മഞ്ജരിയുടെ വിവാഹത്തിന് കുതിച്ചെത്തിനടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും; വിവാഹത്തിന്റെ പ്രധാന ആകർഷണമായി സൂപ്പർസ്റ്റാർ; വിവാഹ ശേഷം മഞ്ജരിയും ഭർത്താവും പോകുന്നത് അവിടേക്ക്; വമ്പൻ സർപ്രൈസുകൾ നിറച്ച കല്യാണം
ഗായിക മഞ്ജരിയുടെ വിവാഹത്തിന് കുതിച്ചെത്തി സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഭാര്യയും. മഞ്ജരിയുടെ വിവാഹത്തിന്റെ പ്രധാന ആകർഷണം തന്നെയായിരുന്നു ഇരുവരുടെയും സാന്നിധ്യം. ലളിതമായി നടത്തിയ വിവാഹത്തിന് പങ്കെടുക്കാൻ അദ്ദേഹം ഭാര്യയുമായി എത്തുകയായിരുന്നു. വിവാഹ ശേഷം മഞ്ജരിയും ജെറിനും നേരെ പോകുന്നത് മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കാണ്.
അവിടെയുള്ള ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമാണു വിരുന്നു സൽക്കാരം നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്. പത്തനംതിട്ട സ്വദേശി ബാല്യകാല സുഹൃത്ത് ജെറിന് ആണ് വരന്. തിരുവനന്തപുരത്ത് വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മഞ്ജരിയുടെ ബാല്യകാലം മുതലുള്ള സുഹൃത്താണ് ജെറിന്. മസ്കറ്റിലെ സ്കൂളില്‍ ഒരുമിച്ച് പഠിച്ചവരാണ്. ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണ് ജെറിന്.
വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിരുന്നു.നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിണ്ട് മഞ്ജരി. അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് പിന്നണിഗായികയായി മഞ്ജരിയെത്തുന്നത്. 2005ല്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ആൽബങ്ങളിലൂടെയും സംഗീത ലോകത്ത് സജീവമാണ് മഞ്ജരി. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha