ആ രൂപം കണ്ട് അലീനയും പീറ്ററും ഞെട്ടിത്തരിക്കുമ്പോൾ; കാത്തിരുന്ന സ്നേഹം വിനീതിന് കിട്ടുമ്പോൾ സകലതും തകർത്തു തരിപ്പണമാക്കാൻ അവൻ എത്തി

അലീനയെ തേടി ആ ഭീകരൻ എത്തിയിരിക്കുകയാണ്. ആ നിഴൽ കണ്ടതും, അലീന പീറ്ററിന്റെ റൂമിലേക്ക് പോവുകയാണ്.
കതകിൽ തട്ടി പപ്പാ പപ്പാ.... എന്നു വിളിക്കുന്നുണ്ട്...
പെട്ടെന്ന് പുറത്തേക്കിറങ്ങി വന്ന പീറ്ററോട് അലീന പറയുകയാണ്,
" പപ്പാ, ദേ അയാൾ എന്റെ റൂമിനടുത്ത്.... നിൽക്കുന്നു, അപർണയെ പേടിപ്പിച്ച ആ ജിതേന്ദ്രൻ.
ഒന്നു ഞെട്ടിയിട്ട് പീറ്റർ ചോദിക്കുകയാണ്,
"മോൾ, ഡോറൊക്കെ നന്നായി അടച്ചിട്ടുണ്ടോ?? പേടി എന്തെങ്കിലുമുണ്ടോ??
"ഞാൻ ഡോറൊക്കെ അടച്ചിട്ടുണ്ട്, എനിക്ക് അപർണയെ പോലെ പേടിയൊന്നുമില്ല... അവനെ കൊല്ലാനുള്ള ദേഷ്യമേയുള്ളു..."
ഉടനെ പീറ്റർ പറയുകയാണ്,
"മോളെ, നമ്മൾ അങ്ങനെയൊന്നും ചിന്തിക്കരുത്...
പിന്നെ, അവനെയും പേടിച്ച് എപ്പോഴും വീടിനുള്ളിൽ ഇരിക്കണോ...
പപ്പ, ഇങ്ങോട്ട് വാ....
എന്റെ, മുത്തശ്ശിയെ കൊന്നവനാണ് അവൻ... അവനെ വകവരുത്തണം,
ഇനി, അപ്പുറത്തെ വീട്ടിലേക്ക് വല്ലതും അവൻ പോയോ...
നമുക്ക് ബാൽകാണിയിൽ പോയി നിന്നെങ്കിലും നോക്കാം... വന്നേ... പപ്പാ...
എന്നൊക്കെ, അലീന പറയുന്നുണ്ട്...
അപ്പോൾ, പീറ്റർ പറയുകയാണ്...
അവൻ, ഉടുമ്പിനെ പോലെയാണ്... എവിടെയും കയറി ഇരിക്കും,
എന്റെ കൈയിൽ തോക്ക് ഒക്കെ ഉണ്ടെങ്കിലും ഇവിടെ അതൊന്നും ഉപയോഗപ്പെടുത്താൻ കഴിയില്ല...
എന്നിട്ട്, അവന്റെ നിഴൽ കണ്ട റൂമിൽ പോയി, കർട്ടൻ മറ്റുമ്പോൾ കാണുന്നത് ഒരു അപായ സൂചനയാണ്.
അത് കാണുന്നതും പീറ്റർ കുറച്ചുകൂടി പേടിക്കുകയാണ്.
പിറ്റേന്ന് രാവിലെ, വിനീതിന്റെ അമ്മ അമ്പലത്തിൽ നിൽക്കുകയാണ്. പൂജാരിയെ കണ്ടപ്പോൾ മുൻപ് കൊടുത്ത വിനീതിന്റെ ജാതകത്തെ കുറിച്ച് ചോദിക്കുകയാണ്.
"മോന്റെ, ജാതകം ഞാൻ നോക്കി, പിന്നെ എന്റെ ഗുരുവിനെയും കൊണ്ടൊന്നു നോക്കിച്ചു...''
മോന്റെ, ജാതകത്തിൽ ഒരു പ്രശ്നമുണ്ട്.... സന്യാസ ജീവിതമാണ് കാണുന്നത്.,.
ഇല്ലെങ്കിൽ, 24 വയസ്സിനകം ഒരു കുഞ്ഞിന്റെ അച്ഛനാകണം... ഇതിനുള്ള ഏക പ്രതിവിധി അതാണ്,
ചിലപ്പോൾ, അതിന് വേണ്ടി ആകും കല്യാണം ഇങ്ങനെ നടന്നത്.
എന്നിട്ട് വിനീതിന്റെ കുടുംബ ജീവിതത്തിനെ കുറിച്ചൊക്കെ ചോദിക്കുന്നുണ്ട്.
ഇതൊക്കെ കഴിഞ്ഞ് വിനീതിന്റെ, അമ്മ വീട്ടിൽ നിൽക്കുമ്പോഴാണ്... പെട്ടെന്ന് മുറ്റത്തൊരു കാർ വരുന്നത്.
പെട്ടെന്ന് ആരാണെന്ന് നോക്കുമ്പോൾ മനസിലാകില്ല, വീണ്ടും ഒന്നു നോക്കിയിട്ട്
"എടാ, നീ ആയിരുന്നോ....പങ്കുണ്ണി..
ആ, ഞാൻ തന്നെയാ.... എന്നെ പങ്കുന്നിന്ന് വിളിക്ക രുത് പി ഉണ്ണി അതാണിപ്പോൾ എന്റെ പേര്.
ഞാനിപ്പോൾ, സിങ്കപ്പൂരിൽ നിന്നും വരുന്നതാണ്.... അവിടെ ഞാൻ പി ഉണ്ണി ആണ് ഇനി എല്ലായിടത്തും അതുമതി....
എന്റെ ഭാര്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എന്നെ വഞ്ചിച്ചിരിക്കുന്നത്, അച്ഛനും അമ്മയുമാണ്..
വേറൊരു പേരും കിട്ടിയില്ല അവർക്കിടാൻ 'പങ്കുണ്ണി '
ഇങ്ങേയൊക്കെ പറഞ്ഞു അകത്തേക്ക് കയറ്റുകയാണ്.
എന്തായാലും പുതിയ ആളെ കണ്ടിട്ട് കോമഡി ആയിട്ടാണ് തോന്നുന്നത്, ഇനി ഇത് ട്രാജഡി ആകുമോന്നു കണ്ടറിയാം.
പങ്കുണ്ണി, അടുത്ത് തിരക്കുന്നത് വിനീതിനെ കുറിച്ചാണ്...
"അവന്റെ അമ്മാവനല്ലേ... ഞാൻ എന്നെ അറിയിക്കാതെ കല്യാണമൊക്കെ നടത്തി അല്ലെ."
എടാ, ഞാൻ പോലും അവൻ പെണ്ണിനേയും കൊണ്ട് വീട്ടിലെത്തിയപ്പോഴാണ് അവന്റെ കല്യാണം കഴിഞ്ഞെന്ന് അറിയുന്നത്.!!
അപർണ മോളെ കെട്ടാൻ വന്നത് ഒരു കൊലയാളിയാ.. പിന്നെ എല്ലാരും കൂടി പറഞ്ഞായിരുന്നു വിനീത് കെട്ടിയത്.
അപ്പോഴാ.... നീ
"പ്രേമ വിവാഹമായിരുന്നല്ലേ... എന്നാലും മുട്ടേന്നു വിരിയാത്ത ചെറുക്കനും കെട്ടിയല്ലോ...''
എന്ന് പങ്കുണ്ണിയും...
കല്യാണം കഴിച്ചെന്നേയുള്ളൂ.... അവർ രണ്ടുപേരും രണ്ടു വീട്ടിലാണ് താമസിക്കുന്നത്. ആ കൊച്ചിന് ചെറിയൊരു ഇഷ്ട്ട കുറവുണ്ട്, അതാണെടാ...
അപ്പോൾ, പ്രേമ വിവാഹമല്ലേ....
എന്തായാലും കൊള്ളാം...
എന്റെ കെട്ടിയോൾ വീട്ടുകാരുടെ ഇഷ്ടത്തിനാണ് എന്നെ കെട്ടിയത്.
അവസാനം പെരുമ്പാവൂർകാരനായ അവളുടെ കാമുകനുമായുള്ള കല്യാണം എനിക്ക് തന്നെ നടത്തി കൊടുക്കേണ്ടി വന്നു. ഇനി അങ്ങനെയൊന്നും സംഭവിച്ചില്ലേൽ വിനീതിന്റെ ഭാഗ്യം""
എന്നൊക്കെ പറയുകയാണ്...
ഇവിടുത്തെ കലാപരിപാടി ഒക്കെ കഴിഞ്ഞ് പങ്കുണ്ണി നേരെ പോകുന്നത് ജോ യുടെ അടുത്തേക്കാണ്.
"എടാ നിനക്കെന്നെ മനസിലായിലെയോ..."
അല്ല, നമ്മുടെ പങ്കുണ്ണി മാമാനല്ലേ....
ടാ, പങ്കുണ്ണി അല്ല, പി ഉണ്ണി ഞാൻ എന്റെ പേര് മാറ്റി...
'എന്റെ വായിൽ പങ്കുണ്ണി എന്നെ വരൂ...''
വിനീതൻ ഇവിടെ ഇല്ലെ...
എവിടെ ആണ് അവളുടെ വീട്ടിലാണോ??
പങ്കുണ്ണി ഇങ്ങനെ ചോദിക്കുമ്പോൾ,
ജോ, പറയുകയാണ്... ആ അവൻ അവിടെയാ..
അവിടെ എങ്ങനെ?? അവൾക്ക് വിനീതിനോട് അധികം താല്പര്യം ഇല്ല അല്ലേ.,.
"അങ്ങനെയൊക്ക തന്നെ ആയിരുന്നു പക്ഷെ, ഇപ്പോൾ അങ്ങനെ അല്ലെന്ന് പറയുകയാണ് ജോ....
പിന്നെ അവരുടെ കുടുംബത്തിന് ഭീഷണി കൂടെ ഉള്ളത് കൊണ്ട് വിനീത് അവിടെ തന്നെ നിൽക്കുന്നതാ...
ആരുടെ, അവളുടെ പഴയ കാമുകന്റെ ആണോ...
അങ്ങനെയൊന്നും, അപർണയ്ക്കില്ല...
പങ്കുണ്ണി, മനസ്സിൽ പറയുകയാണ്... ഇല്ല, അവളുടെ ജാരൻ തന്നെ ആയിരിക്കും.
എല്ലാം ഇന്ന് തന്നെ കണ്ടെത്തണം, ഈ പങ്കുണ്ണി മാമൻ ആരാണെന്ന് വിനീത് ഇന്ന് വിനീതിന് അറിയിക്കും.
എന്നൊക്കെ പറഞ്ഞിട്ട് നേരെ പോവുകയാണ്..
രാത്രി അപർണ നോക്കുമ്പോൾ ഒരു നിഴൽ കാണുകയാണ് റൂമിനടുത്ത്...
ജിതേന്ദ്രൻ ആണെന്ന് കരുതി, അപർണ പേടിച്ച് ഇരിക്കുകയാണ്....
പക്ഷെ, അത് പങ്കുണ്ണി ആണെന്ന് നമുക്കല്ലേ... അറിയൂ....
അപ്പോൾ ഇന്നത്തെ എപ്പിസോഡ് ഇവിടെ തീരുകയാണ്....
https://www.facebook.com/Malayalivartha