2017 ൽ ഗോവയിൽ വച്ച് നടന്ന അത്യാഢംബര ചടങ്ങിൽ വിവാഹം; 4 വർഷത്തെ വിവാഹ ജീവിതം അവസാനിക്കുന്നു... പേരിലെ 'വാല്' മുറിച്ച് താരം! ലോക് ഡൗണിനിടയിൽ അതും സംഭവിച്ചു...വേർപിരിയലിന് പിന്നിൽ... ആരാധകരെ ഞെട്ടിച്ച് സമാന്തയും നാഗചൈതന്യയും

തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള താരദമ്പതിമാരാണ് തെലുങ്ക് താരം അക്കിനേനി നാഗചൈതന്യയും സാമന്തയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.എന്നാലിപ്പോഴിതാ ആരാധകർ ഏറെയുള്ള ഈ താരജോഡികൾ വിവാഹമോചനത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെലുങ്കിലെ ഓൺലൈൻ മാധ്യമങ്ങൾ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഏറെ കൊട്ടിഘോഷിച്ച വിവാഹമായിരുന്നു ഇവരുടേത്.
എന്നാൽ, വിവാഹം കഴിഞ്ഞ് നാല് വർഷമാകുമ്പോൾ ഇവരുടെ ദാമ്പത്യ ബന്ധത്തിന് വിള്ളൽ വീണുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമാന്തയും നാഗചൈതന്യയും വിവാഹമോചിതരാകുകയാണോ എന്ന ചർച്ചയിലാണ് ആരാധകർ. ഇതുസംബന്ധിച്ച നിരവധി സംശയങ്ങളും ഇവർ ചൂണ്ടിക്കാണിക്കുന്നു. ഭർത്താവിനോടൊപ്പമുള്ള നിരവധി ഫോട്ടോകൾ സമാന്ത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി സാമന്തയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നാഗചൈതന്യയുടെ ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറില്ല.
സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭർത്താവ് നാഗചൈതന്യയുടെ ചിത്രം സാമന്ത പോസ്റ്റ് ചെയ്തിട്ടില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിലും നാഗചൈതന്യയുടെ ചിത്രങ്ങൾ ഒന്നും തന്നെ സാമന്ത ഇട്ടിട്ടില്ല. ഇവർ തമ്മിൽ അകന്നുവെന്നതിന്റെ സൂചനയല്ലേ ഇതെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്. ഇതുകൂടാതെ, സമാന്ത തന്റെ ഇൻസ്റ്റഗ്രാം ഐഡിയുടെ പേര് മാറ്റിയതും ചർച്ചയായിരിക്കുകയാണ്. സാമന്ത അക്കിനേനി എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റഗ്രാം ഐഡി.
ഇത് മാറ്റി സാമന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിച്ചിരിക്കുകയാണ്. ഇതിനു പുറമേ ഇൻസ്റ്റഗ്രാമിലെ യൂസർ നെയിം മാറ്റി എസ് എന്ന അക്ഷരം മാത്രം ആക്കി മാറ്റിയിരിക്കുകയാണ് താരം. വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇരുവരും നടത്തിയിട്ടില്ല. സമാന്ത ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്.
അച്ഛൻ തെലുങ്കും, അമ്മ മലയാളിയുമാണ്. തെലുങ്ക് നടൻ നാഗചൈതന്യയുമായുള്ള വിവാഹം ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു നടന്നത്. വിവാഹ ശേഷം നടി സ്വയം പെരുമാറുകയും ഭർത്താവിന്റെ പേര് കൂട്ടിച്ചെർക്കുകയും ചെയ്തിരുന്നു. സാമന്ത അക്കിനേനി എന്ന ആ പേരാണ് താരം ഇപ്പോൾ ഒഴുവാക്കിയിരിക്കുന്നത്.
എന്നാൽ സാമന്തയോ നാഗചൈതന്യയോ ഈ വിഷയത്തിൽ പ്രതികരണം അറിയിച്ചിട്ടില്ല. 2010ൽ ഗൗതം മേനോന്റെ സംവിധാനത്തിലൊരുങ്ങിയ തെലുങ്ക് ചിത്രം യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. 2017 ൽ ഗോവയിൽ വച്ച് നടന്ന അത്യാഢംബര ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സാമന്ത ഇപ്പോൾ.
ത്രില്ലർ വെബ് സീരീസായ ദ ഫാമിലി മാൻ 2 ലെ താരത്തിന്റെ പ്രകടനം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു. വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന കാത്തു വാക്കുല രണ്ട് കാതൽ ആണ് താരത്തിന്റെ പുതിയ ചിത്രം. സാമന്തയെ കൂടാതെ നയൻതാരയും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളം, അശ്വിൻ ഒരുക്കുന്ന ഗെയിം ഓവർ എന്നിവയും സാമന്തയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
https://www.facebook.com/Malayalivartha