ഈ പൂച്ച മോഡലിന്റെ ശമ്പളം എത്രയെണെന്നറിയാമോ?? വൈറലായി പ്രൊഫെഷണൽ മോഡൽ

മാവോ മാവോ എന്ന പൂച്ചയുടെ പ്രശസ്തിയിലേക്കുള്ള ഉയര്‍ച്ചയുടെ കഥ അറിഞ്ഞാൽ ഞെട്ടിപ്പോകും. അവളുടെ ഉടമ, ഷെങ് ഓട്ടോമോട്ടീവ് വ്യവസായത്തിലാണ് ജോലിചെയ്യുന്നത്, ഒരു ഓട്ടോ ഷോയ്ക്കിടെ തന്റെ വളര്‍ത്തുമൃഗമായ പൂച്ചയെ അയാള്‍ കാറുകളിലൊന്നില്‍ ഇരുത്തി. ഭംഗിയുള്ള പൂച്ചയുടെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടപ്പോള്‍ അത് ഒട്ടേറെ ആളുകളെ ആകര്‍ഷിച്ചു. ഇത് കാര്‍ ബ്രാന്‍ഡുകള്‍ക്ക് കൂടുതല്‍ എക്സ്പോഷര്‍ നല്‍കി. വൈകാതെ പൂച്ച കാര്‍ ബ്രാന്‍ഡുകളുടെ മോഡലായി പ്രത്യക്ഷപെട്ടു തുടങ്ങി.
ഒരു പ്രൊഫഷണല്‍ പൂച്ച കാര്‍ മോഡലാകാനുള്ള ആവശ്യകതകള്‍ എല്ലാം മാവോ മാവോയ്ക്കും ഉണ്ടായിരുന്നു. കാണാന്‍ നല്ല ഭംഗിയും ശ്രദ്ധ ആകര്‍ഷിക്കുന്നതും ആണ് മാവോ മാവോയുടെ രൂപം. അവളുടെ നിസ്സംഗത നിറഞ്ഞ മുഖഭാവം, ഷെംഗ് അവള്‍ക്കായി ഉണ്ടാക്കിയ അനേകം വസ്ത്രങ്ങള്‍ എന്നിവ ബ്രാന്‍ഡുകള്‍ ഇഷ്ടപെടുന്ന ബോണസ് ഗുണങ്ങളാണ്.
ശ്രദ്ധാകേന്ദ്രമാകാന്‍ മാവോ മാവോയും ഇഷ്ടപ്പെടുന്നു. മറ്റ് മിക്ക പൂച്ചകളും ആളുകളുടെ ശ്രദ്ധയില്‍ പെടുമ്ബോള്‍ ഓടുകയും ഒളിക്കുകയും ചെയ്യുമെങ്കിലും, ഈ പൂച്ച അതൊന്നും ചെയ്യാറില്ല. ആളുകളുടെ ഇടയില്‍ തന്നെ സുഖമായി നില്‍ക്കും. അതാണ് അവളെ ഒരു പ്രൊഫഷണല്‍ കാര്‍ മോഡലാക്കുന്നത്.
മാവോ മാവോ ഓരോ പ്രോജെക്ടിനും 50000 മുതല്‍ ഒരു ലക്ഷം രൂപ വരെ സമ്ബാദിക്കുന്നു. ഏറ്റവും വിലപിടിപ്പുള്ള പൂച്ച ഭക്ഷണം മാത്രം വാങ്ങുകയും അവളെ പൊന്നുപോലെ ഷെങ് നോക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha