Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി...


ബിസിനസ് രംഗത്തെ അതികായനും ഹിന്ദുജ ഗ്രൂപ്പിന്റെ ചെയർമാനുമായ ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...


ശബരിമല സ്വർണകൊള്ളക്കേസിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസു പ്രതിപ്പട്ടികയിൽ... രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...

കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്; പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും; എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളും അഡ്ജസ്റ്റ്‌മെന്റിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ വരുന്നത് ഈ സമയത്താണ്; കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂ; വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആറുമാസത്തോളം വീട്ടില്‍ നിന്ന് മാറിത്താമസിച്ചു; വിഷാദ രോഗത്തെ കുറിച്ച് തുറന്നടിച്ച് ലക്ഷ്മി

25 JUNE 2022 05:13 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ ശക്തരായ മത്സരാർഥിയാണ് ലക്ഷ്മിപ്രിയ. ഇസ്‌ലാം മതവിശ്വാസിയായിരുന്ന ലക്ഷ്മിപ്രിയ 18-ാം വയസ്സിലെ വിവാഹശേഷമാണ് ഹിന്ദുമതം സ്വീകരിച്ചത്. സബീന അബ്ദുല്‍ ലത്തീഫ് എന്നായിരുന്നു ലക്ഷ്മിപ്രിയയുടെ യഥാര്‍ത്ഥ പേര്. ഗായകന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകന്‍ ജയേഷാണ് ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവ്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. അന്യമതസ്ഥനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പ്രശ്‌നങ്ങള്‍ കുടുംബത്തിലുണ്ടായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ വിവാഹശേഷം തനിക്ക് നേരിട്ട മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് താരം.

ലക്ഷ്മിപ്രിയയുടെ വാക്കുകൾ ഇങ്ങനെ;

കല്യാണം കഴിച്ചത് ഒരു എടുത്തുചാട്ടമായി ഇതുവരെ തോന്നിയിട്ടില്ല. പക്ഷെ, കല്യാണം കഴിഞ്ഞ് എനിക്ക് വലിയ സങ്കടമായിരുന്നു. എത് എന്തുകൊണ്ടാണെന്ന് ഇന്നും അറിയില്ല. ഞാന്‍ വലിയ ഒച്ചയെടുത്ത് കരയുകയും സങ്കടപ്പെടുകയും ബഹളം ഉണ്ടാക്കുകയും ചെയ്യുമായിരുന്നു. പക്ഷെ, ഞാന്‍ ജയേഷേട്ടന്റെ വീട്ടില്‍ ചെന്ന ശേഷം എന്റെ വീട്ടില്‍ എന്നെ നോക്കിയിരുന്നതു പോലെ അല്ലെങ്കില്‍ അതിനേക്കാല്‍ നന്നായിട്ടായിരുന്നു അച്ഛനമ്മമാരും സഹോദരങ്ങളും എന്നെ നോക്കിയത്. ഒരു കുഞ്ഞിനെപ്പോലെയാണ് അവര്‍ എന്നെ പരിഗണിച്ചത്. എന്നാല്‍ പോലും ഞാന്‍ വല്ലാതെ ഇറിറ്റേറ്റഡ് ആയിരുന്നു അക്കാലത്ത്.

എനിക്ക് വല്ലാതെ സങ്കടവും കരച്ചിലും വരുമായിരുന്നു. ലക്ഷ്മിപ്രിയയുടെ സങ്കടത്തിന്റെ കാരണം പറയുകയാണ് ഭര്‍ത്താവ് ജയേഷ്. ‘പ്രേമിച്ചു വീടുവിട്ടുപോയി വിവാഹം കഴിക്കുന്ന എല്ലാ പെണ്‍കുട്ടികളുടെയും പ്രശ്‌നമാണിത്. ലക്ഷ്മിക്ക് വിഷാദരോഗമായിരുന്നു. അച്ഛനേയും അമ്മയേയും അവഗണിച്ച് വിവാഹം കഴിച്ചതിനെക്കുറിച്ചുള്ള വിഷമം എല്ലാ പെണ്‍കുട്ടികള്‍ക്കുമുള്ളതാണ്. അത് ഞങ്ങള്‍ക്കുമുണ്ട്, പക്ഷെ പുറത്തുകാണിക്കുന്നില്ല എന്നു മാത്രം. ഇത്രയും വളര്‍ത്തി വലുതാക്കിയ അച്ഛനേയും അമ്മയേയും ഇട്ടിട്ട് പോയല്ലോ എന്ന തോന്നലില്‍ നിന്നാണ് അത് വരുന്നത്. അതെല്ലാവര്‍ക്കുമുണ്ട്. സ്ത്രീകള്‍ കരയും, പുരുഷന്‍മാര്‍ പക്ഷെ, കരയാറില്ല. അതാണ് വ്യത്യാസം.’

പക്ഷെ, താന്‍ വീട്ടിലേക്ക് തിരിച്ച് പോകില്ല എന്ന വാശിയുണ്ടായിരുന്നുവെന്ന് ലക്ഷ്മിപ്രിയ പറയുന്നു. ‘എന്റെ അച്ഛന്‍ എന്താണോ എന്നെക്കുറിച്ച് പറഞ്ഞത് അത് ഞാന്‍ ചെയ്യില്ല എന്ന് തീരുമാനിച്ചിരുന്നു. കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിലാണ് ഭാര്യയും ഭര്‍ത്താവും തമ്മില്‍ യോജിക്കാന്‍ ഏറ്റവും ബുദ്ധിമുട്ട്. പ്രേമിച്ചു വിവാഹം കഴിച്ചാല്‍ പ്രത്യേകിച്ചും. എത്ര സ്‌നേഹമുണ്ടെന്ന് പറഞ്ഞാലും ചെറിയ കാര്യങ്ങളില്‍ പോലും അഭിപ്രായവ്യത്യാസങ്ങളും അഡ്ജസ്റ്റ്‌മെന്റിന്റെയുമൊക്കെ പ്രശ്‌നങ്ങള്‍ വരുന്നത് ഈ സമയത്താണ്. കുറേ സമയം എടുത്ത് മാത്രമേ പല കാര്യങ്ങളും മനസ്സിലാക്കാന്‍ സാധിക്കൂ.

അല്ലെങ്കില്‍ ആദ്യം തന്നെ ഇട്ടെറിഞ്ഞ് പോകാന്‍ തോന്നും. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ ആറുമാസത്തോളം വീട്ടില്‍ നിന്ന് മാറിത്താമസിച്ചിരുന്നു. ആ സമയം ജയേഷേട്ടന്റെ ചേട്ടന്റെ വിവാഹം കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ അത് മാത്രമായിരുന്നു പ്രശ്‌നം. എങ്കിലും എല്ലാ ദിവസവും ഞങ്ങളെ അച്ഛനമ്മമാര്‍ കൃത്യമായി വിളിക്കുമായിരുന്നു. അച്ഛന്‍ ഒരു പാവം കലാകാരനായിരുന്നു. എന്റെ വീട്ടില്‍ നിന്ന് വന്ന് വല്ല പ്രശ്‌നമുണ്ടാക്കുമോ എന്നെല്ലാം ഭയന്നിരുന്നു.

പിന്നെ കലാകാരന്മാരുടെ വീട്ടില്‍ ഇതുപോലെ വല്ല സംഭവങ്ങളും ഉണ്ടായാല്‍ അതിനു വലിയ പബ്ലിസിറ്റിയാണല്ലോ. അതുകൊണ്ടൊക്കെയാണ് മാറിത്താമസിച്ചത്. പിന്നീട് വീട്ടിലേക്ക് വന്നു. അവരുടെ പ്രോത്സാഹനം കൊണ്ടുകൂടിയാണ് ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. അമ്മയായിരുന്നു മിക്കപ്പോഴും എന്റെയൊപ്പം ഷൂട്ടിങ്ങ് ലൊക്കേഷനില്‍ വരിക. വിവാഹം കഴിഞ്ഞ് രണ്ട് മൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ എന്റെ വീട്ടുകാര്‍ ഫോണിലൂടെ വിളിക്കാനൊക്കെ തുടങ്ങിയിരുന്നു.

അമ്മ മിക്കപ്പോഴും വഴക്കും ചീത്തവിളിയുമൊക്കെയായിരിക്കും. ഞാന്‍ വിചാരിക്കുന്നത് എന്നെ അവര്‍ക്ക് ഇഷ്ടമല്ലെന്നാണ്, അപ്പോള്‍ ഞാനും തീരുമാനിച്ചു എന്നെ വേണ്ടാത്തവരെ എനിക്കും വേണ്ടെന്ന്. അച്ഛന്റെയും അമ്മയുടെയും ഒപ്പം ഞാന്‍ വളര്‍ന്നിട്ടില്ലാത്തതു കൊണ്ട് എനിക്ക് അവരോട് വലിയ അടുപ്പമില്ലായിരുന്നു. എന്റെ ചിറ്റപ്പനും അമ്മൂമ്മയും അപ്പച്ചിയും കൂടിയാണ് എന്നെ വളര്‍ത്തിയത്.

അവരായിരുന്നു എന്റെയെല്ലാം. നാളെ അവരില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കുമെന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു. അമ്മൂമ്മ മരിച്ച്, അപ്പച്ചിയും വയ്യാതായ സമയത്താണ് ഞാന്‍ ജയേഷേട്ടനെ കാണുന്നതും കല്യാണം കഴിയ്ക്കുന്നതുമൊക്കെ. അവരൊക്കെ ഉണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ ജയേഷേട്ടനെ വിവാഹം കഴിയ്ക്കില്ലായിരുന്നു.’ ലക്ഷ്മിപ്രിയ പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഹോസ്പിറ്റാലിറ്റി മേഖലയിൽ സജീവ സാന്നിധ്യമായിരുന്ന ഹോളി ഗ്രെയിൽ റസ്റ്ററന്റ് ഉടമ അന്തരിച്ചു...  (2 minutes ago)

. ഉയർന്ന തിരമാലയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിലെ തീരപ്രദേശങ്ങളിൽ...  (9 minutes ago)

ഡിക് ചെനി അന്തരിച്ചു....  (17 minutes ago)

. പരസ്യ പ്രചാരണം അവസാനിച്ചു  (24 minutes ago)

വോട്ടർ പട്ടികയിൽ ഇന്നു കൂടി പേര് ചേർക്കാം...  (31 minutes ago)

കേസ് രജിസ്റ്റർ ചെയ്തു  (40 minutes ago)

രക്ഷാപ്രവർത്തനം പൂർത്തിയായി  (1 hour ago)

വിമാനം തകർന്നുവീണു, തീപിടുത്തം  (1 hour ago)

എസ്‌ഐആര്‍...സര്‍വകക്ഷിയോഗം ഇന്നു നടക്കും.  (1 hour ago)

പ്രതിമാസം 1 ലിറ്റർ വെളിച്ചെണ്ണ ലഭിച്ചിരുന്നത് 2 ലിറ്ററാക്കി  (1 hour ago)

കത്ത് വൈകിയത് നേട്ടമായി  (1 hour ago)

പാൽവിലയിൽ ചെറിയ വർദ്ധന വരുത്തുന്നത് പരിഗണനയിലുണ്ടെന്ന് മന്ത്രി  (1 hour ago)

നെട്ടോട്ടം ഓടി ഐഎസ്‌ഐ  (2 hours ago)

ഗോപിചന്ദ് പരമാനന്ദ് ഹിന്ദുജ അന്തരിച്ചു...  (2 hours ago)

പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചുണ്ടായ  (2 hours ago)

Malayali Vartha Recommends