ഈരാറ്റുപേട്ടയിൽ പുലിക്കുട്ടിയായി പിസി.. നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചത്! വാലും ചുരുട്ടി ക്ഷമാപണവുമായി അമീന്‍; ഇതാണ് പിസിയുടെ പവർ....

പി.സി. ജോര്‍ജിനെതിരേ വധ ഭീഷണി മുഴക്കിയ യുവാവ് ക്ഷമാപണവുമായി രംഗത്തി. പി.സി. ജോര്‍ജ് സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നു.
ജോര്‍ജ് സാറിനോട് വ്യക്തിപരമായി ഒരു ദേഷ്യവുമില്ല. പെട്ടന്നുണ്ടായ ഒരു ആവേശത്തിലും ദേഷ്യത്തിലും പറഞ്ഞു പോയതയാണെന്നും അമീന്‍ എന്ന യുവാവ് വീഡിയോയില്‍ വിശദീകരിക്കുന്നു,
നേരത്തേ, ഈരാറ്റുപേട്ടയില്‍ ചെന്നാല്‍ പേപ്പട്ടിയെ പോലെ തല്ലുമെന്ന് ഭീഷണി മുഴക്കിയ യുവാവിന് മറുപടിയുമായി പിസി ജോര്‍ജ് രംഗത്ത് എത്തിയിരുന്നു. ഇവനെയൊക്കെ മര്യാദ പഠിപ്പിക്കാനുള്ള ആംപിയര്‍ ഇപ്പോഴും തനിക്കുണ്ട്.
പോലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്നും അവന്‍ തന്നെ എന്ത് ചെയ്യുമെന്ന് കാണണമെന്നും പിസി പറഞ്ഞിരുന്നു.
വെല്ലുവിളി മുഴക്കിയവനെതിരെ പരാതി കൊടുക്കേണ്ട കാര്യമെന്താ, ഇവനെയൊക്കെ അടിച്ചു മര്യാദ പഠിപ്പിക്കാന്‍ എനിക്കറിയാമല്ലോ. എന്റെ മേത്ത് തൊട്ടാല്‍ ഒന്നിനെയും ഞാന്‍ ബാക്കി വച്ചേക്കില്ല. ഈ പട്ടികളെയൊന്നും എനിക്ക് ഭയമില്ല.
എല്ലായിടത്തും വിളിച്ച് തട്ടിക്കളയും. കൊന്നുകളയും എന്നൊക്കെ പറയുന്നുണ്ട്. നെറ്റ് കോളാണ്.അവന് ധൈര്യമുണ്ടേല്‍ എന്നെ വിളിക്കട്ടെ.. അവന്‍ പറയുന്നിടത്തോട്ട് ചെല്ലാം...അവനെന്താ ചെയ്യുന്നതെന്ന് കാണട്ടെ..തല്ലുന്നോന്ന് കാണാം.
അവന്റെ വാപ്പായെ തല്ലുവെന്ന് പറഞ്ഞേര്.. ഈരാറ്റുപേട്ടയില്‍ കൂടി നാളെ നടന്നുതന്നെ പോകുന്നുണ്ട്. എന്തു ചെയ്യുമെന്ന് കാണട്ടെ. എനിക്ക് പേടിയില്ല. എന്റെ മണം അടിച്ചാല്‍ അവനൊക്കെ പേടിക്കുവല്ലോ. വെറുതെ വീഡിയോയില്‍ ഉളുപ്പടിക്കുന്നതല്ലാതെ. അവനെയൊക്കെ ആരാ മൈന്‍ഡാ ചെയ്യുന്നെ. എനിക്ക് ഭയമില്ല.
ഒരുത്തനും എന്നെ തല്ലത്തില്ല. നമുക്ക് കാണാം. അവന്‍ തല്ലിയേച്ച് കിടന്നുറങ്ങുന്ന പ്രശ്‌നമില്ല. എന്നെ തല്ലട്ടെ അവന്റെ ജീവിതം കളയുമെന്നും പിസി പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ ഇനി കാലുകുത്തിയാല്‍ പേപ്പട്ടിയെ തല്ലും പോലെ തല്ലുമെന്നാണ് യുവാവ് ഫേസ്ബുക്കിലൂടെ ഭീഷണി മുഴക്കിയത്. ഒരു ഇലക്ഷന്‍ ഒക്കെയാകുമ്ബോള്‍ വിജയവും പരാജയവും ഒക്കെ സംഭവിക്കും. സ്വാഭാവികം.
പക്ഷേ ഒരു ഈരാറ്റുപേട്ടക്കാരന്‍ എന്ന നിലയ്ക്ക് പിസി ജോര്‍ജിനോട് എനിക്ക് പറയാനുള്ളത് ഒറ്റ കാര്യമേ ഉള്ളു. ഒരു എംഎല്‍എയെ തല്ലിയെന്ന മോശപ്പേര് പേട്ടക്കാര്‍ക്ക് വരാതിരിക്കാന്‍ വേണ്ടി വെയ്റ്റ് ചെയ്തതാണ്.
ഇനി ഈരാറ്റുപേട്ട പരിസരത്ത് നിന്നെ കണ്ടാല്‍ പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ ഞങ്ങള് തല്ലും. പേപ്പട്ടിയെ തല്ലുന്നത് പോലെ നിന്നെ തല്ലും. തല്ലും എന്നുപറഞ്ഞാ തല്ലുമെന്നാണ് യുവാവ് ഭീഷണി മുഴക്കിയത്.
ഈരാറ്റുപേട്ട നഗരസഭയും ഒമ്പത് പഞ്ചാത്തുകളും ചേര്‍ന്ന പൂഞ്ഞാര്‍ കേരളത്തിലെ തന്നെ ഏറ്റവും വലിയ നിയമസഭാമണ്ഡലം കൂടിയാണ് . മുസ്ലീം ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുൻതൂക്കം ഉള്ള മേഖലകളിൽ പരമ്പരാഗത ശക്തി കേന്ദ്രങ്ങൾ പോലും ഇത്തവണ പിസി ജോർജ്ജിനെ കൈവിട്ടു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27821 വോട്ടിനാണ് കഴിഞ്ഞ തവണ പിസി ജോര്‍ജ്ജ് പൂഞ്ഞാറിൽ ജയിച്ച് കയറിയത്. തെരഞ്ഞെടുപ്പ്ചര്‍ച്ചകൾക്ക് മുമ്പ് യുഡിഎഫുമായി സഹകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും മുന്നണികൾക്ക് ഒപ്പമില്ലെന്ന് പ്രഖ്യാപിച്ച പിസി ജോര്‍ജ്ജ് പൂഞ്ഞാറിൽ പോരാട്ടത്തിനിറങ്ങുകയായിരുന്നു.
ശബരിമലയിൽ വിശ്വാസികൾക്ക് അനുകൂലമായി സംസാരിക്കുകയും ആരുടെ വോട്ടും താൻ സ്വീകരിക്കുമെന്ന് പറയുകയും ചെയ്ത പിസി ജോര്‍ജ്ജ് അക്ഷരാര്‍ത്ഥത്തിൽ അഗ്നി പരീക്ഷ നേരിട്ടാണ് പരാജയം ഏറ്റുവാങ്ങുന്നത്.
https://www.facebook.com/Malayalivartha