തൃശൂർ ജില്ലാ കളക്ടർ അങ്ങനെ സിനിമാപ്പാട്ടുകാരിയായി, സിവിൽ സർവ്വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ഹരിത വി.കുമാർ പാടാനും മിടുമിടുക്കി
സാംസ്കാരിക തലസ്ഥലത്ത് കളക്ടർ പദവിയിൽ ഒരു വർഷം പിന്നിടാൻ പോകുകയാണ് സിവിൽ സർവ്വീസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരി ഹരിത വി.കുമാർ. സിനിമയിൽ പാടി പിന്നണി ഗായികയായിരിക്കുകയാണ് കളക്ടർ ഹരിത വി.കുമാർ.
ഈയിടെയാണ് സംഗീത സംവിധായകൻ മോഹൻ സിത്താര ഒരു സിനിമയ്ക്ക് പിന്നണി പാടാൻ കളക്ടർ ഹരിത വി.കുമാറിനെ ക്ഷണിച്ചത്. ശ്യാം കല്യാൺ എന്ന ഹിന്ദുസ്ഥാനി രാഗത്തിന്റെ ഛായയിൽ തയ്യാറാക്കിയ ഗാനമാണിത്.
'തീരം കവർന്നെടുത്ത വെൺശംഖിൽ...' എന്ന ഗാനമാണ് ആലപിച്ചത്. അങ്ങനെ തൃശൂർ ജില്ലാ കളക്ടർ സിനിമാപ്പാട്ടുകാരിയുമായി.നവാഗതനായ രൂപേഷ് സംവിധാനം ചെയ്യുന്ന 'കരുണ' എന്ന സിനിമയിലെ ഗാനം.ഡോ. മിനിയുടേതാണ് രചന. സിനിമയുടെ ചിത്രീകരണം മലപ്പുറത്ത് പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha