സിപിഎം സഖാക്കളുടെ ഭാര്യമാർ സോഷ്യൽ മീഡിയ ഒഴിവാക്കുന്നതാണ് ഉത്തമം

സിപിഎം നേതാക്കളുടെ ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയ വേണ്ട.
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതിയില്ലായെന്ന് ഹൈക്കോടതി വിധിയെഴുതിയ പ്രിയ വര്‍ഗ്ഗീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. മുന്‍ എംപിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ കെ.കെ.രാഗേഷിന്റെ ഭാര്യയാണ് പ്രിയാവര്‍ഗ്ഗീസ്. ഇന്നലെയാണ് ഹൈക്കോടതി പ്രിയയുടെ അസോസിയേറ്റ് പ്രൊഫസര്‍ തസ്ത്കയിലേയ്ക്കുള്ള പ്രൊമോഷന്‍ തടഞ്ഞു കൊണ്ട് ഉത്തരവിറക്കിയത്. ഉത്തരവ് സിപിഎംന്റെ രാഷ്ട്രീയപരമായ പരാജയവുമായി മാറി. മാധ്യമങ്ങളെല്ലാം സിപിഎംന്റെ ബന്ധുനിയമന പട്ടികിയില്‍ പ്രിയാവര്‍ഗ്ഗീസിന്റെ നിയമനം ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന് എതിരായിട്ടാണ് പ്രിയ വര്‍ഗ്ഗീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കെ.കെ.രാഗേഷും ഞാനും തമ്മില്‍ പരസ്പരധാരയോടെയുള്ള ഒരു കരാര്‍ മാത്രമേയുള്ളു. അത് ഏത് നിമിഷം വേണമെങ്കിലും പൊട്ടിച്ചെറിയാം. അതില്ലാതായാല്‍ സെക്രട്ടറിയേറ്റിലെ പ്രമുഖന്റെ ഭാര്യ എന്ന വാക്ക് ഉപയോഗിക്കില്ലല്ലോയെന്നാണ് പ്രിയയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എന്നാലും വായിച്ചവര്‍ക്കെല്ലാം നിരവധി സംശയങ്ങളുണ്ട്. സിപിഎം നേതാക്കള്‍ക്കും സഖാക്കള്‍ക്കും വളരെ വലിയ ആഘാതമാണ് ഈ പോസ്റ്റ് വരുത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി പ്രിയാവര്‍ഗ്ഗീസിനായി കണ്ടു വെച്ചിരുന്ന സീറ്റാണ് പെട്ടൊന്നൊരു ദിവസം കോടതി എടുത്ത് കളഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നിട്ടും താന്‍ ഇഷ്ടപ്പെട്ട കസേര എനിക്ക് ശരിയാക്കി തരാന്‍ കഴിയാത്ത ഭര്‍ത്താവിനെ എനിക്ക് വേണ്ട എന്നു പറയുന്നതിന് തുല്യമല്ലേ പ്രിയയുടെ പ്രസ്താവന എന്ന് ചിന്തിക്കുന്നവരുമുണ്ട്.
പാര്‍ട്ടി എന്നാല്‍ ജോലിയും പ്രൊമോഷനുമൊക്കെ നേടി തരുന്ന സ്ഥാപനമെന്നാണ് ഇപ്പോള്‍ സഖാക്കന്മാരുടെ ഭാര്യമാര്‍ പഠിച്ചു വെച്ചിരിക്കുന്നത്.അതനുസരിച്ച് ഉദ്ദേശിക്കുന്ന ജോലി കിട്ടിയില്ലെങ്കില്‍ ഭാര്യ തങ്ങളെ ഉപേക്ഷിച്ച് പോകുമോയെന്ന് നേതാക്കള്‍ ഭയപ്പെടുകയാണ്. നേതാക്കള്‍ ഭയപ്പെടുന്നത് ഭാര്യ പോകുന്നതിനേക്കാള്‍ മാരകം ഫെയ്‌സ് ബുക്കിലൂടെ ഇങ്ങനെ ഭര്‍ത്താവിന്റെ കഴിവുകേടുകളെ തുറന്ന് കാണിക്കുന്നതിലാണ്. കെ.കെ.രാഗേഷ് എനിക്ക് ഇഷ്ടപ്പെട്ട ജോലി വാങ്ങി തന്നില്ല. വേണമെങ്കില്‍ അദ്ദേഹത്തെ ഉപേക്ഷിക്കാന്‍ എനിക്കൊരു തടസ്സവുമില്ലെന്ന് പറയാതെ പറയുന്നതായും ചിലര്‍ തെറ്റിദ്ധരിക്കുന്നുണ്ട്. അതുകൊണ്ട് സഖാക്കള്‍ പരമാവധി ബന്ധുനിയമനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് പ്രചരണം. പ്രിയയുടെ കസില്‍ കോടതി വിധി വന്ന ശേഷം നേതാക്കളാരും പ്രതികരിക്കാത്തതിന് പിന്നിലും ഇത്തരം ബന്ധുനിയമന പ്രോത്സാഹനം നടത്തുന്നതിന്റെ ഭാഗമായെന്നാണ് കണക്ക് കൂട്ടല്‍ .പ്രിയ കേസിലും, മൂന്ന് വിസിമാരെ പുറത്താക്കിയ കേസിലും കോടതി ആധാരമാക്കിയത്. യുജിസി മാനദണ്ഡങ്ങളാണ്. യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കണം കോളെജ് നിയമനവും പ്രവര്‍ത്തനവും എന്ന് കോടതി അടിവരയിട്ട് സമര്‍ത്ഥിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യുജിസി മാനദണ്ഡം കര്‍ശനമാക്കാനാണ് ഗവര്‍ണറും തീരുമാനിച്ചിരിക്കുന്നത്. അങ്ങനെ വന്നാല്‍ ബാക്കിയുള്ള ഒന്‍പത് സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സിലര്‍മാരും പുറത്ത് പോകേണ്ടി വരും. ചാന്‍സിലര്‍മാരുടെ കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വരുന്നതിന് മുന്‍പ് തന്നെ കോടതി തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
കെ.ടി.യു, കുഫോസ്, വെറ്റിറിനറി സര്‍വ്വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ പുറത്താക്കിയത് മൂന്ന വിധികളിലൂടെയാണ്. എന്നാല്‍ ബാക്കിയുള്ള ഒന്‍പത് വിസിമാര്‍ക്കുള്ള കേസുകള്‍ ഒരുമിച്ച് കേള്‍ക്കാന്‍ കോടതി തയ്യാറായാല്‍ സര്‍ക്കാരിനും വിസിമാര്‍ക്കും ഒരു പോലെ നാണക്കേടാകുമന്ന കാര്യത്തില്‍ സംശയമില്ല. അതിന് മുന്‍പ് വിസിമാരെ രാജിവെയ്പിക്കാമെന്ന് കരുതിയാല്‍ പകരം നിയമനം ഗവര്‍ണര്‍ നടത്തുന്ന അവസ്ഥയുണ്ടാകും . അത് സര്‍ക്കാരിന് വളരെ വലിയ ബുദ്ധിമുട്ടാകും ഉണ്ടാക്കുകയെന്ന നന്നായി സിപിഎം മനസിലാക്കുന്നുണ്ട്. വിസിമാരെ പുറത്താക്കിയ മൂന്ന സര്‍വ്വകലാശാലകളിലേയ്ക്ക് വിസിമാരാകാന്‍ യോഗ്യരായവരുടെ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ സിപിഎം നേതാക്കളുടെ ഭാര്യമാരായ കോളെജ് അധ്യാപകരുടെ പേരാണ് ഗവര്‍ണര്‍ക്ക് നല്കിയത്. ഗവര്‍ണര്‍ ഇത് നിരാകരിച്ചിരിക്കുകയാണ്. വീണ്ടും പുതിയ ലിസ്റ്റ് ചോദിച്ചിരിക്കുകയാണ്.
പ്രിയവര്‍ഗ്ഗീസിന് അധ്യാപികയാകുന്നതിന് മതിയായ യോഗ്യതകളില്ലെന്ന് കോടതി കണ്ടെത്തുകയും നിയമനം റദ്ദാക്കുകയും ചെയ്തിരുക്കുകയാണ്. സര്‍ക്കാരിനും സര്‍വ്വകലാശാലയക്കും നേരത്തെ അറിയാമായിരുന്നു പ്രിയ വര്‍ഗ്ഗീസിന് യുജിസി നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ ഇല്ലായെന്ന് . എന്നിരിക്കെ സ്വയം തോല്ക്കുന്നതിന് വേണ്ടിയാണ് പ്രിയ വര്‍ഗ്ഗീസ് കോടതിയില്‍ പോയത്. പ്രിയയുടെ നിയമനം ബന്ധു നിയമനമാണെന്ന് കോടിതിയെ കൊണ്ട് അടിവരയിട്ടു പറയിപ്പിക്കുന്ന നാണം കെട്ട അവസ്ഥയിലേയ്ക്കാണ് സര്‍ക്കാര്‍ എത്തിചേര്‍ന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha