ഇവളെ ഉപേക്ഷിക്കാന്‍ എനിക്കുമനസു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല'! അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ല; തുറന്ന് പറഞ്ഞ് കമിതാക്കൾ...

പത്തുവർഷം കാമുകിയെ സ്വന്തം മുറിയിൽ താമസിപ്പിച്ച യുവാവിന്റെ 'അവിശ്വസനീയ"മായ കഥ പുറത്ത്‌വന്നതോടെ അമ്പരന്നിരിക്കുകയാണ് നാട്ടുകാർ.എന്നാൽ എന്തിനായിരുന്നു ഈ സാഹസം എന്ന് ചോദിക്കുന്നവരോട് റഹ്മാന് പറയാനുള്ളത് ഇത്രമാത്രം.
'ഇവളെ ഉപേക്ഷിക്കാന്‍ എനിക്കുമനസു വന്നില്ല, എന്നെ വിട്ടുപോകാന്‍ ഇവളും തയ്യാറായില്ല'- എന്നാണ് യുവാവിന്റെ മറുപടി.'ഈയടുത്ത് വീട്ടില്‍നിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വാടകവീട്ടിലേക്ക് മാറിയതെന്നും റഹ്മാന്‍ വ്യക്തമാക്കി.
മുന്‍പ് താന്‍ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവള്‍ക്ക് നല്‍കിയിരുന്നത്.
എന്നാല്‍ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാര്‍ എനിക്ക് കറികളൊന്നും തന്നിരുന്നില്ലെന്ന് റഹ്മാന്‍ പറയുന്നു.
സാഹചര്യം കൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്നാണ് സജിതയുടെ പ്രതികരണം.
https://www.facebook.com/Malayalivartha