ഭര്‍ത്താവിന്റെ മരണ ശേഷം മൂന്ന് വര്‍ഷമായി ഒറ്റക്ക് താമസം...രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോയും വാതിൽ തുറന്നില്ല...പൊലീസ് എത്തി വാതില്‍ തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന ആ കാഴ്ച...കട്ടിലിന് സമീപത്തെ ടിപ്പോയില്‍ തലയിടിച്ച നിലയിൽ നെറ്റിയില്‍ മുറിവും.. വാണിയമ്മയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു...പോസ്റ്റ് മോര്‍ട്ടം ഉടൻ..

പ്രസിദ്ധ ഗായിക വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍, നെറ്റിയില്‍ ഒരു പൊട്ടലോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മൃദദേഹം അല്പസമയം മുൻപാണ് ആശുപർത്തിയിലേയ്ക്മാറ്റിയത് പോസ്റ്റ്മോർട്ടം നടത്തണം എന്ന് ബന്ധുക്കൾ ഉറപ്പിച്ചിരിക്കുകയാണ്.രാവിലെ പതിനൊന്ന് മണിയോടെ വീട്ടു ജോലിക്കാരി എത്തി വിളിച്ചപ്പോള്‍ വാതില്‍ തുറന്നിരുന്നില്ല. തുടര്‍ന്ന് അവര്‍ അയല്‍വാസികളെയും ബന്ധുക്കളെയും വിവരം അറിയിക്കുകയായിപരുന്നു. ബന്ധുക്കള്‍ എത്തി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തുറന്നപ്പോഴാണ് വാണി ജയറാമിനെ നിലത്തുവീണ നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ പൊലീസ് അന്വേഷണം
നെറ്റിയില്‍ മുറിവുണ്ടായിരുന്നു. കട്ടിലിന് സമീപത്തെ ടിപ്പോയില്‍ തലയിടിച്ചകാതാമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945 ലാണ് വാണി ജയറാം ജനിച്ചത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. കഴിഞ്ഞയാഴ്ചയാണ് വാണി ജയറാമിനെ പത്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.
1971 ല്‍ 'ഗുഡ്ഡി' എന്ന ചിത്രത്തിലെ 'ബോലേ രേ പപ്പി' എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വാണി ജയറാം പ്രശസ്തയായി. വസന്ത് ദേശായിയുടേതായിരുന്നു ആ ഗാനത്തിന്റെ സംഗീതം.1974 ല്‍ ചെന്നൈയിലേക്ക് താമസം മാറ്റിയതിനുശേഷം ദക്ഷിണേന്ത്യന്‍ ഭാഷാചിത്രങ്ങളിലെല്ലാം അവര്‍ സജീവമായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളില്‍ ഗാനങ്ങള്‍ ആലപിച്ചു.
'സ്വപ്നം' എന്ന ചിത്രത്തിലൂടെ സലില്‍ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടുവരുന്നത്. ഈ ചിത്രത്തിലെ 'സൗരയൂഥത്തില്‍ വിടര്‍ന്നൊരു..' എന്ന ഗാനത്തോടെ അവര്‍ മലയാളത്തിലും ചുവടുറപ്പിച്ചു.തെന്നിന്ത്യയില്‍ എം.എസ്. വിശ്വനാഥന്‍, എം.ബി. ശ്രീനിവാസന്‍, കെ.എ. മഹാദേവന്‍, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, സലില്‍ ചൗധരി, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍ എന്നിവരുടെയെല്ലാം ഗാനങ്ങള്‍ക്ക് വാണി ജയറാം ശബ്ദമേകി.
മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണ അവരെ തേടിയെത്തി. ഏഴുസ്വരങ്ങള്‍ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.ഗായിക വാണി ജയറാമിന്റെ വിയോഗത്തില്‍ പ്രതികരണവുമായി കെ.എസ് ചിത്ര. അപ്രതീക്ഷിതമാണ് വിയോഗമെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ചിത്ര പറഞ്ഞു."മൂന്ന് ദിവസം മുന്‍പ് എന്നെ ഫോണില്‍ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാന്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷണ്‍ കിട്ടിയതിന് അമ്മയെ ഞങ്ങള്‍ ആദരിച്ചു. ഒരു സാരി ഞാന്‍ സമ്മാനമായി നല്‍കിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാല്‍ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴില്‍ ഞാന്‍ ഏറ്റവു കൂടുതല്‍ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉള്‍ക്കൊള്ളാനാകുന്നില്ല ഈ മരണം" - കെ.എസ് ചിത്ര പറഞ്ഞു.
ചെന്നൈയിലെ വസതിയില്‍ ശനിയാഴ്ച ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നെറ്റിയില്‍ ഒരു പൊട്ടലുണ്ടെന്നാണ് പോലീസ് പറയുന്നത്.
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ 1945-ലായിരുന്നു വാണി ജയറാം ജനിക്കുന്നത്. കലൈവാണി എന്നായിരുന്നു യഥാര്‍ത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുള്‍പ്പെടെ 19 ഭാഷകളിലായി അവര്‍ ഗാനങ്ങള്‍ ആലപിച്ചു.
https://www.facebook.com/Malayalivartha