Widgets Magazine
02
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


27 കാരി ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലമാണ് ജീവനൊടുക്കിയതെന്നാണ് വിവരം.. ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും അറസ്റ്റിൽ..ആത്മഹത്യാപ്രേരണക്കുറ്റമാണ് മൂവർക്കെതിരേയും ചുമത്തിയത്..


രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവം..ഡി എന്‍ എ പരിശോധന നിര്‍ണ്ണായകമാകും..അറിയില്ലെന്ന അമ്മയുടെ വാദം പൂര്‍ണമായും പോലീസ് വിശ്വസിക്കുന്നില്ല..


വീണ്ടും ഓപ്പറേഷൻ സിന്ദൂർ.. മിഷന്റെ ഉപഗ്രഹചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് അധികൃതർ..ഭീകരവാദ കേന്ദ്രങ്ങൾ കിറു കൃത്യമായി പോയിന്റ് ചെയ്ത് ബ്ലാസ്റ്റ് നടത്തുന്നു..


മരണത്തിന് തൊട്ടു മുന്നേ ആ വീട്ടിൽ അവരെത്തി; വിഷ്ണുവിനെ അടിച്ചു; രശ്മിയെ മാനം കെടുത്തി; അവസാന മണിക്കൂറിൽ നടന്നത്.! സിസിടിവിയിൽ കണ്ട കാഴ്ച...? ദമ്പതികളുടെ ആത്മഹത്യയ്ക്ക് പിന്നിൽ


സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് ചുമതലയേറ്റു....

കല്യാണിക്കും കിരണിനും മരണക്കെണി ഒരുക്കി കാത്തിരുന്ന പ്രകാശൻ ലഭിച്ചത് മുട്ടൻ പണി; ഒന്നും അറിയാത്ത വിക്രം പെട്ടു... ഉല്ലാസ യാത്രയിൽ അവർ!!

16 SEPTEMBER 2021 06:22 PM IST
മലയാളി വാര്‍ത്ത

കല്യാണിയെയും കിരണിനെയും കൊല്ലാനുള്ള എല്ലാ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് പ്രകാശൻ. അപ്പോൾ ഇന്നത്തെ എപ്പിസോഡിൽ എന്താണ് നടക്കുന്നതെന്ന് നോക്കാം.

ആരും കാണാതെ കിരണിന്റെ വീട്ടിലെത്തി കാറിന്റെ ബ്രേക് അഴിച്ചിട്ടു പെട്ടെന്ന് തന്നെ അവിടെനിന്നും മു ങ്ങുകയാണ് പ്രകാശൻ. വീട്ടിലെത്തിയിട്ട് നിങ്ങൾ രണ്ടുപേരും തീർന്നു എന്ന് മനസ്സിൽ ആലോചിക്കുകയാണ്....

പിറ്റേദിവസം അമ്പലത്തിൽ പോകാൻ റെഡിയായി ഇറങ്ങുകയാണ് കല്യാണി. പാറുക്കുട്ടി ചോദിക്കുകയാണ്. "ഇന്ന് എവിടെയാണ് കറക്കം... നമ്മളെയൊന്നും കൂട്ടുന്നില്ലേ....

തേവർ കാവിലേക്ക് ആണെന്നും കൂടെ വരുന്നുണ്ടോ എന്നൊക്കെ കല്യാണിയും ചോദിക്കുന്നുണ്ട്. "നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകാൻ ഞാനില്ല. അതു മാത്രവുമല്ല സോണി ചേച്ചി ഇവിടെ ഒറ്റയ്ക്കാണെന്നും പറഞ്ഞു.

" ചേച്ചി കടുവ പുറത്ത് തന്നെയുണ്ട്, ഒന്ന് ഹോൺ അടിച്ചിട്ട് പോ.... എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ എന്നെ അറിയിക്കാനും മറക്കണ്ട" എന്നും പറഞ്ഞു.

ശരി മോളെ, എന്ന് പറഞ്ഞു കല്യാണി അവിടെ നിന്ന് ഇറങ്ങുകയാണ്. പുറത്തിറങ്ങിയപ്പോൾതന്നെ പ്രകാശൻ അവിടെ ഉണ്ടായിരുന്നു.

കല്യാണിയെ നോക്കി മനസ്സിൽ ചിരിക്കുകയാണ് അയാൾ. നിന്റെ അവസാനത്തെ പോക്കാണെടി ഇതെന്ന് മനസ്സിൽ പറയുന്നുമുണ്ട്. കല്യാണി ആണെങ്കിൽ പേടിച്ചാണ് അവിടെനിന്ന് ഇറങ്ങുന്നത്. ഇയാൾ എന്തെങ്കിലും പറയുമോ, എന്നൊക്കെ വിചാരിച്ചു അവിടെ നിന്നും പോവുകയാണ്.

ഇതേസമയം കിരണിന് ആണെങ്കിലോ ഒരുങ്ങീടും ഒരുങ്ങിയിട്ടും തീരുന്നില്ല. അപ്പോഴാണ് രൂപ മുറിയിലേക്ക് വരുന്നത്.

ഇന്ന് എവിടേക്കാണ് രണ്ടുപേരുടെയും കറക്കം രാവിലെ തന്നെ പ്ലാൻ ഒക്കെ തുടങ്ങി അല്ലെ... എന്ന് ചിരിച്ചു കൊണ്ട് ചോദിക്കുകയാണ്.

'തേവർ കാവിലേക്ക് ആണമ്മേ.... വേറെയും ചില അമ്പലങ്ങളിലേക്ക് പോകാൻ പ്ലാൻ ഉണ്ട്'.

"അതേതായാലും നന്നായി മോനെ, കല്യാണിയെ നമ്മുടെ കുടുംബത്തിലേക്ക് ചേർത്തത് പോലെ എത്രയും പെട്ടെന്ന് തന്നെ കമ്പനിയിലേക്ക് ചേർക്കണം. വിക്രം ഇരുന്ന കസേര ഇല്ലേ അതിൽ ഇരിക്കാൻ ഏറ്റവും യോഗ്യത ഉള്ളത് കല്യാണിക്കാ ണ്. അത് വിക്രമിനും പ്രകാശനം ഒരു തിരിച്ചടിയും ആകട്ടെ... "

അപ്പോൾ കിരൺ പറയുകയാണ്. അമ്മയുടെ ഈ മനസ്സ് എനിക്കു മനസ്സിലാകും. പക്ഷേ, ഇതൊരിക്കലും കല്യാണി സ്വീകരിക്കില്ല. മറ്റൊന്നും കൊണ്ടല്ല കല്യാണിയെ നമ്മുടെ കമ്പനിയിൽ നിന്നും ഞാനാണ് ഇറക്കിവിട്ടത്, അതുകൊണ്ട് അവൾ ഒരിക്കലും തിരിച്ചു കയറില്ല. അത് മാത്രവുമല്ല, അമ്മക്കറിയാമോ ഞാനൊരു സത്യം പറയാം...

"കല്യാണിയെ നമ്മുടെ കമ്പനിയിൽ നിന്നും പുറത്താക്കിയപ്പോൾ അവൾ മൈക്കാട് പണിക്ക് പോകാൻ ഒരുങ്ങിയതാണ്.

അവിടെനിന്നും സോണി റെയിൻ കമ്പനിയുടെ മാനേജർ ഐസക് സാറിനെ കണ്ടു ഞാൻ ആണ് അവൾക്ക് ജോലി വാങ്ങിച്ചു കൊടുത്തത്. അതു മാത്രവുമല്ല അവൾക്ക് ഡയമണ്ടും മറ്റ് ഗിഫ്റ്റ്കളും സോണി റെയിൻ കമ്പനിയുടെതാണെന്ന് പറഞ്ഞ് അവളറിയാതെ ഞാൻ വാങ്ങി കൊടുത്തിരുന്നു".

" നീയാണോ മോനെ വാങ്ങിച്ചു കൊടുത്തത്. അവൾക്ക് അത് അർഹമായത് തന്നെയാണ്. പക്ഷേ എനിക്ക് ഒരു കാര്യത്തിൽ വിഷമം ഉണ്ട് അവൾ എന്താ ഇത്രയും ഒക്കെ ആയിട്ടും സംസാരിക്കാത്തത്. എനിക്ക് നിന്നെ പോലെയാണ് അവളും. കല്യാണി ഇങ്ങനെ ഊമയേ പോലും നടക്കാതെ ഒന്നു സംസാരിച്ചിരുന്നെങ്കിൽ എനിക്ക് കുറച്ചുകൂടി സന്തോഷം ആയേനെ ".

ഇതുകേട്ടപ്പോൾ കിരൺ ഒന്ന് പരുങ്ങി. കല്യാണി ഉടൻതന്നെ സംസാരിക്കും അമ്മേ... പക്ഷേ, കിരണിന്റെ മനസ്സിൽ ഒരു കത്തലായിരുന്നു അപ്പോൾ. അമ്മ സത്യം അറിഞ്ഞാൽ എങ്ങനെയാകും പ്രതികരിക്കുക.... എന്നിങ്ങനെയുള്ള ചിന്തകളായിരുന്നു.

ഈ സമയം കല്യാണി കിരണിന്റെ വീട്ടിലെത്തി... അകത്തേക്ക് നോക്കിയപ്പോൾ ആരെയും കണ്ടില്ല. അപ്പോഴാണ് മുകളിൽ നിന്നും സരയുവും രൂപയും ഇറങ്ങി വരുന്നത് കണ്ടത്. രൂപ കല്യാണിയെ കണ്ടതും ചേർത്തു പിടിക്കുകയാണ്. ഇതൊന്നും സരയൂ ഇഷ്ടപ്പെടുന്നില്ല കേട്ടോ...

" നിങ്ങൾ അമ്പലത്തിൽ മാത്രമല്ലല്ലോ പോകുന്നത്. വേറെ എങ്ങോട്ടൊക്കെയോ പോകുന്നുണ്ടെന്ന് കിരൺ പറഞ്ഞു. അല്ലെങ്കിൽ ഞാൻ കൂടെ കാര്യമായിരുന്നു മോളെ ". എന്ന് രൂപ പറഞ്ഞു, ഇ

ത് കേട്ടതും നമ്മുടെ കുശുമ്പി പാറു ഇല്ലേ സരയൂ അവൾക്ക് ടെൻഷൻ തുടങ്ങി. "കല്യാണി നിങ്ങൾ വേറെ എവിടെയൊക്കെ പോകുന്നത്?" എനിക്കതൊന്നും അറിയില്ല കിരണിനെ അറിയാവൂ എന്ന് കല്യാണി പറഞ്ഞു. അതെ മോളെ അതൊക്ക കിരണിന്റെ പ്ലാൻ ആണെന്ന് രൂപയും പറഞ്ഞു.

" എന്തായാലും കല്യാണത്തിന് മുന്നേ ഇങ്ങനെ ചുറ്റിക്കറങ്ങുന്നത് ശരിയല്ല, ആളുകൾ അതും ഇതും പറയും. നമ്മളാണ് നമ്മൾ നോക്കേണ്ടത്.

" എന്ന് സരയു പറഞ്ഞത് കേട്ടപ്പോൾ, രൂപ പറഞ്ഞു അങ്ങനെയൊന്നുമില്ല മോളെ... കല്യാണത്തിന് മുന്നേ മനസ്സുകൾ തമ്മിൽ അടുക്കണ്ടേ... അവർ പോട്ടെ, പറയുന്നവർ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. ഞാൻ നിന്നോടും പറഞ്ഞതല്ലേ, രാജ്മോഹനെയും വിളിച്ചുകൊണ്ട് പുറത്തൊക്കെ പോകാൻ... " ഇതുകേട്ടതും സരയുവിന്റെ മുഖം വീണ്ടും മാറി.

നമ്മുടെ കിരൺ ഒരുങ്ങി കുട്ടപ്പനായി താഴെ എത്തി കേട്ടോ....

ഇതേതാ ഈ പുതിയ ഷർട്ടെന്ന് ചോദിക്കയാണ് സരയു.

'ഇത് കല്യാണി മേടിച്ചു തന്ന മറ്റൊരു ഷർട്ടാണ്..'

നന്നായി ചേരുന്നുണ്ടെന്ന് രൂപ പറഞ്ഞു. കല്യാണ എടുക്കുന്നത് എല്ലാം നന്നായി ചേരും. അതുകൊണ്ട് ഇനി മുതൽ എനിക്കും കിരണിനുമുള്ള എല്ലാ ഡ്രസ്സും കല്യാണി സെലക്ട് ചെയ്യും. അവൾ നന്നായി വരയ്ക്കുന്നത് കൊണ്ട് ഡ്രസ്സ് ഒക്കെ പെട്ടെന്ന് സെലക്ട് ചെയ്യാൻ പറ്റും. എന്ന് കിരണും പറഞ്ഞു.

സംസാരിച്ചു നിന്നാൽ സമയം പോകും. നിങ്ങൾ ഇറങ്ങു മക്കളെ എന്നു പറഞ്ഞു കിരണിനെയും കല്യാണിയെയും പറഞ്ഞയാക്കുകയാണ് രൂപ.

അങ്ങനെ കിരണിന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ, രൂപ വന്ന് പറയും നിന്റെ കാറിന് എന്തോ കംപ്ലൈന്റ് ഉണ്ടെന്നു പറഞ്ഞല്ലോ... നിങ്ങൾ ലോങ്ങ്‌ ഒക്കെ പോകുന്നതല്ലേ, ഒരു കാര്യം ചെയ്യ് എന്റെ കാറിൽ പോ...

"ഞാൻ സോണിയ വിളിച്ചിട്ട് വിക്രമനോട്‌ വന്നു നിന്റെ കാറെടുത്തു വർക്ക് ഷോപ്പിൽ കൊണ്ടുപോകാൻ പറയാം. ഓക്കെ പറഞ്ഞു മറ്റേ കാറിൽ കയറി സന്തോഷത്തോടെ യാത്രയാവുകയാണ് കിരണും കല്യാണിയും.

പക്ഷേ, ഇതൊന്നുമറിയാതെ വീട്ടിൽ സന്തോഷിച്ച് ഇരിക്കുന്ന ഒരാൾ ഉണ്ട് പ്രകാശൻ. ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു എന്ന് പറഞ്ഞതു പോലെയായി. പണി കിട്ടാൻ പോകുന്നത് സ്വന്തം മകനാണെന്ന് ഇങ്ങേര് അറിയുന്നുണ്ടോ?? ഇതൊക്കെയാണ് ഇന്നത്തെ എപ്പിസോഡ് എല്ലാരും പോയി കണ്ടിട്ട് വരൂ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല: എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കുകാരന്‍ പറയുന്നു  (5 hours ago)

സംഭവം പുറത്തറിഞ്ഞത് മദ്യപിച്ച യുവാവ് സുഹൃത്തിനോടു കൊലപാതക വിവരം പറഞ്ഞപ്പോള്‍  (6 hours ago)

പ്രതിക്കെതിരെ സ്ത്രീപീഡനമടക്കം വിവിധ സ്‌റ്റേഷനുകളിലായി 23 കേസുകളുണ്ട്  (6 hours ago)

എഫ് 35 ബി വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ ബ്രിട്ടിഷ് വിദഗ്ധ സംഘം നാളെ എത്തും  (6 hours ago)

സംഭവത്തില്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനെതിരെ കേസെടുത്തു  (7 hours ago)

സൂപ്പര്‍ഫാസ്റ്റ് ഓടിച്ച് മന്ത്രി നോക്കി ഗണേഷ്‌കുമാര്‍  (7 hours ago)

ചൈനയില്‍ നിന്നും പാകിസ്ഥാന്‍ തുടര്‍ച്ചയായി വായ്പ എടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്  (10 hours ago)

വ്യാജ റിക്രൂട്ട്‌മെന്റ് നടത്തി നിയമന ഉത്തരവ് നല്‍കും: ജോലി തട്ടിപ്പ് കേസിലെ പ്രതി പിടിയില്‍  (10 hours ago)

പുഴയില്‍ കണ്ടെത്തിയത് മൂന്നു ദിവസം മുന്‍പ് കാണാതായ യുവാവിന്റെ മൃതദേഹം  (11 hours ago)

20,000 കോടിയുടെ വമ്പന്‍ കരാറുമായി അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ്  (11 hours ago)

സൂരജിന്റെ ചേതനയറ്റ ശരീരത്തിൽ അവസാനമായി ബാക്കിയായ തെളിവ്..  (12 hours ago)

സംസ്ഥാന എന്‍ജിനീയറിങ് / ഫാര്‍മസി പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു  (12 hours ago)

ഫ്‌ലാറ്റില്‍ 4 വര്‍ഷമായി പുറത്തിറങ്ങാതെ ജീവിച്ച മലയാളിയെ രക്ഷപ്പെടുത്തി  (12 hours ago)

Tirppur- ഒരു നേരം പോലും സമാധാനം തരില്ലെന്ന് യുവതി  (13 hours ago)

THRISSUR അന്വേഷണം രണ്ടാം ഘട്ടത്തിലേക്ക്  (13 hours ago)

Malayali Vartha Recommends