ബജറ്റ് വിഷയങ്ങളിലെ വിവാദം സംബന്ധിച്ച് എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നസാഹചര്യത്തില്‍ പാര്‍ട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ബജറ്റിലെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സിപിഎമ്മും എല്‍ഡിഎഫും ആശഹയക്കുഴപ്പത്തിലാണ്.

കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നികുതികളും സെസും വര്‍ദ്ധിപ്പിക്കുകയാല്ലെതെ വേറെ വഴിയില്ലെന്ന് നേരത്തെ തന്നെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മന്ത്രിസഭയേയും മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. പാര്‍ട്ടിയുടെ വിവധ ഘടകങ്ങളില്‍ ഇത് സംബന്ധിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. എന്നാല്‍ പെട്രോളിനും ഡീസസലിനും സെസ് വര്‍ദ്ധിപ്പിച്ചതും, എംഎല്‍എ മാരുടെ വിഹിതം തീരെ കുറച്ചതുമാണ് സര്‍ക്കാരിനെയും പാര്‍ട്ടിയേയും വെട്ടിലാക്കിയിരിക്കുന്നത്. സിപിഎംല്‍ തന്നെ പല കോണുകളില്‍ നിന്നും എതിരഭിപ്രായം ഉയരുകയാണ്. സിപിഎം ബജറ്റായതിനാല്‍ ഘടകക്ഷികളൊന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. എതിര്‍പ്പുണ്ടെങ്കില്‍ തന്നെ അവര്‍ക്ക് തുറന്ന് സമ്മതിക്കാനുള്ള ധൈര്യവുമില്ല. ബജറ്റ് സംസ്ഥാനത്തിന്റെ വികസനത്തിന് ദിശാസൂചകം നല്കുന്നതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പെരുമഴയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്നാല്‍ സംസ്ഥാന ബജറ്റിലെ വിലവര്‍ധന പ്രഖ്യാപനങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനു നേരെ വഴിനീളെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തില്‍ നിരവധി പേര്‍ പോലീസ് കസ്റ്റഡയിലായി. ഗസ്റ്റ്ഹൗസില്‍ നിന്നു മുഖ്യമന്ത്രി പുറത്തേക്ക് ഇറങ്ങുന്നതിനു തൊട്ടുമുമ്പാണ് റെസ്റ്റ് ഹൗസ് ഭാഗത്തു നിന്നു പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളികളുമായി എത്തിയത്. ഇവരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷമാണ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം ഗസ്റ്റ് ഹൗസില്‍ നിന്നു പുറത്തേക്കിറങ്ങിയത്.
ഇന്നു ജില്ലയില്‍ മുഖ്യമന്ത്രി വിവിധ പരിപാടികളില്‍ പങ്കെടുക്കാനിരിക്കെ ബജറ്റിനെതിരെയുള്ള പ്രതിഷേധം മുന്നില്‍ കണ്ട് കടുത്ത സുരക്ഷയാണ് വഴിനീളെ ഒരുക്കിയിരിക്കുന്നത്. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന മറൈന്‍ ഡ്രൈവിലും കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇന്നലെ രാത്രി നെടുമ്പാശേരിയില്‍ നിന്നു പുറപ്പെട്ട മുഖ്യമന്ത്രിക്കു നേരെ ആലുവ ഭാഗത്ത് കരിങ്കൊടിയുമായി ചാടി വീണ അഞ്ച് യുവാക്കളെയും അറസ്റ്റു ചെയ്തിട്ടുണ്ട്. ബജറ്റിനെതിരെ പ്രതിപക്ഷത്തില്‍ നിന്ന് മാത്രമല്ല പൊതുസമൂഹത്തില്‍ നിന്നും എതിര്‍പ്പുകള്‍ ശ്കതമായ സാഹചര്യത്തില്‍ എം.വി.ഗോവിന്ദനും, ഇ.പി.ജയരാജനും ബജറ്റിനെ തള്ളിപറഞ്ഞതും ശ്രദ്ധേയമാണ്.
ബജറ്റ് വിഷയങ്ങളിലെ വിവാദം സംബന്ധിച്ച് എം.വി.ഗോവിന്ദനുമായും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബജറ്റിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നസാഹചര്യത്തില്‍ പാര്‍ട്ടി നിലപാടു വ്യക്തമാക്കാനാണ് കൂടിക്കാഴ്ച എന്നാണ് വിലയിരുത്തല്‍. ബജറ്റിലെ വിലവര്‍ധന സംബന്ധിച്ച് ചര്‍ച്ചകള്‍ വരട്ടെ എന്നിട്ടു തീരുമാനിക്കാമല്ലോ എന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയില്‍ സിപിഎമ്മും എല്‍ഡിഎഫും ആശഹയക്കുഴപ്പത്തിലാണ്. സെസ് ജനങ്ങളോടു വിശദീകരിക്കാന്‍ പ്രയാസമാണെന്നാണ് പല നേതാക്കളുടെയും പ്രതികരണം. കാരണം കേന്ദ്രം എണ്ണയ്ക്ക് വില വര്‍ദ്ധിക്കുമ്പോഴൊക്കെ ശക്തമായ സമരം നടത്തിയ പാര്‍ട്ടി തന്നെ നികുതിക്ക് പകരം സെസ് പിരിക്കാന്‍ തീരുമാനിച്ചത് ഏറെ അപമാനത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കാണുന്നത്.സെസ് ഈടാക്കാനുള്ള തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ വാഹനയാത്രയ്ക്കു ക്ഷീണമാകുമെന്നും വിലയിരുത്തലുണ്ട്. സെസ് തുക പുനഃപരിശോധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.
അതേസമയം, ഇന്ധന സെസ് ചുമത്തിയത് ബജറ്റിലെ നിര്‍ദേശം മാത്രമാണെന്നാണ് എം.വി.ഗോവിന്ദന്റെ പ്രതികരണം. നിര്‍ദേശങ്ങളില്‍ ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക. ഇന്ധനവില കൂട്ടിയത് കേന്ദ്ര സര്‍ക്കാരാണ്. അതു മറയ്ക്കാന്‍ സംസ്ഥാനത്തിന്റെ സെസ് ഉയര്‍ത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധന സെസിനെക്കുറിച്ച് കേരള നേതാക്കളോടു ചോദിക്കൂവെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനോടാണ് യെച്ചൂരിയുടെ പ്രതികരണം.
ബജറ്റില്‍ പ്രഖ്യാപിച്ച പെട്രോള്‍, ഡീസല്‍ സെസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജമും പറഞ്ഞു. അയല്‍സംസ്ഥാനങ്ങളെക്കാള്‍ ഇവിടെ വില കൂടുന്നത് സംസ്ഥാനത്തിന് തിരിച്ചടിയാകുമെന്നും ഇ.പി പറഞ്ഞു. കര്‍ണാടക, പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വ്യത്യാസമുണ്ട്. മാഹിയിലെയും കേരളത്തിലെയും ഇന്ധനവിലയില്‍ വ്യത്യാസം വരുമ്പോള്‍ ചില സ്വാഭാവിക പ്രശ്നങ്ങള്‍ നമുക്കുണ്ടാകും.
കര്‍ണാടകയില്‍ നിന്നും മാഹിയില്‍ നിന്നും ജനങ്ങള്‍ ഇന്ധനമടിച്ചാല്‍ കേരളത്തില്‍ വില്‍പന കുറയും. ഇത് എങ്ങനെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ആലോചിക്കണം. നികുതി ചുമത്താതെ ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാന്‍ കഴിയില്ല. എന്നാല്‍ ചുമത്തപ്പെടുന്ന നികുതി ജനങ്ങള്‍ക്കു പ്രയാസകരമാകരുത്. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഉചിതമായി പരിശോധിക്കണമെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെയും എം.വി.ഗോവിന്ദന്റെയും കൂടിക്കാഴ്ചയില്‍ ഇന്ധന സെസ് രണ്ട് രൂപയില്‍ നിന്ന് ഒരു രൂപയായി കുറയ്ക്കുമെന്ന ധാരണയായതായി പറയപ്പെടുന്നു. എന്നാല്‍ ഒരു രൂപയായി കുറയ്ക്കുമ്പോഴുണ്ടാകുന്ന നഷ്ടം എങ്ങനെ ഈടാക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്തൊക്കെ പ്രതിഷേധം ഉയര്‍ന്നാലും ഇന്ധന സെസ് കുറയക്കരുതെന്നാണ് ധനവകുപ്പിന്റെ നിലപാട്.
മദ്യത്തിന് ഏതാനും നാളുകള്‍ക്ക് മുന്‍പാണ് നികുതി വര്‍ദ്ധിപ്പിച്ചത്. ബജറ്റില്‍ മദ്യത്തിന് വില വര്‍ദ്ധിപ്പിക്കില്ലെന്ന് അന്ന് ഉറപ്പു നല്കിയിരുന്നെങ്കിലും വലിയ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. വെള്ളം , വൈദ്യുതി , തുടങ്ങിയ നിത്യോപയോഗത്തിന്റെ ഭാഗമായ എല്ലാ മേഖലകളിലും ബജറ്റില്‍ വര്‍ദ്ധന വന്ന സാഹചര്യത്തില്‍ സിപിഎം ന് ജനങ്ങളെ അഭിമുഖീകരിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. റിയന്‍ എസ്റ്റേറ്റഅ മേഖലയില്‍ തകര്‍ച്ചയുണ്ടായാല്‍ സര്‍ക്കാരിന്റെ വലിയ വരുമാനത്തെയാണ് ബാധിക്കുക. കോവിഡാന്തര കാലത്തുണ്ടായ റിയല്‍ എസ്‌റ്റേറ്റ് തകര്‍ച്ച സര്‍ക്കാരിനൊരു പാഠമായിരുന്നു എന്നിട്ടും ഇത്തവണ വസ്തുവിന്റെ ന്യായവിലയും ഫീസുകളും കൂട്ടിയത് വന്‍ തിരിച്ചടിയാകുമെന്നുറപ്പാണ്.
ബജറ്റ് അവതരിപ്പിക്കുന്നതിന് തലേ ദിവസം കേന്ദ്രം വായ്പ എടുക്കാനുള്ള അനുമതി നിഷേധിച്ചതോടെ ബജറ്റില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ തിരക്കിട്ട ശ്രമങ്ങള്‍ നടത്തിയിരുന്നെന്നതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയത്. എന്നാല്‍ പ്രതിസന്ധി പരിഹരിക്കാന്‍ ബജറ്റ് ചര്‍ച്ചയില്‍ അവസരമുണ്ടെന്ന കണക്ക് കൂട്ടലിലാണ് ധനവകുപ്പ്. എന്നാല്‍ ധനവകുപ്പിനും ധനകാര്യ മന്ത്രിക്കുമെതിരെ എംഎല്‍എ മാരും നേതാക്കളും ഒറ്റതിരിഞ്ഞ് ആക്രമണം അഴിച്ചു വിട്ടിരിക്കുന്നതായുള്ള പ്രചരണവും സിപിഎംല്‍ ശക്തമാണ്. സര്‍ക്കാര്‍ ഖജനാവിലേയ്ക്ക് പണം എത്തിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ് ബജറ്റിലുള്ളത്. ആനുകൂല്യങ്ങള്‍ കൂടുതല്‍ കൊടുക്കേണ്ടി വരുമ്പോള്‍ ധനസമ്പാദനത്തിനായി നികുതികള്‍ വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന സാമാന്യ നിര്‍ദ്ദേശമാണ് ധനവകുപ്പ് മന്ത്രി നേതാക്കള്‍ക്ക് നല്കുന്നത്. എന്നാല്‍ ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഒരു ബജറ്റ് കൂടി അവതരിപ്പിക്കാന്‍ അവസരംമുണ്ട്. ഈ സാമ്പത്തിക വര്‍ഷം സാമ്പത്തിക ബുദ്ധിമുട്ടില്‍ നിന്ന് കരയറിയാലേ അടുത്ത ബജറ്റില്‍ നികുതിയും സെസും വര്‍ദ്ധിപ്പിക്കുന്ന ഒഴിവാക്കാന്‍ കഴിയുകയുള്ളൂവെന്ന വാദത്തിനാണ് സിപിഎംല്‍ കൂടുതല്‍ പ്രചരിക്കുന്നത്.
സര്‍ക്കാര്‍ നിലനില്ക്കണമെങ്കില്‍ പണം കണ്ടെത്താനുള്ള വഴികള്‍ ഒന്നു പോലും അടയാതെ നോക്കേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ കാലങ്ങളില്‍ ആനുകൂല്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയപ്പോള്‍ ധനം വരുന്ന വഴികളൊന്നും കണ്ടെത്തുകയോ , അതിനനുസരിച്ചുള്ള നികുതികള്‍ പരിഷ്‌കരിക്കുകയോ ചെയ്തിരുന്നില്ല. സുഖിപ്പീര് ബജറ്റില്‍ ജനങ്ങളുടെ കയ്യടി നേടിയെങ്കിലും സംസ്ഥാനത്ത് ധനവരുമാനം കുറഞ്ഞു കൊണ്ടിരുന്നു. അതിന് വേണ്ടി പരമാവധി കടവും വായ്പയും എടുത്ത് സംസ്ഥാനത്തിന്റൈ ഖജനാവ് ഭദ്രമാക്കി കൊണ്ടിരുന്നു. എന്നാലിപ്പോള്‍ കടമെടുക്കാന്‍ പോയിട്ട് കടം ചോദിക്കാന്‍ പോലും അവകാശമില്ലാത്ത അവസ്ഥയിലായി മാറിയിരിക്കുകയാണ്. എന്നാലും ധനമന്ത്രി ബാലഗോപാലിനെ തിരഞ്ഞു പിടിച്ച് ഒറ്റപ്പെടുത്തുന്നതായി സിപിഎംല്‍ തന്നെ ആക്ഷേപമുണ്ട്.
https://www.facebook.com/Malayalivartha