ തന്റെ പല ഉത്തരവാദിത്വങ്ങളിൽ ഒന്നായ ജപ്തിയോ അനുബന്ധ നടപടിയോ എടുക്കാൻ തുനിഞ്ഞാൽ താൻ വിചാരിച്ചാൽ ജപ്തി നടക്കാതെ നോക്കാമല്ലോ എന്നും പറയുന്നത് കേട്ടിട്ടുണ്ട്. സ്വപ്നയിലേക്ക് വരാം.

കേരളത്തിലെ ഐവി ലീഗ് എൻജിനീയറിങ് കോളേജുകളുകളിൽ ഒന്നായ തൃശൂർ GEC യിൽ നിന്നാണ് സ്വപ്ന പഠിച്ചിറങ്ങിയത്. എവിടെയും ജോലി കിട്ടാവുന്ന അക്കാദമിക്ക് ബാക്ക്ഗ്രൗണ്ട് ഉണ്ടായിട്ടും ബാങ്കിങ് ജോലി സ്വപ്ന തെരഞ്ഞെടുത്തത്, മെച്ചപ്പെട്ട തൊഴിൽ പരിസരവും ജോബ് സെക്യൂരിറ്റിയും പ്രതീക്ഷിച്ചാകണം.

കൂടാതെ, ഇന്ത്യൻ സമ്പദ്വ്യവസ്‌ഥയിൽ, സാധാരണക്കാർക്ക് കൈത്താങ്ങായി നിൽക്കുന്ന സിസ്റ്റമാറ്റിക്കലി സിഗ്നിഫിക്കൻറ് എന്ന് കരുതാവുന്ന ഒരു തൊഴിൽ മേഖലയിൽ ജോലി എടുക്കുന്നതിന്റെ സംതൃപ്തിയും.

കുറച്ച് വർഷങ്ങൾ മുൻപ് സ്വപ്നയുടെ ഭർത്താവ് ഒരു ഹൃദയാഘാതത്താൽ മരണപ്പെട്ടു. കടുത്ത നഷ്ടത്തിലും പ്രതികൂല സാഹചര്യങ്ങളോട് മല്ലടിച്ച് തന്റെ രണ്ട് കുട്ടികൾക്കും കൂടി വേണ്ടി, സ്വാശ്രയായ സിംഗിൾ മദർ എന്ന നിലയിൽ അഭിമാനത്തോടെ അവർ അതിജീവിച്ചു വരികയായിരുന്നു.

എത്ര ബുദ്ധിമുട്ട് നിറഞ്ഞ ജോലി ആണെങ്കിലും ജീവിതപരിസരത്തിലും ഭാവിയിലും ബാങ്കിങ് ജോലി കൊണ്ട് ലഭിച്ചേക്കാവുന്ന ആനുകൂല്യങ്ങൾ ആയിരിക്കണം അവരെ പിടിച്ചുനിൽക്കാൻ പ്രേരിപ്പിച്ചത്. ഒടുവിൽ ആ കപ്പൽ പതുക്കെ മുങ്ങിപ്പോകുന്നത് അവർ കണ്മുന്നിൽ കണ്ടിരിക്കണം. സ്വപ്നയുടെ ജീവനെടുത്ത, മുങ്ങാൻ പോകുന്ന ആ കപ്പൽ, ഇന്ത്യൻ പൊതുമേഖലാ ബാങ്കിങ് ആണ്.

തൊരു രാജ്യത്തിലും അനുവർത്തിച്ചുപോരുന്ന ഒരു അടിസ്‌ഥാന തൊഴിൽ തത്വമുണ്ട്. സർക്കാർ, അതായത് സ്റ്റേറ്റ്, ഒരു മാതൃകാ തൊഴിൽ ദാതാവായിരിക്കണം എന്നത്. ഏതൊരു രാഷ്ട്രത്തിലെയും മാതൃകാ തൊഴിൽ ദാതാവ് സർക്കാർ അല്ലെങ്കിൽ സർക്കാർ മിഷണറികൾ തന്നെയായിരിക്കണം എന്നൊരു തത്വമുണ്ട്.

തൊഴിൽ അവകാശങ്ങൾ മുതൽ നീതിപൂർവകമായ കൂലി ഉറപ്പുവരുത്തൽ മുതൽ എന്തിനും ആ സർക്കാർ മാതൃകയായിരിക്കണം. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. പ്യൂൺ മുതൽ മുകളിലോട്ടുള്ള സകല സർക്കാർ ജീവനക്കാരുടെയും വരുമാനത്തിന് മുകളിൽ സർക്കാരിന്റെ കണ്ണുണ്ടാകും.

ഒരു ലോൺ എടുത്താൽ പോലും മെച്യൂരിറ്റിക്ക് മുൻപ് അടച്ചുതീർക്കാൻ അവർക്ക് പറ്റില്ല. അതിനുള്ള വരുമാനം കാണിക്കണം. അതാണ് നിയമം. അങ്ങനെയുള്ള ഒരു സ്ഥാപനത്തിലാണ് ഇനിയിത് താങ്ങാനാവില്ല എന്ന് പറഞ്ഞുകൊണ്ട് പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ പോലും വഴിയിലുപേക്ഷിച്ച് സ്വപ്ന സ്വയം ഹത്യയിൽ പരിഹാരം കണ്ടത്.

ഇതൊരൊറ്റപ്പെട്ട കഥയല്ല. കേരളത്തിൽ നിന്ന് തന്നെ, ആണ്ട് തോറും നേർച്ചക്കോഴികളെപ്പോലെ മാർച്ച്/ഏപ്രിൽ മാസങ്ങളിൽ ഓരോരോ മാനേജർമാരെ കൊലയ്ക്ക് കൊടുക്കാറുണ്ട്. കഴിഞ്ഞ കൊല്ലം കോർപറേഷൻ ബാങ്ക് ഗുരുവായൂർ ശാഖയിലെ അയ്യപ്പൻ.

ഇത്തവണ കണ്ണൂരിൽ സ്വപ്ന. ഞാൻ ബാങ്കിൽ ജോലി ചെയ്യാൻ തുടങ്ങി പത്ത് വർഷത്തിനിടെ കേട്ട നൂറ് കണക്കിന് ആത്‍മഹത്യ കഥകളിൽ ചിലത് മാത്രം. ഇതൊരു ഗൗരവമുള്ള പ്രശ്നമായി കവർ ചെയ്യാൻ ശ്രമിച്ച ഏക മാധ്യമ പ്രവർത്തകൻ NDTV യുടെ രവീഷ് കുമാറായിരുന്നു.

അദ്ദേഹം ബാക്ക് ടു ബാക്ക് സ്റ്റോറികളോടെ ബാങ്കിങ്ങ് മേഖലയിൽ നിലനിൽക്കുന്ന കടുത്ത തൊഴിൽ അനീതികളെ വെളിച്ചത്ത് കൊണ്ടുവരാൻ നോക്കി.

അന്നം തരുന്ന കർഷകർ, തങ്ങൾ നട്ടുവളർത്തിയ മരത്തിൽ തൂങ്ങിമരിക്കുമ്പോഴും ഫ്യുരിടാൻ അടിച്ച് പിടഞ്ഞ് മരിക്കുമ്പോഴും പോലും കുലുങ്ങാത്ത തനിതങ്കം നിയോ ലിബറൽ മനസാക്ഷിയാണ് രാജ്യത്തിന്റേത്. സ്വാഭാവികമായും ഈ വിഷയവും ശ്രദ്ധ പിടിച്ചു പറ്റാതെ മറഞ്ഞു.

ദേശസാൽക്കരണം പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തിയെങ്കിൽ ഇപ്പോൾ നമ്മൾ തിരിച്ചൊരു സ്വകാര്യവൽക്കരണത്തിന്റെ വക്കിൽ നിൽക്കുകയാണ്. പിടിപ്പുകേടിന്റെയും വിവരമില്ലായ്മയുടെയും കേന്ദ്രങ്ങളായ ഭരണാധികാരികൾ നമ്മുടെ പൊതുമേഖലാ ബാങ്കുകളെ വിൽക്കാനുള്ള അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ രണ്ട് ദശകങ്ങളായാണ് ഇന്ത്യൻ പൊതു മേഖല ബാങ്കിങ് രംഗത്തെ തൊഴിൽ സംസ്കാരം അടിമുടി മാറുന്നത്. ആ മാറ്റം, ജോലി ചെയ്യുന്നവരെ പെർപെച്വൽ ഡിപ്രഷനിലേക്ക് തള്ളി വിടുന്നതിന്, ഉള്ളിയുടെ തൊലി പൊളിക്കുമ്പോലെ,

പല ലയേഴ്സിൽ പല കാരണങ്ങൾ നമുക്ക് കാണാൻ കഴിയും. ചെയ്യാൻ ആളുണ്ടോ സമയമുണ്ടോ എന്നൊന്നും ചിന്തിച്ചിക്കാതെ, ഔട്ട്പുട്ടിനെക്കുറിച്ച് ഒരു കൺസേണും ഇല്ലാതെ തയാറാക്കപ്പെടുന്ന ടാർജറ്റ് അലോക്കേഷൻ. (അതിൽ ബിസിനസ് ടാർജെറ്റും അതിനേക്കാൾ ഉപരി കംപ്ലെയ്ൻസ് ടാർജെറ്റും വരും). വിവരമില്ലാത്ത,

ബാങ്കിനോട് ആത്മാര്ഥതയില്ലാത്ത, മനുഷ്യത്വമില്ലാത്ത, പ്രൊമോഷൻ ചവിട്ട്പടികൾ മാത്രം കാണുന്ന സബ് സ്റ്റാൻഡേർഡ് ടോപ്പ് എക്സിക്കുട്ടീവുകൾ.... ബാങ്കിന് നാശമോ നല്ലതോ എന്ന്‌ പോലും ഉറപ്പിക്കാൻ പറ്റാത്ത പോളിസി മേക്കിങ്... അങ്ങനെ പല നിലകളിൽ കാരണങ്ങളുണ്ട്. എന്നാൽ രോഗവസ്‌ഥയുടെ പുറത്ത് കാട്ടുന്ന വിസിബിൾ സിംപ്റ്റംസ് മാത്രമാണിവ.

ബാങ്കിൽ പോകാത്ത ബാങ്കിങ് തൊഴിലാളി സംഘടനാ നേതാക്കൾ മുതൽ അതിരാഷ്ട്രീയ വത്കൃതമായ barbarically structured ആയ ഉദ്യോഗസ്ഥ hierarchy യും നമ്മുടെ ബാങ്കിങ് മേഖലയെ തകർക്കുന്നതിൽ മറ്റൊരു പങ്ക് വഹിക്കുന്നുണ്ട്.

2020 July 20 തീയതി മുൻ റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന രഘുറാം രാജൻ അപ്രതീക്ഷിതമായ bad Debt and NPA (Non Performing Assets) ഇന്ത്യൻ ബാങ്കിങ്ങിന്റെ നട്ടെല്ല് തകർക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. അന്നത്‌ ആരും വകകൊണ്ടില്ല.

തുടർന്ന് ലോൺ കൊടുക്കാനും നിശ്ചിത തുക ലോണായി കൊടുത്തു തീർക്കണമെന്നും ഇല്ലെങ്കിൽ നടപടികൾ ഉണ്ടാകുമെന്നും കേന്ദ്രമന്ത്രിയുടെ ഓഫിസിൽ നിന്നും ബാങ്കുകൾക്ക് നിർദേശം വന്നു. PM Jan Dhan Yojana യും അതിൽ പെടുന്നുണ്ട്. ഇതൊന്നും സമീപഭാവിൽ NPA ആകുമെന്ന് അറിയാതെയല്ല അവരത് ചെയ്തത്. പകരം അതായിരുന്നു ഉദ്ദേശവും.

ഒടുവിൽ നശിച്ചു നാറാണക്കല്ലായ ഒരു സ്ഥാപനത്തെ അല്ലെങ്കിൽ സ്ഥാപനങ്ങളെ സ്വകാര്യ കുത്തകകൾക്ക് തീറെഴുതി കൊടുക്കുകയായിരുന്നു ലക്ഷ്യം എന്ന് അന്നേ പലരും തിരിച്ചറിഞ്ഞിരുന്നു. -

വളരെ പ്രീ പ്ലാൻഡ് ആണ്. ഈ പോക്ക് എവിടെ പോയി നിൽക്കുമെന്ന് എല്ലാവർക്കും അറിയാം. എന്റെ അനിയൻ അടക്കം പലരും insomnia മുതൽ depression തുടങ്ങി പലതും നേരിടേണ്ടി വരും. ജീവിതം തന്നെ ബാങ്കിന്റെ മൂലയിൽ തുടങ്ങി ഒടുങ്ങുന്ന അവസ്ഥയിലേക്ക് ജീവനക്കാരെല്ലാവരും എത്തും.

ഇനിയെങ്കിലും ഈഗോയും അഹങ്കാരവും തൊഴുത്തിൽക്കുത്തും കുറച്ചു നേരത്തേക്ക് മാറ്റിനിർത്തി സംഘടനാ നേതാക്കൾ തങ്ങളുടെ സഹപ്രവർത്തകർക്ക് വേണ്ടി സംസാരിക്കണം. ചടങ്ങിന് ഒരു അഖിലേന്ത്യാ പണിമുടക്ക് നടത്തിയാലൊന്നും അയയുന്ന മനസ്സല്ല അധികാരത്തിൽ ഇരിക്കുന്നവരുടേത് എന്ന് ഡൽഹിയിലെ കർഷകസമരം മുതൽ CAA സമരം വരെ കണ്ടിട്ടും അതിന്റെ ഔട്പുട്ട് മനസ്സിലാക്കിയിട്ടുമുള്ള നേതാക്കന്മാർ മനസ്സിലാക്കേണ്ടതുമുണ്ട്.

ഇതെന്റെ അനിയന്റെയും പെങ്ങളുടെയും ജീവിതത്തെ ഓർത്തുള്ള ആധി മാത്രമല്ല, അവരെപ്പോലെ ലക്ഷക്കണക്കിന് ജീവനക്കാരുടെയും അവരുടെ കുടുംബങ്ങൾക്കും വേണ്ടിയുള്ള അപേക്ഷയാണ്. കബന്ധങ്ങൾ ഇനിയും കാണാൻ വയ്യ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയിന്‍കീഴില്‍ ബൂത്തിന് സമീപം 51,000 രൂപ ഉപേക്ഷിച്ച നിലയില്‍  (5 hours ago)

പത്തനംതിട്ടയില്‍ അനില്‍ ആന്റണി വിജയം ഉറപ്പിച്ചെന്ന് പി സി ജോര്‍ജ്; 2029ല്‍ ബിജെപി ഒറ്റയ്ക്ക് കേരളം ഭരിക്കും  (5 hours ago)

വോട്ടെടുപ്പ് പൂര്‍ണം... തിരുവനന്തപുരം ജില്ലയില്‍ ഭേദപ്പെട്ട പോളിംഗ്  (5 hours ago)

ഷിക്കാഗോ നഗരത്തില്‍ ചുറ്റിക്കറങ്ങുന്ന റിമി ടോമിയുടെ ചിത്രങ്ങള്‍ വൈറല്‍  (5 hours ago)

കനത്ത ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തിലെത്തി ജനാധിപത്യ അവകാശം വിനിയോഗിച്ച മുഴുവന്‍ വോട്ടര്‍മാരെയും സിപിഐ എം അഭിനന്ദിച്ചു  (5 hours ago)

ഇന്ത്യ വിടാന്‍ ഒരുങ്ങി വാട്‌സാപ്പ്... എന്‍ക്രിപ്ഷന്‍ നീക്കേണ്ടി വന്നാല്‍ രാജ്യം വിടുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാട്‌സാപ്പിന്റെ മാതൃകമ്പനിയായ മെറ്റ ഡല്‍ഹി ഹൈക്കോടതിയില്‍  (5 hours ago)

ഒന്നിച്ചു നിന്ന്പുതിയ തിരുവനന്തപുരം കെട്ടിപ്പടുക്കാം; എല്ലാവര്‍ക്കും നന്ദി: രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി; മോദിക്ക് ഭയമാണ്, ഇനി കുറച്ച് ദിവസം കഴിഞ്ഞാല്‍ വേദിയില്‍ പൊട്ടിക്കരയും, പാത്രം കൊട്ടാനും പറയും  (5 hours ago)

ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടിങ് സമാധാനപൂര്‍ണം; വോട്ടിങ് യന്ത്രങ്ങള്‍ സുരക്ഷിതമായി സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും- മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍  (5 hours ago)

സുരേഷ് ഗോപി ചരിത്രം എഴുതുമോ... തൃശൂരിലെ പതിവില്‍ കവിഞ്ഞ തിരക്ക് സുരേഷ്‌ഗോപിക്ക് അനുകൂല സൂചനയെന്ന് വിലയിരുത്തല്‍  (5 hours ago)

വോട്ടിങ് യന്ത്രങ്ങളുടെ തകരാര്‍... പോളിങിന് മന്ദഗതി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി  (6 hours ago)

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഇവാന്‍ വുക്കോമനോവിച്ച് ഒഴിഞ്ഞു  (6 hours ago)

സി.പി.എം - ബി ജെ പി സഖ്യത്തെകുറിച്ച് ചർച്ചകൾ നടന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പരോക്ഷമായി സമ്മതിച്ചതോടെ ഒരു സീറ്റിലെങ്കിലും ബി.ജെ പിയുടെ വിജയം ഉറപ്പ്; ദല്ലാൾ നന്ദകുമാറുമായുള്ള അടുപ്പത്തിൽ ഇപി ജയ  (12 hours ago)

രണ്ട് കൊല്ലം പിന്നിടുന്ന രണ്ടാം പിണറായി സര്‍ക്കാരിന്റെ ജനദ്രോഹത്തിന് 2.77 കോടി മലയാളി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ മറുപടി കൊടുക്കുന്നു!!! ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ഇടത് സര്‍ക്കാരി  (12 hours ago)

കാന്തപുരം എ.പി അബൂബക്കർ മുസ് ലിയാർ വോട്ട് രേഖപ്പെടുത്തി...  (13 hours ago)

Malayali Vartha Recommends