ഹമാസ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യക്ക് ഇസ്രയേലിന്റെ ആദരം; ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര്; ഹമാസിനെ വിമര്‍ശിക്കാന്‍ പോലും ഭയന്ന കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ കണ്ടുപഠിക്കണം; സൗമ്യയുടെ മൃതദേഹം നാളെ നാട്ടില്‍ എത്തും

ഹമാസ് തീവ്രവാദികളുടെ റോക്കറ്റ് ആക്രമണത്തില്‍ കൊലപ്പെട്ട മലയാളി യുവതി സൗമ്യയ്ക്ക് ആദരവുമായി ഇസ്രയേല്‍ വീണ്ടും രംഗത്ത്. പാലസ്തീനില്‍ തീവ്രവാദികള്‍ക്കെതിരായ ആക്രമണത്തില്‍ പങ്കെടുക്കുന്ന ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ക്ക്് കൊല്ലപ്പെട്ട സൗമ്യയുടെ പേരാണ് ഇസ്രായേല്‍ നല്‍കിയിരിക്കുന്നത്. ഇസ്രയേലില്‍ ജോലി ചെയ്യുന്ന സൗമ്യയുടെ അടുത്ത ബന്ധുമായി ഷെര്‍ളിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാള്‍ നാട്ടിലെത്തിക്കും. ഇസ്രയേല്‍ പണം മുടക്കി വിമാനം അയ്ക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. നാളെ രാത്രി ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ മൃതദേഹം ആദ്യം ഡല്‍ഹിയിലെത്തിക്കും.
ചൊവ്വാഴ്ചയാണ് 31-കാരിയായ സൗമ്യ സന്തോഷ് അഷ്‌കെലോണില്‍ കൊല്ലപ്പെട്ടത്. നാട്ടിലുള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുന്നനിടെയായിരുന്നു താമസിക്കുന്ന കെട്ടിടത്തിന് മുകളില്‍ റോക്കറ്റ് പതിച്ചത്. ഇടുക്കി കീരിത്തോട് സ്വദേശിയായ സൗമ്യ ഏഴ് വര്‍ഷമായി ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി നോക്കുകയായിരുന്നു. 2017 ല്‍ ആണ് അവസാനമായി നാട്ടിലെത്തിയത്. ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് ഹമാസിന്റെ ഷെല്ലാക്രമണത്തിനിരയായത്.
സൗമ്യയുടെ മരണം കേരളത്തില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ആ നഷ്ടത്തിന്റെ നടുക്കത്തിലാണിപ്പോള്‍ സൗമ്യയുടെ കുടുംബമുള്ളത്. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടില്ലെങ്കിലും ഈ ഇസ്രയേല്‍ തീരുമാനം ചെറിയൊരു ആശ്വാസം തന്നെയാണ്. അതേസമയം ഹമാസ് തീവ്രവാദികള്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിക്കാന്‍ പോലുമുള്ള ആര്‍ജവും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ കാണിക്കുന്നില്ല എന്നതു ശ്രദ്ധേയമാണ്.
സൗമ്യ സന്തോഷിന്റെ കുടുംബത്തെ സംരക്ഷിക്കുമെന്ന് ഇസ്രയേല്‍ എംബസി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇസ്രയേല്‍ എംബസിയുടെ ഇന്ത്യയിലെ ഉപസ്ഥാനപതി റോണി യദീദിയ ക്ലീന്‍ ആണ് ഇക്കാര്യം അറിയിച്ചത്. പാലസ്തീനുമായുള്ള സംഘര്‍ഷത്തിനിടയില്‍ ഇസ്രയേലില്‍ പൗരന്മാര്‍ക്കും ഇന്ത്യക്കാര്‍ക്കും നല്‍കുന്ന സംരക്ഷണത്തില്‍ വേര്‍തിരിവുണ്ടാകില്ലെന്നും ക്ലീന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സൗമ്യക്ക് ആദരം അര്‍പ്പിച്ച് ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് സൗമ്യയുടെ പേര് നല്‍കിയത്.
ഹമാസിന്റെ ആക്രമണവും ഇസ്രയേലിന്റെ പ്രത്യാക്രമണവും കഴിഞ്ഞ രാത്രിയിലും മാറ്റമില്ലാതെ തുടര്‍ന്നു. ഗസയില്‍ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രയേല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. ഭീകരര്‍ ഉള്‍പ്പെടെ എഴുപതിനടുത്ത് പാലസ്തീനികള്‍ക്കും ആറ് ഇസ്രയേലികള്‍ക്കും മൂന്നുദിവസത്തിനുള്ളില്‍ ജീവന്‍ നഷ്ടമായി. സിനഗോഗുകള്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്കും പാലസ്തീന്‍ തീവ്രവാദികള്‍ തീയിട്ടു. ഇത്തരം പ്രവണതകള്‍ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം ഇസ്രായേല്‍ പാലസ്തീന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേലിലുള്ള ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും സുരക്ഷാമുറികള്‍ക്ക് സമീപം തന്നെ ചിലവഴിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha