തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക് വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലായിട്ടില്ല? വൈറലായി യുവതിയുടെ കുറിപ്പ്
ഒരു വ്യക്തിയെ രൂപത്തിൽ നിന്ന് അളക്കുകയാണ് സമൂഹം. എന്നാൽ അതൊക്കെ ഒന്നുമല്ല എന്ന് തെളിയിക്കുകയാണ് മോഡൽ കൂടിയായ ഇന്ദുജ പ്രകാശ്. തടിയുടെ പേരിൽ തനിക്ക് മുന്നിൽ പരിഹാസവും ഉപദേശവും ഒരുപോലെ വിളമ്പുന്നവർക്കുള്ള മറുപടി നൽകുകയാണ് ഇന്ദുജ. പരിഹാസങ്ങളെ പടിക്കു പുറത്തു നിർത്തി തന്റെ സ്വപ്നങ്ങള്‍ സ്വന്തമാക്കിയ ഇന്ദുജ പറയുകാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
108 kg ഉണ്ട് കൊച്ചിക്കാരിയാണ് തടി എന്നെ ഇന്നുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടക്കട്ടില്ല പക്ഷേ കാണുന്നവർക്ക് വലിയയൊരു ബുദ്ധിമുട്ടാണ്. എന്ത് കൊണ്ടാണ് എന്ന് എനിക്ക് മനസിലായിട്ടില്ല തമാശയിലെ ഡയലോഗ് പോലെ ഒരു പരിജയം ഇല്ലാത്തവർ വരെ മോളെ ചെറു തേൻ കുടിച്ചാൽ മതി വണ്ണം കുറയും ഭക്ഷണം കഴിക്കുന്നത് കുറക്കു എന്നൊക്കെ സത്യത്തിൽ 3ഇഡലി ഇല്ലേ എറിപോയാൽ 4ഇഡലി അതിൽ കൂടതൽ ഞാൻ കഴിക്കാറില്ല.
എന്നിട്ടും ഈ ഭക്ഷണം കഴിച്ചിട്ടാണ് വണ്ണം വയ്ക്കുന്നനത് എന്നു പറയുന്നവരോട് ജനറ്റിക് പരമായും ഹോർമോൺ പരമായും വണ്ണം വെക്കാൻ സാധ്യതയുണ്ട് ഇതൊന്നും തന്നെ മനസ്സിലാക്കാതെ തീറ്റ കുറച്ചാൽ വണ്ണം കുറയും എന്നു പറയുന്നവരോട് ഒന്ന് ചോദിച്ചോട്ടെ വണ്ണമുള്ള വ്യക്തികൾക്ക് ഇല്ലാത്ത ബുദ്ധിമുട്ടുകൾ എന്തിനാണ് നിങ്ങൾക്ക് വീട്ടിലെ അമ്മക്കോ പെങ്ങമ്മാർക്കോ സുഖമാണോ എന്ന് പോലും ചോദിക്കാത്ത നിങ്ങളാണോ ഞങ്ങളെപ്പോലുള്ള അവരുടെ ആരോഗ്യം നോക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലായിട്ടില്ല???
ഉത്തരം കിട്ടും എന്ന പ്രതീക്ഷയോടെ....
ഇന്ദുജ പ്രകാശ്
https://www.facebook.com/Malayalivartha