Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

സര്‍ജറി ചെയ്താല്‍ മാത്രമേ പൂര്‍ണത ലഭിക്കു എന്ന ചിന്താഗതി തെറ്റാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഒരു കാരണവശാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ആശുപത്രികളെ സമീപിക്കരുത്! ആക്ടിവിസ്റ്റായ സുകന്യ കൃഷ്ണ കുറിക്കുന്നു

22 JULY 2021 08:49 AM IST
മലയാളി വാര്‍ത്ത

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് ഒരു കാരണവശാലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കേരളത്തിലെ ആശുപത്രികളെ സമീപിക്കരുതെന്ന് ആക്ടിവിസ്റ്റായ സുകന്യ കൃഷ്ണ വ്യക്തമാക്കുകയാണ്. അല്‍പം ചിലവ് കുറവുണ്ട് എന്ന് കരുതി ആശുപത്രികൾ തിരഞ്ഞെടുക്കരുത്. ആരോഗ്യത്തേക്കാള്‍ വലുതല്ല പണമെന്ന് സുകന്യ കുറിക്കുകയാണ്.

സര്‍ജറി ചെയ്താല്‍ മാത്രമേ പൂര്‍ണത ലഭിക്കു എന്ന ചിന്താഗതി തെറ്റാണ്. നല്ലത് പോലെ ആലോചിച്ച്‌ മാത്രം സര്‍ജറിക്കായി മുതിരുകയെന്നും സുകന്യ കുറിയ്‌ക്കുന്നു. ഫേസ്ബുക്കിലൂടെയാണ് സുകന്യയുടെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് വിധേയരാകാന്‍ ആഗ്രഹിക്കുന്ന എന്റെ എല്ലാ സുഹൃത്തുക്കളോടും സ്ഥിരമായി പറയാറുള്ള ചില കാര്യങ്ങള്‍ ഉണ്ട്.

1. ഒരിക്കലും ഒരു പ്ലാസ്റ്റിക്ക് സര്‍ജന്റെ മുന്നില്‍ ബോട്ടം സര്‍ജറിക്കായി പോകരുത്, യൂറോളജിസ്റ്റ് ആയ ഒരു ഡോക്ടറെ സമീപിക്കുക.
2. നിങ്ങള്‍ ഏത് തരം സര്‍ജറി ആണ് ആഗ്രഹിക്കുന്നത് എന്ന് സ്വയം കണ്ടെത്തുക, അതിനായി മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ തേടരുത്.
3. സര്‍ജറിക്ക് പോകും മുന്‍പ് സര്‍ജറി എന്താണെന്ന് വ്യക്തമായി പഠിക്കുക. പലവിധം സര്‍ജറികളും ഇന്ന് നിലവിലുണ്ട്. അതില്‍ നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യം എന്ന് കരുതുന്നത് നിങ്ങള്‍ തിരഞ്ഞെടുക്കുക.
4. നിര്‍ബന്ധമായും ഒരു സൈക്കോളജിക്കല്‍ ഇവാലുവേഷന് വിധേയമാകുക. നിങ്ങള്‍ ശരിക്കും ഈ സര്‍ജറി ആഗ്രഹിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുക. സര്‍ജറിക്ക് മുന്‍പ് സര്‍ജറിക്കായി അടങ്ങാത്ത അഭിനിവേശം ഉള്ളവര്‍ക്ക് പോലും, പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നാറുണ്ട് എന്ന് മനസ്സിലാക്കുക.
5. നിങ്ങളുടെ ശരീരം ഒരു പരീക്ഷണ വസ്തു ആകും എന്ന് തോന്നിയാല്‍, 'വരുന്നത് വരട്ടെ' എന്ന രീതിയില്‍ മുന്നോട്ട് പോകാതിരിക്കുക. കാരണം ഒരിക്കല്‍ ചെയ്താല്‍ പിന്നെ ഒരു മടങ്ങി പോക്കില്ലാത്ത ഒന്നാണ് ഈ സര്‍ജറി.
6. നിങ്ങളുടെ സുഹൃത്തുക്കളുമായി നിങ്ങളെ താരതമ്യം ചെയ്യാതെ ഇരിക്കുക. നിങ്ങളുടെ സുഹൃത്ത് അവരുടെ ഏറ്റവും നല്ല വശം മാത്രമായിരിക്കും നിങ്ങളുടെ മുന്നില്‍ പ്രകടിപ്പിച്ചിട്ടുണ്ടാകുക. ഒരു മറുവശം എല്ലാവര്‍ക്കുമുണ്ട് എന്ന ബോധം വളര്‍ത്തുക.
7. നിങ്ങള്‍ക്ക് ചുറ്റുമുള്ള നിങ്ങളുടെ കമ്മ്യൂണിറ്റി മെമ്ബര്‍മാര്‍ തന്നെ നിങ്ങളെ സര്‍ജറിക്ക് പ്രോത്സാഹിപ്പിച്ചേക്കാം. അല്ലെങ്കില്‍, സര്‍ജറി ചെയ്യാത്ത നിങ്ങളെ പരിഹസിച്ചേക്കാം. അതൊക്കെ ഒരു ചെവിയിലൂടെ കേട്ട് മറുചെവിയിലൂടെ കളയുക.
8. ഒരു കാരണവശാലും ഹിജഡ സംസ്കാരത്തില്‍ എത്തിപ്പെടാതിരിക്കുക. വിശാലമായ ഒരു ലോകം നിങ്ങളുടെ മുന്നിലുണ്ട്. അവിടെ സ്വാതന്ത്ര്യം എന്ന ഒരു നിധിയുണ്ട്. സര്‍വ സുലഭമായി തന്നെ.
9. സര്‍ജറി ചെയ്താല്‍ മാത്രമേ പൂര്‍ണത ലഭിക്കൂ എന്ന ചിന്താഗതി തെറ്റാണ്. നല്ലത് പോലെ ആലോചിച്ച്‌ മാത്രം സര്‍ജറിക്കായി മുതിരുക.
10. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കാരണവശാലും കേരളത്തിലെ ആശുപത്രികളില്‍ സര്‍ജറിക്ക് വിധേയരാകാതിരിക്കുക.
11. അല്പം ചിലവ് കുറവുണ്ട് എന്ന് കരുതി ആശുപത്രി തിരഞ്ഞെടുക്കരുത്. ആരോഗ്യത്തേക്കാള്‍ വലുതല്ല പണം.
12. നമുക്ക് ചുറ്റുമുള്ള ലോകം അനുദിനം മാറുകയാണ്. ഇന്നലെ നമ്മെ കളിയാക്കിവര്‍ ഇന്ന് നമ്മെ അംഗീകരിക്കുന്നു. ഇന്ന് നമ്മെ കളിയാക്കുന്നവര്‍ നാളെ നമ്മെ അംഗീകരിക്കാനുള്ളവര്‍ മാത്രമാണ്.

നിങ്ങള്‍ക്ക് ഏത് സമയത്തും എന്ത് കാര്യത്തിനും എന്നെ കോണ്‍ടാക്‌ട് ചെയ്യാവുന്നതാണ്. എന്നാല്‍ കഴിയുന്ന എന്ത് സഹായവും ഒരു സുഹൃത്തെന്ന നിലയില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ചെയ്യും. ഉറപ്പ്.

ഞാന്‍ എന്ത് കരുതും എന്ന് കരുതി ഉപേക്ഷ വിചാരിക്കേണ്ട യാതൊരു ആവശ്യകതയും ഇല്ല.
കടുത്ത തീരുമാനങ്ങള്‍ എടുക്കും മുന്നേ, ഒന്ന് വിളിക്കാം.
പ്രിയ സുഹൃത്ത്,
സുകന്യ കൃഷ്ണ

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (6 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends