12കാരിയെ വിടാതെ പിന്തുടർന്ന 16ക്കാരനെ പോലീസ് പൊക്കിയപ്പോൾ ചുരുളഴിഞ്ഞത് ക്രൂരമായ പീഡനം! അടുപ്പത്തിലായ പെൺകുട്ടിയെ പീഡിപ്പിച്ചത് നിരവധി തവണ; പെണ്‍കുട്ടിയുമായുള്ള സംസാരത്തിനിടയിൽ പുറത്ത് വന്നത് മറ്റൊരു പീഡനകഥ; സംവിധായകനായ ശ്രീകാന്തും പെണ്‍കുട്ടിയുടെ അമ്മയും തമ്മില്‍ നല്ല സുഹൃത്തുക്കള്‍; പെണ്‍കുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകന്റെ കണ്ണിലുടക്കിയത് പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ... ആറ്റിങ്ങലിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംവിധായകനും പതിനാറുകാരനും അറസ്റ്റില്‍

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിനിമാ സംവിധാകന്‍ അറസ്റ്റില്‍.
ആറ്റിങ്ങല്‍ മാമം പന്തലക്കോട് പാറക്കാട്ടില്‍ വീട്ടില്‍ ശ്രീകാന്ത് എസ്. നായരാണ് (48) അറസ്റ്റിലായത്. വണ്ടര്‍ ബോയിസ് എന്ന സിനിമയുടെ സംവിധാകനാണ്.
നിരവധി ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് നടത്തിയ പീഡനം ഇപ്പോഴാണ് പുറത്തറിയുന്നത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 12 വയസുണ്ട്. പെണ്‍കുട്ടിയെ പതിനാറുകാരന്‍ ഫോണിലൂടെ നിരന്തരം ശല്യം ചെയ്യുന്നു എന്നുകാട്ടി മാതാവ് ആറ്റിങ്ങല്‍ പൊലീസില്‍ പരാതി നല്‍കിയതാണ് പീഡനവിവരം പുറത്തുവരാന്‍ കാരണം.
പതിനാറുകാരനെ പൊലീസ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുമായി അടുപ്പത്തിലാണെന്നും പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.
ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയുമായി വനിതാ പൊലീസ് നടത്തിയ സംഭാഷണത്തില്‍ സംഭവം സത്യമാണെന്ന് തെളിയുകയും പതിനാറുകാരനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.
പെണ്‍കുട്ടിയുമായുള്ള സംസാരത്തിനിടയിലാണ് സിനിമയില്‍ ചാന്‍സ് നല്‍കാമെന്നു പറഞ്ഞ് സംവിധായകനായ ശ്രീകാന്ത് പീഡിപ്പിച്ച വിവരം അറിയുന്നത്.
ശ്രീകാന്തും പെണ്‍കുട്ടിയുടെ അമ്മയും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടിലെ സന്ദര്‍ശകനുമായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha