തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പിൽ രാധാകൃഷ്ണന്റെ പാനലിന് വൻ വിജയം! ലല്ലുവിന്റെ ടീം തോറ്റു.. നിർണായക സ്ഥാനങ്ങളിലേയ്ക്ക് രണ്ട് വനിതകൾ എത്തുമ്പോൾ ഈ വിജയം മലയാളിവാർത്തയുടെയും അഭിമാന നിമിഷം!
തിരുവനന്തപുരം പ്രസ് ക്ലബ് തിരഞ്ഞെടുപ്പില്‍ രാധാകൃഷ്ണന്റെ പാനലിന് വന്‍ വിജയം. ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്ഥാനങ്ങളിലേയ്ക്ക് രണ്ട് വനിതകള്‍ എത്തുമ്പോള്‍ ഇത് മലയാളിവാര്‍ത്തയുടെ നേട്ടം കൂടിയാണ്,.. വൈസ് പ്രസിഡന്റ് സ്ഥാനത്തിലേയ്ക്ക് മികച്ച വോട്ട് നേടിയാണ് ഞങ്ങളുടെ പ്രതിനിധി ലക്ഷ്മി മോഹന്‍ വിജയിച്ചത്. നേരത്തെ രണ്ട് തവണ മാനേജിങ് കമ്മിറ്റി അംഗമായും ഇപ്പോള്‍ വൈസ് പ്രസിഡന്റുമായതോടെ തുടര്‍ച്ചയായ മൂന്നാം തവണയാണ് ലക്ഷ്മി മോഹന്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഭാരവാഹി ആകുന്നത്.
വൈസ് പ്രസിഡന്റ് ആയി ലക്ഷ്മി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമ മേഖലയ്ക്കും ഇത് അഭിമാനകരമാണ്. പത്രദൃശ്യമാധ്യമ മേഖലയില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമ മേഖലയിലേയ്ക്കെത്തിയ ലക്ഷ്മി മോഹന്റെ ഈ വിജയം ഓണ്‍ലൈന്‍ മാധ്യമ മേഖലയ്ക്കും നേതൃസ്ഥാനങ്ങളിലേയ്ക്ക് കടന്നുവരുന്നതിനുള്ള ഒരു ചുവട് മാറ്റത്തിന്റെ തുടക്കം കൂടിയാണ്. കേരള കൗമുദിയിലെ അന്‍സാര്‍ എസ് രാജിനെയാണ് ലക്ഷ്മി മോഹന്‍ തോല്‍പ്പിച്ചത്.
ന്യൂസ് 18 കേരളയില്‍ നിന്ന് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച അശ്വതി പിള്ളയെ തോല്‍പ്പിച്ച് കൊണ്ട് മറ്റൊരു വനിതാ സാരഥിയായ ഹണിയ്ക്കും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് മികച്ച വിജയ തിളക്കം നേടാനായി. പ്രസിഡന്റായി എം രാധാകൃഷ്ണനായിരുന്നു ജയിച്ചത്. ദേശാഭിമാനിയിലെ സുരേഷ് വെള്ളിമംഗലത്തെയാണ് പരാജയപ്പെടുത്തിയത്. രാധാകൃഷ്ണന് 308 വോട്ടു കിട്ടി. വെള്ളിമംഗലത്തിന് 206ഉം. പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ് വെള്ളിമംഗലം.
നിലവില്‍ പ്രസ് ക്ലബ്ബ് സെക്രട്ടറിയായിരുന്നു രാധാകൃഷ്ണന്. സോഷ്യല്‍ മീഡിയയിലെ സൈബര്‍ സഖാക്കളില്‍ പ്രമുഖനായ ലല്ലുവിന് 209 വോട്ട് മാത്രം കിട്ടി. മറു പക്ഷത്ത് നിന്ന് രാജേഷ് രാജേന്ദ്രന് 300 വോട്ടും കിട്ടി. അതായത് 91 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രമുഖ ദൃശ്യമാധ്യമ പ്രവര്‍ത്തകനായ ലല്ലു തോറ്റത്. ജനയുഗത്തിലെ ക്യാമറാമാനാണ് രാജേഷ് രാജേന്ദ്രന്.
ആദ്യമായാണ് രാജേഷ് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറിയാകുന്നത്. മത്സരിച്ച ഒരാളൊഴികെ ബാക്കിയെല്ലാവരും ലാലുവിന്റെ പാനലില്‍ തോറ്റു. മാനേജിങ് കമ്മറ്റിയിലെ ആറു സ്ഥാനങ്ങളില്‍ അഞ്ചിലും ലല്ലുപക്ഷം തോറ്റു. അജി ബുധനൂര്‍(ജന്മഭൂമി), ടിബി ലാല്‍(മനോരമ), മുസാഫര്‍ എവി, രാമചന്ദ്രന് നായര്‍(മനോജ്), സജിത്ത് വഴയില എന്നിവര്‍ രാധാകൃഷ്ണന് പക്ഷത്ത് നിന്ന് ജയിച്ചു. ലല്ലു പക്ഷത്ത് നിന്ന് സിറാജിലെ ടി ശിവജി കുമാറും ജയിച്ചു. വെല്‍ഫയര്‍ കമ്മറ്റിയിലേക്ക് റസാഖ് കളത്തിങ്ങല്‍ നേരത്തെ എതിരില്ലാതെ ജയിച്ചിരുന്നു. ഇന്ത്യാവിഷനിലും ഏഷ്യാനെറ്റ് ന്യൂസിലും പ്രവര്‍ത്തി ന്യൂസ് 18 കേരളയില്‍ എത്തിയ ലല്ലു മുമ്പും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ മത്സരിച്ച് തോറ്റിട്ടുണ്ട്.
ലക്ഷ്മി മോഹന്‍ മലയാളിവാർത്തയുടെ അഭിനന്ദനങ്ങൾ..
https://www.facebook.com/Malayalivartha