ചന്ദനമഴയ്ക്ക് ഇത് രണ്ടാമത്തെ ദുരന്തം... ടിപ്പര്‍ലോറിയിടിച്ച് മരിച്ച യുവ നടന്‍ ശരത് കുമാറിന് പിന്നാലെ ആറ്റില്‍ വീണ് മരിച്ചത് യുവ നടി ശില്‍പ ഷാജി

കുടുംബ സദസുകള്‍ക്ക് ഏറെ പ്രിയങ്കമാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുന്ന ചന്ദനമഴ. റേറ്റിംഗില്‍ ഏറെ മുന്നിലുള്ള ചന്ദനമഴയില്‍ നിന്നും ദുരന്തം വിട്ടു മാറുന്നില്ല. ചന്ദന മഴയില്‍ പ്രധാന വേഷം ചെയ്തിരുന്ന യുവ നടന്‍ ശരത് കുമാര്‍ ടിപ്പര്‍ ലോറിയിടിച്ച് മരണമടഞ്ഞിട്ട് വളരെ കുറച്ച് നാളേ ആയുള്ളു. അതിനു പിന്നാലെയാണ് ചന്ദനമഴയിലെ പ്രധാന വേഷം ചെയ്തിരുന്ന ശില്‍പ ഷാജിയും ദുരൂഹമായി കരമനയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരത്കുമാറിന് വെറും 23 വയസേ ആയിരുന്നുള്ളു. ഇപ്പോള്‍ മരിച്ച ശില്‍പയ്ക്കാവട്ടെ 19 വയസും. ഈ ചെറിയ പ്രായത്തിനുള്ളിലാണ് രണ്ടു പേരും ശ്രദ്ധേയരായത്. അഭിനയ ലോകത്ത് വലിയ കലാകാരന്മാരാകാന്‍ കൊതിച്ചിരുന്ന ഈ യുവ കലാകാരന്മാരുടെ അപ്രതിക്ഷിതമായ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് ചന്ദനമഴ ആസ്വദിക്കുന്ന പ്രേക്ഷകര്‍.
കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സിനിമാനടന്‍ കൂടിയായ ശരത് കുമാര്‍(23) വാഹനാപകടത്തില്‍ മരിച്ചത്. ബൈക്ക് ടിപ്പറിലിടിച്ചാണ് അപകടം സംഭവിച്ചത്. കൊട്ടിയം മയിലക്കാട് വച്ചായിരുന്നു അപകടം. ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് മൈലക്കാട് വളവില്‍ വച്ച് നിയന്ത്രണം വിട്ട് ടിപ്പറിനടിയിലാകുകയായിരുന്നു. ടിപ്പര്‍ െ്രെഡവര്‍ തന്നെ ശരത്തിനെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. പുലര്‍ച്ചേ സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേയ്ക്ക് പോവുകയായിരുന്നു.
ഇതിന് പുറകേയാണ് സന്തോഷ് പണ്ഡിറ്റിന്റെ സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് എന്ന സിനിമയിലുടെ അഭിനയ രംഗത്തേക്ക് വന്ന ശില്‍പയുടെ മരണം.
അഭിനയം കൂടാതെ മികച്ച ഗായിക കൂടിയായിരുന്നു ശില്‍പ. ചുരുങ്ങിയ കാലം കൊണ്ട് തമിഴ് സിനിമയിലും മുഖം കാണിക്കാന്‍ ശില്‍പ്പക്കായി. ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിലാണ് അവസാനം അഭിനയിച്ചത്. ചന്ദനമഴ കൂടാതെ പ്രണയം, സൗഭാഗ്യവതി, സംപ്രേഷണം ആരംഭിക്കാത്ത മേഘസന്ദേശം എന്നീ സീരിയലുകളിലും കഥാപാത്രമായി. കുറേ പരസ്യചിത്രങ്ങളിലും അഭിനയിച്ചു.
ഗായികയായതിനാല്‍ ഗാനമേളകള്‍ക്കും പോകാറുണ്ട്. നേമം കാരയ്ക്കാമണ്ഡപം നടുവത്ത് ശിവക്ഷേത്രത്തിനു സമീപമായിരുന്നു വാടകയ്ക്കു താമസിച്ചിരുന്നത്. കന്യാറുപാറയിലെ നിലംപൊത്താറായ സ്വന്തം വീടു നവീകരിക്കണമെന്നായിരുന്നു ശില്‍പയുടെ ആഗ്രഹം.
മികച്ച ഗായിക ആയതിനാല്‍ ഗാനമേള സംഘത്തിലും ശില്‍പ്പ അംഗമായിരുന്നു. ഞായറാഴ്ച തമിഴ്‌നാട്ടില്‍ ഗാനമേളയ്ക്കു പോകാനായി ശില്‍പ വസ്ത്രങ്ങളല്ലാം ഒരുക്കിവച്ച് ഉല്‍സാഹത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയാണ് മരണവാര്‍ത്ത പുറത്തുവന്നത്. അതേസമയം ശില്‍പ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പെണ്‍കുട്ടിയുടെ മരണത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്.
ശില്‍പ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നും മാതാപിതാക്കള്‍ പറയുന്നു. ഇതേത്തുടര്‍ന്നു ശില്‍പയുടെ സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയാണെന്നു കരമന പൊലീസ് അറിയിച്ചു.
ശനിയാഴ്ച്ച ഉച്ചയ്ക്കു 12.30നു കാട്ടാക്കട സ്വദേശിയായ പെണ്‍കുട്ടി ശില്‍പയെ വീട്ടില്‍നിന്നു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ചടങ്ങുകളില്‍ ആതിഥേയരാകുന്ന ജോലിക്ക് ഇരുവരും കൂടി പോകാറുണ്ടായിരുന്നു. ബാലരാമപുരത്ത് ഒരു വീട്ടിലെ ചടങ്ങിനെന്നു പറഞ്ഞാണു കൊണ്ടുപോയതെന്നു മാതാപിതാക്കള്‍ പറഞ്ഞു. പിന്നീടു മകളെ ഫോണില്‍ ലഭിക്കാതെ വന്നപ്പോള്‍ 3.30ന് ഈ പെണ്‍കുട്ടിയെ വിളിച്ചെന്നും ശില്‍പ പിണങ്ങിപ്പോയെന്നാണു മറുപടി കിട്ടിയതെന്നും ശില്‍പയുടെ പിതാവു ഷാജി പറഞ്ഞു. ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ശില്‍പയുടെ ഫോണ്‍ എടുക്കാന്‍ കഴിയുന്നില്ലെന്നും പിന്നീട് ഈ പെണ്‍കുട്ടി വിളിച്ചറിയിച്ചു. 4.30ന് ഈ പെണ്‍കുട്ടി വീട്ടിലെത്തി ശില്‍പയ്ക്കു കൊടുക്കാനുള്ള ബാക്കി തുകയെന്നു പറഞ്ഞു 300 രൂപ ഏല്‍പ്പിച്ചു ധൃതിയില്‍ മടങ്ങിയത്രേ.
ശില്‍പ വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്നു വീണ്ടും ഈ പെണ്‍കുട്ടിയെ വിളിച്ചപ്പോള്‍, ഒരു സുഹൃത്തിനൊപ്പമാണെന്നും അവിടെ വിളിച്ചപ്പോള്‍, പിണങ്ങി ഇറങ്ങിപ്പോയെന്നും പരസ്പരവിരുദ്ധ മറുപടികളാണു ലഭിച്ചതെന്നു മാതാവ് സുമ പറഞ്ഞു. പിന്നീട് ഇവരെയൊന്നും ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. രാത്രി പത്തോടെയാണു ശില്‍പയുടെ ജഡം കണ്ടെത്തുന്നത്. ബാലരാമപുരത്തെ പരിപാടിക്കിടയില്‍ ശില്‍പയ്ക്ക് എന്തോ ദുരന്തം സംഭവിച്ചെന്നാണ് ഇവര്‍ സംശയിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























