കൊച്ചിയിലെ ആഡംബര ഹോട്ടലിന്റെ സ്ഥലത്ത് താഴേക്ക് പടവുകളോടുകൂടിയ ഒരാള്‍ക്ക് മാത്രം കയറിപ്പോകാന്‍ പാകത്തിലുള്ള ഗുഹ! തറ നിരപ്പിലായ ഗുഹയ്ക്ക് ചുറ്റും ചതുരത്തില്‍ സിമന്റ് കെട്ട്.. നമ്പര്‍ 18 ഹോട്ടലില്‍ ടൂറിസത്തിന്റെ പേരില്‍ നടക്കുന്നത് അനാശാസ്യ പ്രവര്‍ത്തനങ്ങൾ.. ഉന്നതരായ നടൻ ഉൾപ്പെടെ പലരും ഇവിടെ ഡിജെ പാര്‍ട്ടിയില്‍ എത്തിയ ശേഷം ചെയ്യുന്നത്... ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെകുറിച്ച് പുറത്ത് വരുന്ന വാർത്തകൾ ഞെട്ടിക്കുന്നത്...

മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ സി.സി.ടി.വി. ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്കിനായി കായലിൽ തിരച്ചിൽ നടത്തി. അഗ്നിരക്ഷാ സേനയുടെ ഫോർട്ട്‌കൊച്ചിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ് ട്രെയിനിങ് ഇൻ വാട്ടർ റെസ്‌ക്യൂവിൽനിന്നുള്ള സ്കൂബ സംഘമാണ് ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിനു താഴെ തിരച്ചിലിനിറങ്ങിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചുവരെ തിരച്ചിൽ നടത്തിയെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താനായില്ല. പ്രതികൾ പറയുന്നതനുസരിച്ച് ഹാർഡ് ഡിസ്ക് ഉപേക്ഷിച്ചിട്ട് ഏറെ ദിവസങ്ങൾ കഴിഞ്ഞതിനാൽ ഇത് അടിയൊഴുക്കിൽപ്പെട്ട് പോകാൻ സാധ്യതയുണ്ട്. ഹാർഡ് ഡിസ്ക് കണ്ടെത്തിയാലെ സംഭവ ദിവസം ഹോട്ടലിൽ ആരെല്ലാം വന്നിരുന്നു എന്ന് തിരിച്ചറിയാനാകൂ.
അതേസമയം മുന്‍ മിസ് കേരളയുടെയും റണ്ണറപ്പിന്റെയും സുഹൃത്തിന്റെയും അപകട മരണത്തില്‍ പെട്ട നമ്പര്‍ 18 ഹോട്ടലിന്റെയും ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനെകുറിച്ച് പുറത്ത് വരുന്ന വാർത്തകൾ തീർത്തും ഞെട്ടിക്കുകയാണ്. വിവാദമായ ഫോര്‍ട്ട് കൊച്ചിയിലെ ഈ ഹോട്ടല്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്നുള്ള വിവരമാണ് പുറത്തുവരുന്നത്.
പുരാവസ്തുക്കളുടെ ഗണത്തില്‍പ്പെടുത്തി സംരക്ഷിക്കേണ്ട പോര്‍ച്ചുഗീസുകാരുടെ ഗുഹയുടെ മുകളിലാണ് ഈ ഹോട്ടല്‍ നിര്‍മ്മിച്ചതെന്നാണ് വെളിപ്പെടുത്തല്‍. ഈ ഹോട്ടല്‍ പൊളിച്ചുമാറ്റേണ്ടി വരുമോ എന്നാണ് സംശയം. കൊച്ചി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സലീമാണ് സുപ്രധാനമായ വിവരം പുറത്തുവിട്ടത്. റോയിയുടെ പണത്തിന് മുന്നില്‍ പല ഉന്നതരും കണ്ണടയ്ക്കുകയായിരുന്നുവെന്നാണ് പറയുന്നത്.
ഹോട്ടല്‍ നിര്‍മ്മിക്കുന്ന സമയത്താണ് മണ്ണിനടിയിലെ ഗുഹ കണ്ടെത്തിയത്. ജോലിക്കാര്‍ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിരുന്നത്രേ. സംരക്ഷിത ഗുഹയായതിനാല്‍ സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് സംരക്ഷിക്കാനുള്ള നീക്കം നടത്തിയിരുന്നു.
എന്നാല്‍, ഹോട്ടല്‍ ഉടമ റോയിയുടെ പണവും ഉന്നത ബന്ധങ്ങളും ഇത് അവര്‍ക്ക് അനുകൂലമാക്കിയെടുത്തു. പിന്നീട് കെട്ടിപൊക്കിയതാണ് ഈ ഹോട്ടല്‍ എന്നാണ് സലീം പറയുന്നത്. ഹോട്ടലിന്റെ സ്ഥലത്ത് താഴേക്ക് പടവുകളോടുകൂടിയ ഒരാള്‍ക്ക് മാത്രം കയറിപ്പോകാന്‍ പാകത്തിലുള്ള ഒരു ഗുഹ ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്.
തറ നിരപ്പിലാണ് ഗുഹയെന്നും ഇതിനു ചുറ്റും ചതുരത്തില്‍ സിമന്റ് കെട്ട് ഉണ്ടെന്നും പറയപ്പെടുന്നു. ഇതേപോലുള്ള ഒരു ഗുഹ മട്ടാഞ്ചേരി പാലസിലുമുണ്ട്. ഈ ഗുഹ അടച്ചുവെച്ചിരിക്കുകയാണ്. നമ്പര്‍ 18 ഹോട്ടലില്‍ ടൂറിസത്തിന്റെ പേരില്‍ പല അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു. ഉന്നതരായ പലരും ഇവിടെ ഡിജെ പാര്‍ട്ടിയില്‍ എത്താറുണ്ട്. ലഹരിമരുന്ന് ഉപയോഗവും പിടിക്കപ്പെട്ടിട്ടുണ്ട്. റോയി വയലാട്ടിന്റെ സൗഹൃദത്തില്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും ഉണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
അതുകൊണ്ടുതന്നെ ഇവിടെ എന്ത് നടന്നാലും ആരും അന്വേഷിക്കാറില്ല. ഇതിനിടയില്‍ മോഡലുകളുടെ അപകടമാണ് ഹോട്ടലിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയതും അന്വേഷണം ശക്തമായപ്പോള്‍ പല വിവരങ്ങളും പുറത്തുവന്നതും. അപകടദിവസം ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ എത്തിയെന്നുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി നിരീക്ഷണക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരവും പ്രതികളെ ജാമ്യത്തിലൂടെ വിട്ടയച്ചതിലൂടെ നഷ്ടമായി. ഇതും പോലീസ് മനപൂര്‍വ്വം ചെയ്തതാണെന്നും പറയുന്നു.
സാധാരണനിലയില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടുന്ന പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിക്കാറില്ല.കൊല്ലപ്പെട്ട മിസ് കേരള അന്‍സി കബീര്‍, റണ്ണര്‍ അപ് അഞ്ജന ഷാജന്‍, സുഹൃത്ത് മുഹമ്മദ് ആഷിഖ്, പരിക്കുകളോടെ രക്ഷപ്പെട്ട അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ക്കു ഹോട്ടലുടമ ദുരുദ്ദേശ്യത്തോടെ അമിത അളവില്‍ മദ്യം നല്‍കിയെന്ന ആരോപണം പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
ഹോട്ടലിലെ ലഹരി ഇടപാടുകളെ കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. ഒക്ടോബര്‍ 31ന് സംഭവ ദിവസം എന്തിനാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത് എന്നടക്കമുള്ള കാര്യങ്ങളില്‍ വിശദീകരണം തേടേണ്ടതുണ്ട്. അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നു.
അതേസമയം ഹോട്ടലിൽ സംഭവ ദിവസം ഉന്നതരടക്കം എത്തിയെന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഹാർഡ് ഡിസ്ക് മാറ്റിയത് ഇവരുടെ നിർദേശത്തിലാണെന്ന് സംശയിക്കുന്നുണ്ട്. അതേസമയം ഹാർഡ് ഡിസ്ക് അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും തുടരുമെന്നും അന്വേഷണ സംഘം അറിയിച്ചു.
ഹാർഡ് ഡിസ്ക് മാറ്റിയ ശേഷം കായലിൽ ഉപേക്ഷിച്ചതായി കള്ളക്കഥ മെനഞ്ഞതാണെന്നും സംശയിക്കുന്നുണ്ട്. പ്രതികൾ ഹാർഡ് ഡിസ്ക് വലിച്ചെറിഞ്ഞു എന്ന് പറയുന്ന സ്ഥലത്ത് 100 മീറ്റർ ചുറ്റളവിലാണ് കഴിഞ്ഞ ദിവസം സ്കൂബ സംഘം പരിശോധിച്ചത്. കായലിൽ ഒന്നര മീറ്ററിലേറെ ചെളിയായതിനാൽ തന്നെ തിരച്ചിൽ പ്രയാസകരമായിരുന്നു.
ഇത്രയധികം ചെളിയുള്ള ഭാഗത്തുനിന്ന് ഹാർഡ് ഡിസ്ക് കണ്ടെത്താനും സാധ്യത വളരെ കുറവാണ്. സ്റ്റേഷൻ ഓഫീസർ സി.വി. പ്രേമനാഥ്, സീനിയർ ഫയർ ഓഫീസർ വിജയ് കെ. പീറ്റർ, ഫയർ ഓഫീസർമാരായ എം.എൻ. വിനോദ്കുമാർ, എസ്. സുരാജ്, അഖിൽ എസ്. കൃഷ്ണ, കെ. അജേഷ് കുമാർ, എ. അരുൺകുമാർ എന്നിവരാണ് തിരച്ചിൽ നടത്തിയത്.
https://www.facebook.com/Malayalivartha