കോഴിക്കോട് തളിയിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മാധ്യമ പ്രവര്‍ത്തകനെ ഇറക്കിവിട്ടു... വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് നേതാക്കള്‍ ചെയ്തത്...
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും മാദ്ധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു.
കോഴിക്കോട് തളിയിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ നിന്നുമാണ് മാദ്ധ്യമപ്രവര്‍ത്തകനെ പുറത്താക്കിയത്.
വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്ബ് പുറത്തുപോകാന്‍ ഏഷ്യാനെറ്റ് പ്രതിനിധിയോട് നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ചാനല്‍ ബഹിഷ്കരണത്തിന്റെ ഭാഗമായാണ് മാദ്ധ്യമപ്രവര്‍ത്തകനെ വാര്‍ത്താ സമ്മേളനത്തില്‍ നിന്നും പുറത്താക്കിയത്.
മുമ്ബ്, കേന്ദ്രസഹമന്ത്രി വി മുരളീധരന് ഡല്‍ഹിയില്‍ വച്ച് നടന്ന ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഇതേ ചാനലിന്റെ പ്രതിനിധിയെ ഒഴിവാക്കിയതും വാര്‍ത്തയായിരുന്നു.
തങ്ങളുടെ പരിപാടികളിലൂടെ ബിജെപിയെ നിരന്തരമായി അവഹേളിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന നിലപാടാണ് കാലാകാലങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് തുടരുന്നതെന്ന് പറഞ്ഞാണ് മേയ് 10ന് ചാനലുമായി സഹകരിക്കില്ലെന്ന് ബിജെപി അറിയിച്ചത്.
ചാനല്‍ ദേശവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അതിന്റെ സര്‍വ്വ സീമകളും അവര്‍ ലംഘിച്ചുവെന്നും ബിജെപി പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha