വിവാഹവാഗ്ദാനം നൽകി മധ്യവയസ്‌ക്കനിൽ നിന്ന് പണം തട്ടിയെടുത്ത അശ്വതി അച്ചുവിനെ പൊളിച്ചടുക്കിയത് റൂറൽ എസ് പി ശിൽപ
പൂവാർ പാമ്പുകാല സ്വദേശിയായ മധ്യവയസ്കനെ വിവാഹവാഗ്ദാനം നൽകി 40,000 രൂപ തട്ടിയെടുത്ത കേസിൽ പോലീസ് അറസ്റ്റ് ചെയ്ത കൊല്ലം ശൂരനാട് സ്വദേശി അശ്വതി (32)യെ കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന കാര്യങ്ങൾ. അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന യുവതിയാണ് ഇവർ. സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന മറ്റു പെൺകുട്ടികളുടെ ഫോട്ടോ തട്ടിപ്പിനായി അശ്വതി ഉപയോഗിക്കുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. പൊലീസുകാരെ ഉൾപ്പെടെ ഹണി ട്രാപ്പിൽ കുടുക്കി പണം തട്ടുന്നതിൽ കേമത്തിയാണ് ആണ് അശ്വതി.
കൂട്ടുപ്രതി ഇരുവൈക്കോണം സ്വദേശി മോഹനനു വേണ്ടി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഭാര്യ മരിച്ച വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഭിന്നശേഷിക്കാരിയായ മകളെ സംരക്ഷിക്കാമെന്നു വാഗ്ദാനം നൽകിയതായി പരാതിയിൽ പറയുന്നു. 40,000 രൂപയുടെ ബാധ്യത തീർത്താലേ വിവാഹം കഴിക്കാൻ സാധിക്കൂ എന്ന് ഇവർ പറഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ പണം നൽകി.
തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാം എന്നു വിശ്വസിപ്പിച്ച ശേഷം കടന്നു കളഞ്ഞു. പണവും നൽകിയില്ല. പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ സ്വദേശമായ അഞ്ചലിൽ ആണെന്നു പറഞ്ഞു. പൊലീസിനെ വട്ടം ചുറ്റിക്കാൻ ശ്രമിച്ചെങ്കിലും സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്കു താമസിക്കുന്ന മുട്ടടയിലെ ഫ്‌ളാറ്റ് കണ്ടെത്തി അവിടെ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൂവാർ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ തിരുവനന്തപുരം റൂറൽ എസ് പി ശിൽപയുടെ ഉറച്ച നിലപാടായിരുന്നു. അശ്വതിയെ രക്ഷിക്കാൻ പല പ്രമുഖരും എത്തി. ഒന്നും നടന്നില്ല. ഇതോടെ അശ്വതി അകത്തായി. ഇപ്പോഴും അശ്വതിയെ രക്ഷിക്കാൻ ചിലർ ശ്രമിക്കുന്നതായാണ് വിവരം. ഇപ്പോഴും അശ്വതിക്ക് ഉന്നത ബന്ധങ്ങളുണ്ട് എന്ന് വ്യക്‌തം.
ഹണിട്രാപ്പിൽ പല പ്രമുഖരെയും അശ്വതി കുടുക്കിരുന്നു. പ്രമുഖ സിപിഎം നേതാവ് പണം കൊടുത്താണ് തടിതപ്പിയതെന്ന് വാദമെത്തി. തിരുവനന്തപുരത്തുള്ള പ്രമുഖ സംവിധായകനും ഹണിട്രാപ്പിൽ കുടുങ്ങി. ഈ യുവ സംവിധായകനും ലക്ഷങ്ങൾ നഷ്ടമായി. എന്നാൽ ഇവരാരും അശ്വതിയെ പൂട്ടാൻ പരസ്യമായി രംഗത്ത് വന്നില്ല. ഇവരെ പലരേയും പീഡനക്കേസിൽ കുടുക്കുമെന്ന ഭീഷണിയിൽ അശ്വതി നിശബ്ദമാക്കി.
പല പൊലീസുകാരുമായും അടുപ്പമുണ്ട് അശ്വതിക്ക്. ഇവരിൽ പലരേയും ഹണിട്രാപ്പിൽ കുടുക്കിയിട്ടുണ്ട്. അശ്വതിയുടെ ഈ ഭീഷണിയിൽ കുടുങ്ങിയ പൊലീസുകാരാണ് അവരെ സഹായിക്കുന്നത്. ഇത് മനസ്സിലാക്കി വേണ്ട കരുതൽ എല്ലാം പുതിയ കേസിൽ റൂറൽ എസ് പി എടുത്തു. പരമാവധി തെളിവ് ശേഖരിച്ചാണ് വിവാഹ തട്ടിപ്പിൽ അകത്താക്കിയത്.
പൊലീസ് തന്നെ അറസ്റ്റു ചെയ്യില്ലെന്ന് കരുതിയ അശ്വതിയ്ക്ക് ഇത് തിരിച്ചടിയായി. മുൻപ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയപ്പോൾ, ആ പെൺകുട്ടി നൽകിയ പരാതിയിലാണ് ഇവർ ആദ്യം കുടുങ്ങുന്നത്. പിന്നാലെ പൊലീസുകാരെ ഉൾപ്പെടെ തട്ടിച്ച വാർത്തകളും പുറത്തു വന്നു.
അശ്വതി അഭി അച്ചു, അശ്വതി അഞ്ചല്‍ എന്നീ പേരുകളിലും യുവതി അറിയപ്പെടുന്നുണ്ട്. വിജേഷ് എന്ന പൊലീസ് ഓഫീസറുടെ സഹോദരിയാണ് എന്ന് പറഞ്ഞ് എസ്‌ഐമാരെയും സിഐമാരെയും യുവതി ട്രാപ്പിലാക്കിരുന്നു. പിന്നീട് സൗഹൃദം സ്ഥാപിച്ച് രഹസ്യ ക്യാമറയിൽ കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച് സൂക്ഷിക്കുന്നതായിരുന്നു പതിവ്.
ഫേസ്‌ബുക്കിലൂടെയാണ് യുവതി പൊലീസുകാരുമായി വ്യാപകമായി സൗഹൃദം സ്ഥാപിച്ചിരുന്നത്. തട്ടിപ്പിന് സമയമാകുന്നതോടെ താന്‍ ഗര്‍ഭിണിയാണെന്ന് കിടപ്പറ പങ്കിട്ട പോലീസുകാരോട് തട്ടിവിടും. വിശ്വസിപ്പിക്കാനായി ടൊയ്ലറ്റിലേക്ക് കയറി ഹാര്‍പ്പിക് ഒഴിച്ച് ചുവന്ന അടയാളവും കാണിക്കും. പോരാത്തതിന് ഇരയുമായുള്ള ഫോണ്‍ സംഭാഷണമോ, വോയ്സ് മെസേജോ ആയുധമാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha