ആശുപത്രിവാസം കഴിഞ്ഞു.. ഇനി ഹൈക്കോടതിയിലേക്ക്... പക്ഷെ ആ സിസിടിവി ദൃശ്യങ്ങൾ... ആദിത്യൻ പെട്ടു?... താരത്തിന് താൽകാലിക ആശ്വാസവുമായി ഹൈക്കോടതി....

അമ്പിളി ദേവി നൽകിയ ഗാർഹിക പീഡന പരാതിയിൽ സീരിയൽ നടൻ ആദിത്യന്‍റെ അറസ്റ്റ് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞു. ആദിത്യൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥന് നോട്ടീസ് അയച്ചു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് കാണിച്ചാണ് അമ്പിളി ദേവി പരാതി നല്‍കിയിരുന്നത്. സൈബര്‍ സെല്ലിനും കരുനാഗപ്പള്ളി എസിപിക്കുമാണ് പരാതി നല്‍കിയത്.
ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് തന്‍റെ സ്ത്രീത്വത്തെ അപമാനിക്കാനാണ് ആദിത്യന്‍ ശ്രമിക്കുന്നതെന്നും അമ്പിളിദേവിയുടെ പരാതിയിലുണ്ട്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ഉണ്ടായേക്കുമെന്ന ഭയന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആദിത്യന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിലാണ് ഇപ്പോള്‍ താത്കാലിക വിധി ഉണ്ടായിരിക്കുന്നത്.
സ്ത്രീധന പീഡനത്തിനും വധഭീഷണി മുഴക്കിയതിനും നടന്‍ ആദിത്യനെതിരെ ചവറ പൊലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അമ്പിളിദേവിയുടെയും ആദിത്യന്‍ ജയന്റെയും കുടുംബപ്രശ്നങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാണ്.
അതിനിടെ ആദിത്യന്‍ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. അമ്പിളി നല്‍കിയ കേസില്‍ ജാമ്യമില്ലാ വകുപ്പു ചുമത്തപ്പെട്ട് ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ അറസ്റ്റിലാകാന്‍ സാധ്യതയുണ്ടെന്നതിനാലാണ് ആദിത്യന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചത്.
ദിവസങ്ങൾക്ക് മുൻപായിരുന്നു സ്വരാജ് റൗണ്ടില്‍ നടുവിലാലിനു സമീപത്ത് ആദിത്യന്‍ ആത്മഹത്യയ്ക്ക ശ്രമിച്ച നിലയില്‍ കണ്ടത്. കാറിനുള്ളില്‍ ആദിത്യന്‍ ജയന്‍ തളര്‍ന്നു കിടക്കുന്നതു വഴിയാത്രക്കാരാണു കണ്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. ബ്ലേഡ് ഉപയോഗിച്ച് ഒന്നിലധികം തവണ ഞരമ്ബ് മുറിക്കാന്‍ ശ്രമിച്ച നിലയിലായിരുന്നെന്നു പരിശോധനയില്‍ കണ്ടെത്തി.
10 ഉറക്ക ഗുളികകള്‍ കഴിച്ചിട്ടുണ്ടെന്നും വ്യക്തമായി. അന്തരിച്ച നടന്‍ ജയന്റെ സഹോദരപുത്രനാണ് ആദിത്യന്‍. ആദിത്യനും നടിയും ഭാര്യയുമായ അമ്ബിളീദേവിയും തമ്മില്‍ കുറച്ചു കാലമായി നീരസത്തിലാണ്. ആരോപണപ്രത്യാരോപണങ്ങള്‍ ഇരു കൂട്ടരും ഉന്നയിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലേക്കും ആക്ഷേപങ്ങള്‍ നീണ്ടു. ഇതിനിടെയാണ് ആത്മഹത്യാശ്രമം.
ആദിത്യനു വഴിവിട്ട ബന്ധങ്ങളുണ്ടെന്നും താന്‍ അസ്വസ്ഥയാണെന്നും ഭാര്യ ഏതാനും സുഹൃത്തുക്കളോടു പറഞ്ഞിരുന്നുവെന്നാണ് സൂചന. ഇതു സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. തന്നെ തെറ്റിദ്ധരിച്ചതാണെന്ന് ആദിത്യന്‍ മറു കുറിപ്പിട്ടു. ആദിത്യന്‍ അമ്ബിളീദേവിയുടെ വീട്ടിലെത്തി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്.
ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. തൃശൂരിലെ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി, അമ്ബിളി ദേവിയുമായുള്ള വിവാഹ ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.
ആദിത്യന്‍ വീട്ടിലെത്തി വധഭീഷണി മുഴക്കിയെന്നും വിവാഹമോചനം ആവശ്യപ്പെട്ട് കുഴപ്പങ്ങളുണ്ടാക്കിയെന്നും അമ്ബിളി ദേവി ആരോപിച്ചിരുന്നു.ആദിത്യന്റെ പ്രത്യാരോപണങ്ങളും ഉയര്‍ന്നിരുന്നു. അമ്പിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ജയന്‍ പ്രതികരിച്ചത്. ഏതൊരു കുടുംബജീവിതത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് തങ്ങള്‍ക്കിടയിലുണ്ടായതെന്നും അത് വ്യക്തിപരമായി തകര്‍ക്കാനുള്ള ആയുധമായി ഉപയോഗിക്കരുതെന്നും ജയന്‍ പറഞ്ഞിരുന്നു.
എന്നാൽ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും, തന്നോട് വിവാഹമോചനം ആവശ്യപ്പെടുന്നുവെന്നും, തനിക്ക് ഭീഷണിയുണ്ടെന്നും അമ്പിളി സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചിരുന്നു. എന്നാല്‍ സംഭവത്തില്‍ പറയുന്ന സ്ത്രീ സുഹൃത്താണെന്നും, ഭാര്യ അമ്ബിളിയെ ഭീഷണിപ്പെടുത്തിയിട്ടില്ല എന്ന് ജയനും മറുപടി നല്‍കിയിരുന്നു. ഇതിനൊക്കെ പിന്നാലെ വിഷയം സോഷ്യൽമീഡിയ ഏറ്റെടുത്തതും വളരെ പെട്ടന്നായിരുന്നു.
https://www.facebook.com/Malayalivartha