തമ്പിയ്ക്ക് എമണ്ടൻ മറുപടിയുമായി അംബിക!! ബാലന്റെ ആവശ്യം കേട്ട് കിളി പോയി ശിവൻ

സാന്ത്വനം വീട്ടിൽ ഇപ്പോൾ കുഞ്ഞു അതിഥിവരുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. അംബികയ്ക്ക് അപ്പുവിന്റെ കാര്യം അറിഞ്ഞതുമുതൽ തമ്പിയെ അറിയിക്കാനുള്ള ശ്രമത്തിലാണ്. അങ്ങനെ ചായ കൊണ്ട് കൊടുക്കുമ്പോൾ മധുരവും കൊടുക്കുകയാണ്. തമ്പി ചോദിക്കുകയാണ്, എന്താടി നിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം? മൂത്ത മകൾ ഇന്നു വരാൻ സാധ്യത ഉണ്ടോ.... കഴിഞ്ഞ തവണ അവൾ വന്നപ്പോഴാണ് നിന്റെ മുഖത്ത് ഒരു വല്ലാത്ത സന്തോഷം കണ്ടത്.... ഇനി അങ്ങനെ എന്തെങ്കിലും പ്ലാൻ ഉണ്ടെങ്കിൽ പറയണം മൂത്ത മകളോടൊപ്പം ഇനി അമ്മയും വീട്ടിനു പുറത്താക്കും. " അതൊക്കെ അവിടെ നിൽക്കട്ടെ, നിങ്ങളുടെ മകൾക്ക് ഒരു കുഞ്ഞുണ്ടായാൽ മിണ്ടില്ലേ?? " എന്ന് അംബിക ചോദിക്കുകയാണ്... അതിനെന്താ മിണ്ടാലോ.... പക്ഷെ, അതിനൊക്കെ ഒരുപാട് സമയം എടുക്കില്ലേ.... എന്നൊരു ചോദ്യമായിരുന്നു. "അവൾ പഠിച്ച് കല്യാണം കുഞ്ഞു ഒക്കെ ആകുമ്പോൾ എന്തായാലും മൂന്ന്, നാല് വർഷം ആകില്ലേ...." ഞാൻ അപ്പുവിനെ കാര്യമാ പറഞ്ഞത്.... " അപ്പുവോ, എനിക്കങ്ങനെ ഒരു മകൾ ഇനി ഞാൻ നിന്നോട് അന്നേ പറഞ്ഞതല്ലേ.... നിനക്കും അവളെപ്പറ്റി ഇവിടെ സംസാരിക്കരുതെന്നും പറഞ്ഞിട്ടുള്ളതല്ലേ അതൊക്കെ നീ മറന്നോ??? എന്ന് ദേഷ്യത്തിൽ ചോദിക്കുവാണ് തമ്പി.
ഇങ്ങനെയൊക്കെ തമ്പി പറഞ്ഞപ്പോൾ, രണ്ടും കൽപ്പിച്ചു തമ്പിക്ക് നല്ലൊരു മറുപടി കൊടുക്കയാണ്, അംബിക. അവൾ നിങ്ങൾ പറയുന്നതും അനുസരിച്ച് ഇവിടെ നിന്നതല്ലേ... അവൾക്ക് ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ, അതങ്ങ് നടത്തി കൊടുത്ത് കൂടാരുന്നോ... ഹരിക്ക് എന്താ ഒരു കുറവ്, കാണാൻ നല്ല ഭംഗി ഇല്ലേ... വിദ്യാഭ്യാസം ഇല്ലേ.... അവർക്ക് ഇല്ലാത്തത് പണം മാത്രം അല്ലേ.... അത് നിങ്ങൾക്ക് ഉണ്ടല്ലോ?? നിങ്ങളും നിങ്ങളുടെ ചേച്ചിയും കൂടി അവൾ കൊല്ലാൻ നോക്കിയപ്പോൾ അല്ലേ ഇവിടെ നിന്നും രക്ഷപ്പെട്ടു പോയത്? എന്തൊക്കെയായാലും അപ്പു നിങ്ങളുടെ മകൾ അല്ലേ... അവൾക്ക് ഒരു കുഞ്ഞുണ്ടായാൽ പോയി കാണും അതിനെന്താ കുഴപ്പം?? അവളെ ഇനി ആയാലും സ്നേഹിക്കാൻ അല്ലോ... അപ്പുവിന്റെ സർട്ടിഫിക്കറ്റ് വരെ നിങ്ങൾ വലിച്ചുകീറിയ താണ്. പക്ഷേ നിങ്ങൾ മക്കളെ എന്ന് വിളിച്ചു പോയാൽ അവൾ ഒരു ദേഷ്യവും കാണിക്കില്ല.... എന്നൊക്കെ പറഞ്ഞു ദേഷ്യത്തിൽ അങ്ങു പോവുകയാണ്, പക്ഷേ ഇതൊക്കെ കേട്ടപ്പോൾ തമ്പിയുടെ മനസ്സ് ചെറുതായൊന്ന് മാറി കേട്ടോ....
ഇതൊക്കെ ഇവിടെ നടക്കുമ്പോൾ ബാലനും കണ്ണനും കൂടെ കുറെ സാധനങ്ങളും വാങ്ങി നടക്കുകയാണ്. " നടന്നു, നടന്നു ഞാൻ മടുത്തു ബാലേട്ടാ... എന്തെങ്കിലും വാങ്ങിക്കുമോ? അപ്പോഴേക്കും അടുത്ത ചായക്കടയിൽ നിന്നും രണ്ട് ചായ പറയുകയാണ് ബാലൻ. ഇവർ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ശിവൻ അതുവഴി വണ്ടിയിൽ പോകുന്നത്. പിന്നെ ശിവനും അവിടേക്ക് വന്നു. " ഇതൊക്ക അപ്പൂവിനുള്ള ഫ്രൂട്സാണ്... കണ്ണൻ ഇത് കൊണ്ട് വീട്ടിൽ കൊടുക്കും നമുക്ക് രണ്ടു പേർക്കും കടയിലേക്ക് പോകാം.... " ഏഹ്... ഞാൻ ഒറ്റക്ക് പോകണോ.... ഇത് കുറെയുണ്ട് എങ്കിലെനിക്ക് രണ്ട് പഴംപൊരി കൂടി വേണം... " പിന്നെ ബാലൻ പഴംപൊരിയൊക്കെ വാങ്ങി കൊടുത്തിട്ട് കണ്ണനെ വീട്ടിലേക്ക് പറഞ്ഞയച്ചു. ശിവനും ബാലനും കൂടി കടയിലേക്ക് പോയി പോകുന്ന വഴിക്ക് ശിവനോട് ചോദിക്കുകയാണ്, ഇനി നീ എന്നാണ് ഹരിയെ പോലെ ഞങ്ങൾക്ക് സന്തോഷം തരുന്നത്? ഇത് കേട്ടപ്പോൾ തന്നെ ശിവൻ ചെറിയൊരു വിഷമവും അതുപോലെ തന്നെ എന്തെന്നില്ലാത്ത ചിന്തകളുമായി...
ഇതേസമയം, സാവിത്രി വീട്ടിൽ ഓരോന്നും ഓർത്തുകൊണ്ട് കിടക്കുകയാണ്. അപ്പോഴാണ് ജയന്തി വീട്ടിലേക്ക് കയറി വന്നത്. എന്താ അപ്പച്ചി, രാവിലെ തന്നെ ഇങ്ങനെ കിടക്കുന്നത്... എന്തെങ്കിലും അസുഖം ഉണ്ടോ?? ഒന്നുമില്ലെടി... എന്നും പറഞ്ഞ് സാവിത്രി എഴുന്നേറ്റു. അപ്പച്ചിക്ക് എന്താ കാലു വേദന വീണ്ടും വന്നോ?? കാലിന് അല്ലടി... എന്റെ മനസ്സിനാ വേദന. അതിന് അപ്പച്ചി എന്തെങ്കിലും തീരുമാനം എടുക്കണ്ടേ... ശങ്കരമാമ എവിടെ?? സാന്ത്വനം വീട്ടിലേക്ക് പോയിരിക്കുവാ... ഏഹ സ്വാന്തനം വീട്ടിലേക്കോ... അതെന്തിനാ അപ്പച്ചി??
"അഞ്ജു ഇവിടെ തിന്നാതെയും കുടിക്കാതെയും റൂമിൽ ഇരിക്കുവല്ലേ... എന്തെങ്കിലും മാറ്റം വരുത്തേണ്ട?? അതു കൊള്ളാം അപ്പോ അതിനുവേണ്ടി സാന്ത്വനം വീട്ടിൽ യാചിക്കാൻ പോയിരിക്കുവാണല്ലേ...
ഈ സമയത്ത് അഞ്ചുവും റൂമിലേക്ക് വരുന്നു, അഞ്ചു... നീ എവിടെയായിരുന്നു അപച്ചിയോടിപ്പോൾ ചോദിച്ചതേയുള്ളൂ... നീയെവിടെ ആണെന്ന്... എനിക്കാണെങ്കിൽ വീട്ടിൽ പോയിട്ടും യാതൊരു സമാധാനവുമില്ലായിരുന്നു നിന്നെക്കുറിച്ച് ഓർത്തിട്ട്.
ഉടൻ തന്നെ കലക്കൻ മറുപടി കൊടുക്കുവാണ് അഞ്ചു. നിങ്ങൾക്ക് വീടിനെക്കുറിച്ചും സേതുവേട്ടനെയും മക്കളെ പറ്റിയും ചിന്തിയ്ക്കാൻ സമയമില്ലാത്തതുകൊണ്ടാകാം എന്റെ കാര്യം ചിന്തിക്കുന്നത്.
അപ്പോഴേക്കും ശങ്കരമാമ സാന്ത്വനം വീട്ടിൽ പോയിട്ട് വരികയാണ്. എന്തുണ്ട് ശങ്കരൻ മാമാ അവിടെ വിശേഷം?? എന്ന് ചോദിക്കുവാണ് ജയന്തി, എന്നിട്ടൊരു നോട്ടവും. അതോ, സാന്ത്വനം വീട്ടിൽ ഒരു കുഞ്ഞു വരാൻ പോവുകയാണ്... " കുഞ്ഞോ ആർക്ക് ദേവീക്കോ"... ' അല്ല അപ്പുവാണ് അമ്മയാകാൻ പോകുന്നതെന്ന് ശങ്കരമാമ പറയുന്നത് കേട്ടതും, അഞ്ജുവിന് സന്തോഷമായി.
ഏഷണി കേറ്റാൻ പറ്റിയ സമയം, ജയന്തി തുടങ്ങി... അതെന്താ അഞ്ചു... ആ വീട്ടിൽ ഒരു സന്തോഷം വന്നിട്ട് നിന്നെ വിളിച്ച് അറിയിക്കാതെ.... അതോ നിന്നെ അവിടെ നിന്നും പുറത്താക്കിയോ, അപ്പോഴേക്കും സാവിത്രിയും തുടങ്ങി, അത് നേരാണ് കേട്ടോ, നിന്നോട് അവർക്ക് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ, വിളിച്ചു പറയില്ലായിരുന്നോ... നീ ആണെങ്കിൽ അവരെ സ്നേഹിച്ച നടക്കുവാ... നീ അവിടുന്ന് ഇറങ്ങിയതോടെ, നിന്നെ ഓർത്ത് വേണ്ടാതായി... ഇപ്പോൾ ശങ്കരമാമ അവിടെ പോയത് കൊണ്ടല്ലേ.... ഇതൊക്കെ അറിഞ്ഞത്... ഇതും കൂടി ആയപ്പോൾ ഒന്നും മിണ്ടാൻ കഴിയാതെ നിൽക്കുവാണ് അഞ്ജു.....
ഇന്നത്തെ എപ്പിസോഡ് അഞ്ജുവിന് കുറച്ചു വിഷമം നൽകിയാണ് അവസാനിക്കുന്നത്. എന്നും അങ്ങനെ ആകില്ലല്ലോ.... അപ്പോൾ ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡിലെ വിശേഷങ്ങൾ.
https://www.facebook.com/Malayalivartha