എട്ടും പൊട്ടും തിരിയാത്ത പയ്യനാണേ. വെറുതേ വിടുമോ റാവൂ.

തുഷാറിനെ കേന്ദ്രം പൊക്കും .വാ പൊളിച്ച് കേരള ബിജെപി
കൂട് വിട്ട് കൂടുമാറുന്ന വിദ്യയാണ് നിങ്ങളോട് ചര്‍ച്ച ചെയ്യുന്നത്. ഒരു കൂട് വിട്ടാല്‍ അടുത്ത കൂട്ടിലെത്തിയില്ലെങ്കില്‍ വഴിയ്‌ക്കെവിടെയോ അകപ്പെട്ട് പോയിരിക്കും. അതാണെല്ലോ സ്വഭാവികമായും സംഭവിക്കുന്നത്. ഇവിടെ പിണറായിയുടെ വളര്‍ത്തു പുത്രനില്ലേ. അതേ , ബിജെപിക്കാരേ നിങ്ങളുടെ ദത്തു പുത്രന്‍. ആ അയ്യാളെ കുറിച്ചു തന്നയാണ് പറഞ്ഞു വരുന്നത്. അങ്ങ് ദുഫായില്‍ ചെക്ക് കേസില്‍ പെട്ട. ശരിക്കും ചെക്ക് കേസാണ് പെണ്ണ് കേസല്ല കേട്ടോ. അച്ഛന്റെ വാലേ തൂങ്ങി മോന്‍ തുഷാര്‍ വെള്ളാപ്പള്ളി. പയ്യനെ അങ്ങ് ചന്ദ്രശേഖര റാവു തിരിക്കുന്നുണ്ട്. പുള്ളിയ്ക്ക പിടി അങ്ങ് കേന്ദ്രത്തിനും മേലേയാണ്. ചന്ദ്രശേഖര റാവു ആരെന്നറിയാതെ പയ്യന്‍ ചെറുതായൊന്നു ചൊറിഞ്ഞു. അതും നിങ്ങളുടെ ബലത്തിലല്ല. കേന്ദ്രത്തിലെ ഏതോ മാളത്തിലിരുന്ന ചരടുവലിക്കുന്ന ആര്‍ എസ് എസിന്റെ ബലത്തിലാണ്. കാര്യം വിശദമായി പറഞ്ഞാലേ തുഷാറിനും അച്ഛന്‍ വെള്ളാപ്പള്ളിയ്ക്കും ബിജെപിയെ അത്ര അങ്ങ് ബോധിച്ചില്ല. നില്‍ക്ക് നില്‍ക്ക് അതിന്റെ കാര്യം കേട്ടിട്ട് പോയാല്‍ മതി. കേരളത്തില്‍ ബിജെപിയില്‍ ഒരു സമുദായത്തേയും േെതാളിലേറ്റി വന്നവരല്ലേ ആ അച്ഛനും മോനും.
അവരെ വിട്ട് നിങ്ങള്‍ ആനന്ദ് ബോസുമാരുടെയും, ശ്രീധരന്‍മാരുടെയും പിന്നാലെ പോയില്ലേ. അതൊന്നും ഈ കൊല്ലം കാര്‍ക്ക് അത്രയങ്ങ് ഇഷ്ടമായില്ല. ഏത് കാടായാലും വെള്ളപ്പള്ളി സിംഹം മാത്രം മതി. അതാണ് അതിന്റെയൊരും ഗുട്ടന്‍സ്.
ങാ.. അതൊക്കെ പോട്ടെ . പയ്യന്‍സുണ്ടെല്ലോ തുഷാര്‍. അങ്ങ് തെലുങ്കാനയിലെത്തിയെന്ന്. അവിടെത്തെ സര്‍ക്കാരിനെ തള്ളിയിടാന്‍ ആളെ വിട്ട വിരുതനാണ്. ഇവിടെത്തെ ചെപ്പടി, പിപ്പിടി വിദ്യകള്‍ കേട്ട് മാത്രം വളര്‍ന്ന പയ്യനല്ലേ. അവനറിഞ്ഞില്ല തെലങ്കാനയില്‍ നിന്ന് കണിച്ചു കുളങ്ങരയിലേയ്ക്ക് റോഡുണ്ടെന്ന്. തുഷാര്‍ എന്‍ഡിഎ കണ്‍വീനറാണ്. തുഷാറിനൊപ്പം പോലീസ് അന്വേഷണം നേരിടുന്നത് ബി.എല്‍. സന്തോഷാണ്. സന്തോഷ് ആരാണെന്ന് ബിജെപിക്കാരോട് ഞാന്‍ പറഞ്ഞു തരണ്ടെല്ലോ. പണ്ടൊരു കേന്ദ്രമന്ത്രി പദം നിങ്ങള്‍ വെച്ചുനീട്ടിയാണ് അച്ഛനേയും മോനേയും കൂടെ നിറുത്തിയത്. കേരള ത്തിലെ ബിജെപിക്കാര്‍ പാരയല്ല മിസൈല്‍ അയച്ചാണ് അതിനെ തകര്‍ത്തത്.
ഒന്നും മറക്കുന്നവനല്ല ഈ വെള്ളാപ്പള്ളി. അന്ന് പറഞ്ഞത് ബിജെപിക്കാര്‍ക്ക് ഓര്‍മ്മയുണ്ടൊ ആവോ. നിങ്ങളെ അന്ന് വിട്ടതാണ്. കൈ ഉയര്‍ത്തി കേന്ദ്രത്തിലോട്ട് പിടിച്ചോളാന്‍ ആ നല്ല തന്ത മോന് ഉപദേശ കൊടുത്തു. എന്നിട്ട് അപ്പനാണെങ്കിലോ പിണറായി സ്തുതികള്‍ ജപിച്ചു കൊണ്ടിരിപ്പായി. കേരള ബിജെപിയെ പൊളിച്ചടുക്കുന്നതില്‍ അച്ഛന്റേയും മോന്റെയും പങ്ക് ഏതാണ്ടൊക്കെ മനസിലായി കാണുമല്ലോ.ഇതു കൊണ്ടാണ് ബിജെപിക്കാരേ ഞാന്‍ പറയുന്നത് നിങ്ങളുടെ തലതൊട്ടപ്പന്‍ മോദിജി അത്ര വാക്കല്ല. നേരും നെറിയും അല്പം കുറവാണ്. അതുകൊണ്ട് ഇനിയൊരു നാള്‍ തുഷാര്‍ വെള്ളാപ്പള്ളി ഗവര്‍ണര്‍ എന്ന് നിങ്ങള്‍ അറിയും. മനുഷ്യനെ വട്ടം കറക്കലാണെല്ലോ നിങ്ങളുടെ മോദിജിയുടെ ഹോബി. ഒന്നും നടന്നില്ലെങ്കിലും തള്ളി മറിക്കും. അത് കേട്ട് കേട്ട് നിങ്ങള്‍ക്ക് തന്നെ കാര്യങ്ങള്‍ ഏറെ കുറെ മനസിലായിട്ടുണ്ടെന്ന് എനിക്കറിയാം. എങ്കിലും തുഷാര്‍ വെള്ളാപ്പള്ളി, ബി.എല്‍.സന്തോഷ് കൂട്ടു കെട്ട് അത്ര പന്തിയായി തോന്നുന്നില്ല. കേരളത്തില്‍ ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തുള്ള ഒരു സമുദായത്തെ പൂണ്ടടക്കം വിറ്റവനാണീ തുഷാര്‍ മഹാന്‍.
സമുദായം ഇപ്പോള്‍ ഏതാണ് ഭിത്തിയില്‍ ചന്ദന ഹാരം ചാര്‍ത്തിയിരുത്തി. എന്നാലും എന്റെ പ്രിയപ്പെട്ട ബിജെപി നേതാക്കളെ നിങ്ങളീ വാങ്ങി കൂട്ടുന്ന തല്ലിനും ചീത്ത വിളിക്കും ന്തെങ്കിലും ഗുണം കിട്ടുമോ ആവോ. അതേ ആനന്ദ ബോസിന് ആനന്ദം വന്നെങ്കിലും നിങ്ങളെല്ലാം ദുഖിതരാണെന്ന് എനിക്കറിയാം. ഇനി ഒരു ദുഖം കൂടി താങ്ങാനുള്ള കപ്പാസിറ്റി നിങ്ങള്‍ക്കില്ലെന്നറിയാം. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ തുഷാറിനെയും നിങ്ങള്‍ സല്യൂട്ടടിക്കേണ്ടി വരും. അതുമാത്രമോ, ജീവിത കാലം മുഴുവന്‍ നിങ്ങളെ തല്ലു കൊള്ളികളെന്നു വിളിക്കും. തല്ലുകൊള്ളിക്ക് ..തല്ലി പൊളിയെന്നൊരു വശം കൂടിയുണ്ട്. മറക്കണ്ട. ഇത്തരം ഉപദേശങ്ങള്‍ തരാന്‍ എപ്പോഴും ഞാന്‍ എത്തണമെന്നില്ല. ഓര്‍ത്തു കളിച്ചാല്‍ ദുഖിക്കണ്ട. അപ്പോ..നമോവാകം.
https://www.facebook.com/Malayalivartha