ഈ പിണറായി വിജയന് ഇത് എന്ത് പറ്റിയെന്നാണ് രാഷട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.എന്തിനും ഏതിനും ഉടക്കിന്റെ ഭാഷ. മുഖ്യമന്ത്രിയെന്നതിനേക്കാള്‍ പാര്‍ട്ടി സെക്രട്ടറി എന്ന ഭാവത്തില്‍ എല്ലാവരോടും കയര്‍ക്കുകയും വിരട്ടുകയും ചെയ്യുന്ന പിണറായിയുടെ ഭാഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

ഈ പിണറായി വിജയന് ഇത് എന്ത് പറ്റിയെന്നാണ് രാഷട്രീയ വൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.എന്തിനും ഏതിനും ഉടക്കിന്റെ ഭാഷ. മുഖ്യമന്ത്രിയെന്നതിനേക്കാള്‍ പാര്‍ട്ടി സെക്രട്ടറി എന്ന ഭാവത്തില്‍ എല്ലാവരോടും കയര്‍ക്കുകയും വിരട്ടുകയും ചെയ്യുന്ന പിണറായിയുടെ ഭാഷയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കേരള ഗവര്‍ണറെ കണ്ടം തുണ്ടം വിരട്ടി കൊണ്ടിരിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ നടത്തി കൊണ്ടിരിക്കുന്ന വിരട്ടലുകള്‍ എങ്ങും എത്തിയിട്ടുമില്ല. ഗവര്‍ണര്‍ അതിന്റെ ഇരട്ടി ശക്തിയിക്ക് തിരിച്ച് വിരട്ടല്‍ തുടങ്ങിയതോടെയാണ് മുഖ്യമന്ത്രി ഒന്നടങ്ങിയത്. കാരണം ഗവര്‍ണറുടെ വിരട്ടുകള്‍ അഴിമതി നിരത്തി കൊണ്ടാണ് തുടങ്ങിയത്. അതു കൊണ്ട് തിരിച്ച് അദ്ദേഹത്തിനെതിരെ തിരിഞ്ഞാല്‍ കൂടുതല്‍ നാറുമെന്നറിയാം അതുകൊണ്ടിപ്പോള്‍ കണ്‍ട്രോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിനെതിരെയാണ് പിണറായി ധാര്‍ഷ്ട്യത്തിന്റെ ഭാഷയെടുക്കുന്നത്. സിഎജി ഭരണഘടന സംരക്ഷണമുള്ള സ്ഥാപനമാണ്. ഭയമോ വിദ്വേഷമോ പ്രശസ്തിക്കു വേണ്ടിയുള്ള താല്പര്യമോ കൂടാതെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നവരാകണം സിഎജി ഉദ്യോഗസ്ഥരെന്നാണ് പിണറായി പറഞ്ഞത്. മറ്റ് പല ഭരണ ഘടന സ്ഥാപനങ്ങളെയും പോലെ പ്രീതിയുടെ അടിസ്ഥാനത്തിലല്ല സിഎ ജി പ്രവര്‍ത്തിക്കേണ്ടത്. പ്രീതിയുടെ അടിസ്ഥാനത്തില്‍ രാജ്ഭവനും ഗവര്‍ണറും പ്രവര്‍ത്തിക്കുന്നുവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തം. സിഎജി വായില്‍ തോന്നിയത് എഴുതി വിടുന്നത് നിറുത്തണമെന്ന പ്രഖ്യാപനം നടത്താനും മുഖ്യമന്ത്രി മറന്നില്ല. ഓഡിറ്റ് ഒപ്ജക്ഷനെ ഭയന്ന് ഉദ്യോഗസ്ഥര്‍ പലതും ചെയ്യാന്‍ മടിക്കുകയാണ് . അത് നാടിന്റെ വികസനത്തെ തടയുന്നതിന് തുല്യമാണ്. അതു കൊണ്ട് പ്രീതി മാറ്റി വെച്ചു വേണം സിഎ ജി പ്രവര്‍ത്തിക്കാനെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഭരിക്കുന്നവര്‍ക്ക് മംഗല പത്രം എഴുതി കൊടുക്കലല്ല സിഎജി യുടെ ജോലിയെന്ന് മുഖ്യമന്ത്രി മനസിലാക്കണെമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ശക്തമായ ഭാഷയില്‍ മറുപടിയും പറഞ്ഞു. കഴിഞ്ഞ കുറേ കാലമായി സിഎജി റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് എതിരാണ്. പ്രാഥമിക അനുമതി പോലും ലഭിക്കാത്ത കെ റെയില്‍ പദ്ധതിയ്ക്കായി ചിലവഴിച്ച തുകയേ കുറിച്ച് സിഎജി റിപ്പോര്‍ട്ടില്‍ ശക്തമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചായത്ത് തലം മുതലുള്ള എല്ലാ ചിലവുകളിലും കൃത്രിമം നടക്കുന്നതായി ഒരു വര്‍ഷം മുന്‍പ് സിഎജി ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഓഡിറ്റിംഗില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയാലും അവ റിപ്പോര്‍ട്ടാക്കാതിരിക്കാന്‍ ഓഡിറ്റേഴ്‌സിന്റെ ഭാഗത്ത് ഇടതുപക്ഷ സംഘടനകള്‍ സ്വാധീനം ചെലുത്തുന്നത് പതിവാണ്. പ്രളയം, കോവിഡ് കാലത്ത് സര്‍ക്കാര്‍ നടത്തിയ ഇടപാടുകളിലെ പൊരുത്തക്കേടുകളും കൊള്ളയും ഏജി പുറത്തു കൊണ്ടു വന്നിരുന്നു. 500 രൂപയ്ക്കുള്ള പിപി കിറ്റിന് ആയിരത്തി അഞ്ഞൂറ് രൂപ ചിലവാക്കിയതു മുതല്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങിയതില്‍ വരെ ക്രമക്കേട് നടന്നെന്ന് എജി കണ്ടെത്തിയിരുന്നു. സര്‍ക്കാരിനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ അഴിമതി ആരോപണങ്ങളായിരുന്ന ഏജി കണ്ടെത്തിയത്.
എന്നാല്‍ മുഖ്യമന്ത്രി രാജ്ഭവനെതിരെ നടത്തുന്ന ലഹളകളെല്ലാം പരാജയത്തിലേയ്ക്ക് പോയി കൊണ്ടിരിക്കുകയാണ്.
മുഖ്യമന്ത്രിയും ഗവര്‍ണറും ഒരുമിച്ചാണ് ചാന്‍സിലര്‍മാരെ നിയമിച്ചത്. എന്നാലിപ്പോള്‍ രണ്ട് പേരും ചേര്‍ന്ന് നിയമിച്ച ചാന്‍സിലര്‍മാര്‍ക്ക് യോഗ്യതയില്ലെന്ന കണ്ടെത്തിയിരിക്കുകയാണ്. മൂന്ന് വിസിമാരെ കോടതി തന്നെ പുറത്താക്കി. അക്കൂട്ടത്തിലെ കുഫോസിലെ വിസി സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും ഹൈക്കോടതി വിധി അംഗീകരിക്കകയാണുണ്ടായത്. കോടതികള്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും നിയമനങ്ങള്‍ തെറ്റാണെന്ന് കണ്ടെത്തി കൊണ്ടിരിക്കുകയാണ്. ഗവര്‍ണറും , സര്‍ക്കാരും പുറത്ത് ശത്രുക്കളെ പോലെയായി മാറുകയും ചെയ്തു. ശേഷിക്കുന്ന ഒന്‍പത് സര്‍വ്വകലാശാലകളുടെയും വിസിമാരുടെ കാര്യത്തിലും ഇതേ സ്ഥിതിയാണുണ്ടാവുകയെന്ന നിഗമനത്തിലാണ് ഗവര്‍ണര്‍. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നടത്തിയ രാജ്ഭവന്‍ വളയല്‍ പോലും പൊട്ടി പൊളിഞ്ഞു നാശമായി. സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തികള്‍ക്കെതിരെയുണ്ടാകുന്ന കോടതി വിധികളെല്ലാം ഗവര്‍ണറുടെ വിജയമായി മാറുകയാണ്. പഴയ സംഘപരിവാര്‍ പ്രചരണത്തിന് തീരെ സ്‌കോപ്പില്ലാത്ത അവസ്ഥയായി. കുഫോസിലെ വിസി യുടെ അപ്പീല്‍ സുപ്രീം കോടതിയും തള്ളിയതോടെ അവിടെ പുതിയ വിസിയെ കണ്ടെത്തേണ്ടതുണ്ട്. സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ഗവര്‍ണര്‍ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിച്ചിരുന്നത്. കുഫോസിലെ ഏറ്റവും സീനിയറായ പ്രൊഫസര്‍മാരുടെ ലിസ്റ്റാണ് ഗവര്‍ണര്‍ നിയമനത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനം നല്കുമെന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തിന് ഈ പ്രത്യേക സാഹചര്യത്തില്‍ പ്രാധാന്യം കൂടുതലാണ്. നിയമന കത്ത് വിവാദത്തില്‍ പെട്ട് നട്ടം തിരിയുന്ന ഇടതുപക്ഷത്തിനേറ്റ കനത്ത പ്രഹരമാണ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ വിസിമാരെ നിയമിക്കുമെന്നുള്ള ഗവര്‍ണറുടെ പ്രഖ്യാപനം എന്നു വേണം വിലയിരുത്താന്‍.
ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി നില്ക്കുന്നില്ലെന്ന് മനസിലാക്കി തയ്യാറാക്കിയ ഓര്‍ഡിനന്‍സ് മരിച്ചു കഴിഞ്ഞു. ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്ത് നിന്ന് മാറ്റാനുദ്ദേശിച്ചുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചതോടെ അവിടെയും സര്‍ക്കാരിന് വലിയ പരാജയം ഏറ്റു വാങ്ങേണ്ടി വന്നു. രാജ്ഭവനിലേയ്ക്ക അയച്ച ഓര്‍ഡിനന്‍സ് ഇപ്പോഴും അവിടെ തന്നെയുണ്ട്..
ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ ഓര്‍ഡിനന്‍സിന് പകരം ബില്ല് അവതരിപ്പിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. അതിനായി ഡിസംബര്‍ ഞ്ച് മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു കൂട്ടിയിട്ടുണ്ട്. സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ അധികാരം പൂര്‍ണ്ണമായും ഗവര്‍ണറില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാരില്‍ നിലനിറുത്താനാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. ഗവര്‍ണറുടെ അധികാരം കവരാനുള്ള ബില്ലും ഒപ്പിടില്ലെന്ന് കഴിഞ്ഞ ദിവസം ആരിഫ് മുഹമ്മദ ്ഖാന്‍ പ്രഖ്യാപിച്ചിരുന്നു.ഗവര്‍ണറുടെ രോഷം അതിരുകടക്കുന്നതായി നന്നായി മനസിലാക്കിയ സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ ആദ്യ വെടി കഴിഞ്ഞ ദിവസം പൊട്ടിച്ചിരുന്നു.രാജ്ഭവനില്‍ ജോലി ചെയ്യുന്ന ഇരുപത് പേരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കെഴുതിയ കത്താണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. രാജ് ഭവനില്‍ താല്കാലിക അടിസ്ഥാനത്തില്‍ പത്ത് വര്‍ഷത്തിലേറെയായി ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ പിണറായിയ്ക്ക് കത്തെഴുതിയത്. ഈ കത്താണിപ്പോള്‍ ഗവര്‍ണര്‍ക്കെതിരെയുള്ള ആയുധമായി സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ നിയമത്തിനനുസരിച്ച് താല്കാലികക്കാരെ സ്ഥിരപ്പെടുത്തണമെന്നുമാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂ. അത് പിണറായി സര്‍ക്കാര്‍ നിയമിച്ചവരാണെന്ന ഗവര്‍ണറുടെ അറിയിപ്പ് പുറത്തു വന്നതോടെയാണ് സര്‍ക്കാരിന് പറ്റിയ അബദ്ധം മനസിലായത്. ഇങ്ങനെ ഗവര്‍ണര്‍ പോരില്‍ തോറ്റ് തോറ്റ് മുന്നേറുന്ന മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരും ഇപ്പോള്‍ സിഎജിയ്‌ക്കെതിരെ നടത്തുന്ന ആരോപണങ്ങളും അസാധുവായി പോകുമെന്നാണ് കണക്കാക്കുന്നത്. സിഎജിയുടെ കണ്ടെത്തലുകള്‍ സര്‍ക്കാരിന് വലിയ തലവേദനകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി സിഎജി യെ വിരട്ടി നോക്കിയത്. കഴിഞ്ഞ കുറേകാലമായി സര്‍ക്കാര്‍ പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തൊടുന്നതെല്ലാം വിവാദമായി മാറുകയാണ്. കേരളത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്ക് ഇത്രയധികം വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്. ഔദ്യോഗിക യാത്ര എന്നതിനി പകരം കുടുംബ വിനോദയാത്ര എന്ന നിലയിലേയ്ക്ക കാര്യങ്ങള്‍ മാറുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കടമെടുപ്പിന്റെ പരിധിയി നിയന്ത്രണമില്ലാതെ കടന്നു പോയി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കടമെടുപ്പിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്രധന മന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളത്തെ അറിയിച്ചത്.
കടം വാങ്ങി മുടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് സര്‍ക്കാരിനും അറിയാം. എന്നാല്‍ മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ധനമന്ത്രിയെ വിമര്‍ശിക്കുകയാണുണ്ടായത്. കേന്ദ്രത്തിന്റെ തിട്ടൂരം കാട്ടി വിരട്ടാന്‍ നോക്കണ്ടായെന്ന പ്രഖ്യാപനമാണ് കേന്ദ്രത്തിനെതിരെ നടത്തിയ. തൊട്ടടുത്ത ദിവസം ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ കടമെടുപ്പിനുള്ള അനുമതിക്കായി കേന്ദ്രധനകാര്യ മന്ത്രാലയത്തില്‍ എത്തിയതും വിചിത്രമായിട്ടാണ് തോന്നിയത്.
കോര്‍പ്പറേഷന്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള തീരുമാനത്തിനെതിരേ യുജനസംഘടനകള്‍ പ്രതിഷേധിച്ചപ്പോള്‍ മുഖ്യമന്ത്രി കളിയാക്കി ചിരിക്കകയാണുണ്ടായത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാര്‍ നയമല്ലെന്ന് സെക്രട്ടറി എം.വി.ഗോവിന്ദന്‍ അറിയിച്ചതോടെ സര്‍ക്കാരിന്റെ വാദം പൊളിഞ്ഞു. പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിര്‍ദ്ദേശ പ്രകാരം സര്‍ക്കാരിന് പെന്‍ഷന്‍ പ്രായെ ഉയര്‍ത്തിയ ഉത്തരവ് മരവിപ്പിക്കേണ്ടി വന്നു. പിണറായി സര്‍ക്കാരിനെതിരെ പാര്‍ട്ടിയില്‍ നിന്നും വന്ന ആദ്യ തിരുത്തായിരുന്നു അത്. ആറ് വര്‍ഷം പിണറായി പറയുന്നത് മാത്രം കേട്ട് പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടിയില്‍ പുതിയ സെക്രട്ടറിയുടെ വരവില്‍ മാറ്റങ്ങള്‍ പ്രതീക്ഷിച്ചവര്‍ക്ക് ആശ്വാസമാണ് നല്കിയത്. പിണറായിയുടെ ഇടം വലം നിന്ന് പാര്‍ട്ടിയിലെ എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കിയിരുന്നത് കോടിയേരി ബാലകൃഷ്ണനും, ഇ.പി.ജയരാജനുമാണ്. കോടിയേരി മരിച്ചതോടെ ഇ.പി.ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേയ്ക്ക് കൊണ്ടു വരാന്‍ പിണറായിയും സംഘവും നല്ലതു പോലെ പരിശ്രമിച്ചിരുന്നു. ഇപ്പോള്‍ ഇ.പി.ജയരാജന്‍ അസുഖം കാരണം ചികിത്സയിലുമായതോടെ പിണറായിയുടെ വാക്കുകള്‍ അതോടെ വിശ്വസിക്കാന്‍ പാര്‍ട്ടിയ്ക്കും കഴിയാതെ വരുന്നു. കോടിയേരിയുടെ മകന്റെ പേരിലുണ്ടായ കേസുകളും അതിന്റെ വിവാദങ്ങളുടെ പാര്‍ട്ടിയില്‍ വലിയ ഒച്ചപാടുണ്ടാക്കിയെങ്കിലും എല്ലാം പിണറായിയുടെ വിശദീകരണങ്ങളില്‍ ഒതുങ്ങുകയായിരുന്നു. കോവിഡ് കാലത്ത് പണം നിയന്ത്രണമില്ലാതെ ചിലവഴിച്ചതായി കൃത്രിമ രേഖകള്‍ ഉണ്ടാക്കിയതായാണ് ഏജി കണ്ടെത്തിയിരിക്കുന്നത്. പിപി കിറ്റിനും, ജീവന്‍ രക്ഷാമരുന്നുകളും വാങ്ങിയതിന് പച്ചക്കറി കടയുടെ ബില്ലാണ് എജിയ്ക്ക് മുന്നില്‍ ഹാജരാക്കിയത്. ഇത്തരം വിവരവങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതാണ് മുഖ്യമന്ത്രിയെ സിഎജിയെ വിരട്ടുന്നതിലേയ്ക്ക് എത്തിച്ചത്.
സിഎജി ഇത്തരം വിരട്ടലുകളില്‍ വീഴില്ലെന്നറിയാമായിരുന്നിട്ടും വിലപ്പോവാത്ത ഈ വിരട്ടല്‍ തന്ത്രം സ്വന്തം പാര്‍ട്ടിക്കാരോട് മാത്രം നടത്തിയാല്‍ പോരെയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്. തിട്ടൂരം , ധാര്‍ഷ്ട്യം, വിരട്ടല്‍, വിലപേശല്‍ തുടങ്ങിയ മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ പീസ് വാക്കുകള്‍ കാലഹരണപ്പെട്ടവയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു. എന്നാല്‍ പിണറായി വിജയന്‍ ഇപ്പോഴും വിചാരിക്കുന്നത് എല്ലാവരും അദ്ദേഹത്തിന്റെ പാര്‍ട്ടി അടിമകളെന്നാണ്.
https://www.facebook.com/Malayalivartha