സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകള്‍ക്കിടയിലാണ് എന്ന പൊതുബോധമാണ്... 'പ്രതികരിച്ചാല്‍ നിങ്ങള്‍ വേശ്യയായി, വെടിയായി, പടക്കമായി; ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു.. തുറന്നടിച്ച് ജെസ്‌ല

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് ജെസ്‌ല. സാമൂഹിക വിഷയങ്ങളില്‍ തന്റെ നിലപാടുകള്‍ തുറന്നു പറയുന്ന ജെസ്‌ല സ്ത്രീകള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ്.
'സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളം പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്.
സ്ത്രീകളുടെ അഭിപ്രായവും, അവളുടെ പ്രതികരണങ്ങളും പ്രതീക്ഷകളും എല്ലാം ഇരിക്കുന്നത് അവളുടെ കാലുകള്‍ക്കിടയിലാണ് എന്ന പൊതുബോധമാണ്.
സ്ത്രീ മിണ്ടിയാല്‍, അവള്‍ രാഷ്ട്രീയം പറഞ്ഞാല്‍ ,എല്ലാവരേയും പോലെ വിജയം ആഘോഷിച്ചാല്‍ ഒക്കെ ഉണര്‍ന്ന് ഉദ്ധരിച്ച് പൊന്തുന്നത്.
പൊതുവിടത്തില്‍ പ്രത്യക്ഷയാകുന്ന പെണ്ണ് ആണ് ഏതൊരാളുടേയും പ്രശ്നം. അവളെ കാണുന്ന കണ്ണുകളുടെ ഉടമ രാഷ്ട്രീയക്കാരന്‍ ആകട്ടെ, നന്‍മ്മമരം ആകട്ടെ, മത നേതാവ് ആകട്ടെ, ആരായാലും പഴകി തുരുമ്പിച്ച പഴയ വാറോലകള്‍ കൊണ്ടാണു് അവളെ അളക്കുന്നതും വിലയിരുത്തുന്നതും.
നിങ്ങള്‍ ഈ നാട്ടിലെ എല്ലാവരേയും പോലെ അഭിപ്രായം, അല്ലങ്കില്‍ ഒരു പ്രതികരണം, ഒരു സന്തോഷ പ്രകടനം നടത്തി നോക്കു.. നിങ്ങള്‍ വേശ്യയായി, വെടിയായി, പടക്കമായി..
ലൈംഗിക അവയവം കൊണ്ട് ചിന്തിക്കുന്ന ആളുകളോട് ഒന്നേ പറയാനുള്ളു. ഇടയ്ക്കൊക്കെ തലച്ചോറും കൊണ്ട് ചിന്തിക്കു.. ഈ വര്‍ത്തമാനകാലത്തെ മൂല്യങ്ങള്‍ക്കൊപ്പം ജീവിക്കാന്‍ ശ്രമിക്കു.'- ജെസ്‌ല സോഷ്യല്‍ മീഡിയയില്‍ കുറിച്ചു
സ്ത്രീകളോട് എന്നും ആധുനികമെന്ന് കരുതുന്ന കേരളം പോലും പ്രതികരിക്കുന്ന രീതി ലൈംഗിക അധിക്ഷേപമാണ്.സ്ത്രീകളുടെ അഭിപ്രായവും,
https://www.facebook.com/Malayalivartha