മനസും ശരീരവും ആത്മാവും എല്ലാ തലങ്ങളിലും, സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന സ്ത്രീയാണ് ദേവത! നടി അമല പോളിന്റെ ബിക്കിനി ചിത്രങ്ങൾ വൈറൽ...

മലയാളികളുടെ ഇഷ്ട താരമാണ് നടി അമല പോൾ. സിനിമയിൽ പഴയതുപോലെ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് താരം. തന്റെ വിശേഷങ്ങളൊക്കെ താരം തന്നെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ അമലാപോൾ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ബിക്കിനി ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെ നിമിഷങ്ങൾക്കുള്ളിലാണ് വൈറലായത്. ബീച്ചില്‍ നിന്നാണ് ഈ ചിത്രങ്ങളെടുത്തിരിക്കുന്നത്. ആരാണ് ദേവത എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. മനസും ശരീരവും ആത്മാവും എല്ലാ തലങ്ങളിലും, സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുന്ന ഒരു സ്ത്രീയാണ് ദേവതയെന്നും താരം കുറിച്ചിരിക്കുകയാണ്.
സമാധാനം, സ്നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ത്രീ തന്‍റെ ജീവിതം അവള്‍ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള പരിധിയില്ലാത്ത ശേഷി തനിക്കുണ്ടെന്ന് തിരിച്ചറിയുന്ന സ്ത്രീയെന്നും നടി കുറിച്ചു. ഞാന്‍ ദേവത, പുതിയ കാലത്തെ ദേവത തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുണ്ട്. എന്തായാലും ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ചിത്രങ്ങൾ.
https://www.facebook.com/Malayalivartha