പാലാരിവട്ടത്ത് നിന്നും ഊരാൻ ,ഗവ. സെക്രട്ടറിയുടെ മയക്കുവെടി !പിണറായിയെ രക്ഷിച്ചു...അൽ ഹിന്ദിന് പോയത് 3 കോടി..നേതാവ് എം ഐ ഷാനവാസിൻ്റെ മരുമകനുമായ എ.പി.എം.മുഹമ്മദ് ഹനീഷ്... പാലാരിവട്ടം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഹനീഷ് ക്യാമറാ അഴിമതിയിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചതെന്നാണ് സംസാരം..!

എഐ ക്യാമറാ പദ്ധതിയിലെ ക്രമക്കേട് വ്യവസായ വകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി വഴി സർക്കാർ 2021 ൽ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. പാലാരിവട്ടം അഴിമതി കേസിൽ പ്രതിയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അന്തരിച്ച കോൺഗ്രസ്
നേതാവ് എം ഐ ഷാനവാസിൻ്റെ മരുമകനുമായ എ.പി.എം.മുഹമ്മദ് ഹനീഷ്. പാലാരിവട്ടം കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് ഹനീഷ് ക്യാമറാ അഴിമതിയിൽ നിന്നും മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചതെന്നാണ് സംസാരം.
വ്യവസായ വകുപ്പും കെൽട്രോണും അഴിമതിയെ കുറിച്ച് നേരത്തെ അറിഞ്ഞുവെന്ന് തെളിയിക്കുന്ന രേഖകളാണ് പുറത്ത് വന്നത്.. പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന് അൽ ഹിന്ദ് ഇക്കാര്യത്തിൽ കത്ത് നൽകിയിരുന്നു. കെൽട്രോൺ മേധാവികളെയും അൽ ഹിന്ദ് ഇക്കാര്യം ധരിപ്പിച്ചിരുന്നു.
എഐ ക്യാമറ പദ്ധതിക്കെതിരെ ഉയരുന്ന ആരോപണം അന്വേഷിക്കാൻ സർക്കാർ ചുമതലപ്പെടുത്തിയ ആളാണ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്. 2021 ഒക്ടോബറിൽ തന്നെ സംഭവത്തെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അന്ന് ഹനീഷിന് അൽഹിന്ദ് അയച്ച കത്താണ് ഇപ്പോള്‍ പുറത്ത് വന്നത്. സുതാര്യമല്ല ഇടപാടെന്നും ഉപകരണങ്ങൾ വാങ്ങുന്നതിൽ ക്രമക്കേടുണ്ടെന്നും ഈ കത്തിലുണ്ട്. കെൽട്രോൺ മേധാവിമാരെ നേരിട്ട് കണ്ട് കാര്യങ്ങളറിയിച്ചിരുന്നു എന്നും കത്തിൽ പറയുന്നുണ്ട്. തങ്ങൾ നൽകിയ 3 കോടി രൂപ കെൽട്രോണിൽ നിന്നും തിരികെ വാങ്ങി നൽകണമെന്നതായിരുന്നു കത്തിന്റെ ഉദ്ദേശം. അത് സാധ്യമല്ലെന്ന് പറഞ്ഞ് ഹനീഷിനായി അണ്ടർ സെക്രട്ടറി മറുപടി നൽകി.ഹനീഷ് മുഹമ്മദിനെ അൽ ഹിന്ദുകാർ നേരിട്ട് കണ്ടതായും റിപ്പോർട്ടുണ്ട്. എന്നാൽ അദ്ദേഹം അനുകൂലമായല്ല പ്രതികരിച്ചത്. കാരണം പ്രസാഡിയോ ആണ് അൽ ഹിന്ദിൽ നിന്നും അഡ്വാൻസ് വാങ്ങി നൽകിയത്.പ്രസാഡിയോ മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ട കമ്പനിയാണ്.
രണ്ട് സുപ്രധാന കാര്യങ്ങളാണ് സർക്കാർ കണ്ടില്ലെന്ന് നടിച്ചത്. കെൽട്രോണിന് അഡ്വാൻസടക്കം നൽകിയത് അവരുമായി കരാറുണ്ടാക്കാത്ത കമ്പനിയാണ്. മറ്റൊന്ന് ഉപകരണങ്ങൾ വാങ്ങുന്നതിലെ ക്രമക്കേടും അഴിമതിയും അറിഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ചു. കെൽട്രോണുമായി കരാറുണ്ടാക്കാത്ത കമ്പനിയിൽ നിന്നും അവർ സെക്യൂരിറ്റി കൈപ്പറ്റിയത് തന്നെ അസ്വാഭാവികമാണ്. പിന്നീട് ആ തുക എന്തിന് തിരിച്ച് നല്‍കണമെന്ന മറുപടിയാണ് സെക്രട്ടറി നല്‍കിയത്. കണ്ണടക്കലും ഒത്തുകളിയും വ്യക്തം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിന്റെ ഫലം എന്താകുമെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. അതായത് ഹനീഷിന് കൂടി അറിവുള്ള അഴിമതിയാണ് ഇത്. അപ്പോൾ അദ്ദേഹം എങ്ങനെ സത്യസന്ധമായി അന്വേഷിക്കും?
എ ഐ കാമറ ഇടപാടിനായി സമീപിച്ചത് കോഴിക്കോട്ടെ പ്രസാഡിയോ എന്ന സ്ഥാപനമാണെന്ന് അൽഹിന്ദ് മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ റീന അബ്ദുറഹ്മാൻ വെളിപ്പെടുത്തിയിരുന്നു. കെൽട്രോണിനാണ് മൂന്ന് കോടി നൽകിയത്. സുതാര്യതക്കുറവ് കാരണം പദ്ധതിയിൽ നിന്ന് മാനേജ്‌മെന്റ് പിൻമാറുകയായിരുന്നു. 50 കോടി നിക്ഷേപിച്ചാൽ 75 കോടി കിട്ടുമെന്നായിരുന്നു വാഗ്ദാനമെന്നും റീന അബ്ദുറഹ്മാൻ പറഞ്ഞു.
എഐ കാമറാ ഇടപാടിൽ കൂടുതൽ ഉപകരാറുകൾ നല്ഡകിയതിന്റെ രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് റീന അബ്ദുറഹ്മാന്റെ വെളിപ്പെടുത്തൽ. കെൽട്രോൺ - എസ് ആർ ഐ ടി - പ്രസാഡിയോ കരാറുകളുടെ തെളിവാണ് പുറത്തുവന്നത്. ഉപകരാറെടുത്ത പ്രസാഡിയോ അൽഹിന്ദിന് വീണ്ടും ഉപകരാർ നൽകി.
കെല്‍ട്രോണിന്‍റെ അറിവോടെയാണ് ഉപകരാറിന്‍ മേല്‍ വീണ്ടും ഇടപാടുകള്‍ നടന്നതെന്നാണ് രേഖകകള്‍ തെളിയിക്കുന്നത്. കെല്‍ട്രോണില്‍ നിന്ന് എസ്ആര്‍ഐടി വഴി ഉപകരാര്‍ ലഭിച്ച പ്രസാഡിയോ സ്വന്തം നിലയ്ക്ക് പണം കണ്ടെത്താനാവാതെ വന്നതോടെയാണ് അല്‍ഹിന്ദിന് സമീപിച്ചതെന്നാണ് വിവരം. തുടര്‍ന്ന് ഉണ്ടാക്കിയ ധാരണ പ്രകാരം അല്‍ഹിന്ദ് മൂന്ന് കോടി രൂപ നിക്ഷേപിച്ചു. സെക്യൂരിറ്റി ഡിപ്പോസിറ്റ് എന്ന നിലയില്‍ കെല്‍ട്രോണിന് ഈ പണം കൈമാറി. എന്നാൽ അൽ ഹിന്ദിന് കെൽട്രോണുമായി ഒരു
ബന്ധവും ഉണ്ടായിരുന്നില്ല.
ഇതിനിടെ കാമറയുടെ കാര്യത്തില്‍ പ്രസാഡിയോയും അല്‍ഹിന്ദും തമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തു. ഇതോടെയായിരുന്നു അല്‍ഹിന്ദിന്‍റെ പിന്‍മാറ്റം. തങ്ങള്‍ കാമറ വാങ്ങാന്‍ പങ്കാളിയായിട്ടില്ലെന്നും കണ്‍ട്രോള്‍ റൂം തയ്യാറാക്കാനാണ് കരാര്‍ എടുത്തിരുന്നതെന്ന പ്രസാഡിയോയുടെ വാദവും ഇതോടെ ദുരൂഹമായി മാറി. അതായത് അൽ ഹിന്ദിനെ പ്രസാഡിയോ കുഴപ്പത്തിലാക്കിയെന്ന് പറഞ്ഞാൽ മതി.മുഹമ്മദ് ഹനീഷിന് പ്രസാഡിയോയെ രക്ഷിച്ചേ മതിയാകൂ എന്ന അവസ്ഥയാണുള്ളത്.
ലീഗ് നേതാവും മുൻമന്ത്രിയുമായ ഇബ്രാഹിം കുഞ്ഞിനെ രക്ഷിക്കാനാണ് സർക്കാർ കോൺഗ്രസ് നേതാവ് എം ഐ ഷാനവാസിന്റെ മരുമകനെ സർക്കാർ കുരുക്കിയത്. പാലാരിവട്ടം മേൽപാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ്, ലീഗ് നേതാക്കളെ വിജിലൻസ് രക്ഷപ്പെടുത്തിയിരുന്നു . സർക്കാർ ഉന്നതരുടെയും മുഖ്യമന്ത്രിയുടെയും അറിവോടെയായിരുന്നു വിജിലൻസിന്റെ നീക്കം.
മുഹമ്മദ് ഹനീഷിന്റെ തലയിൽ അഴിമതിയെല്ലാം കെട്ടിവയ്ക്കാനാണ് വിജിലൻസ് ശ്രമിച്ചത്. രാഷ്ട്രീയക്കാർ അറിയാതെ ഒരു ഉദ്യോഗസ്ഥൻ അഴിമതിയെല്ലാം നടത്തി എന്നു പറഞ്ഞാൽ അത് അദ്ഭുതം തന്നെയാണ്. അതും യു ഡി എഫ് സർക്കാരിന്റെ കാലത്ത്.
മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെയും വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലികുട്ടിയുടെയും അറിവില്ലാതെ പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ ഒരു ഈച്ച പോലും അനങ്ങുമായിരുന്നില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് സ്വാഭാവികമായും ഉണ്ടായ അഴിമതി പരമ്പര പാലാരിവട്ടത്തിന്റെ നിർമ്മാണത്തിലും സംഭവിച്ചിട്ടുണ്ട്. ഇടത് സർക്കാരിൽ ജി.സുധാകരൻ മന്ത്രിയായതോടെ അദ്ദേഹത്തിന്റെ നിർബന്ധപ്രകാരമാണ് വിജിലൻസ് അന്വേഷണം നടന്നത്. പൊതുമരാമത്ത് വകുപ്പ് അതിനു മുമ്പ് വരെ ഭരണാധികാരികളുടെ കറവപശുവായിരുന്നു.
യു.ഡി എഫ് സർക്കാരിന്റെ കാലത്ത് ലീഗാണ് പൊതുമരാമത്ത് ഭരിച്ചിരുന്നത്. കോൺഗ്രസുകാർക്ക് പോലും എടുത്തു പറയത്തക്ക റോൾ ഉണ്ടായിരുന്നില്ല.
വിജീലൻസിന് മുൻ മന്ത്രി സുധാകരൻ പൂർണമായ സ്വാതന്ത്ര്യമാണ് അനുവദിച്ചത്. കുറ്റക്കാരെ കണ്ടെത്തി നിയമത്തിനു മുന്നിലെത്തിക്കണമെന്ന ആവശ്യം മാത്രമാണ് മന്ത്രി വിജിലൻസ് മേധാവിയോട് നിർദ്ദേശിച്ചത്. നിയമം നിയമത്തിന്റെ വഴിക്ക് പോകും എന്നാണ് മന്ത്രി വിജിലൻസിനോട് പറഞ്ഞത്. എന്നാൽ മന്ത്രിയുടെ നടപടികൾക്ക് വിജിലൻസിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചില്ല. വിദേശത്ത് നിന്നും തിരിച്ചെത്തിയ മുഖ്യമന്ത്രി രാഷ്ട്രീയക്കാരെ ഒഴിവാക്കി അന്വേഷണം നടത്താൻ നിർദ്ദേശം നൽകി.
റോഡ്സ് ആന്റ് ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്കോ, നിർമ്മാണം നടത്തിയ കമ്പനി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുടെ മൊഴി വിജിലൻസ് എടുത്തിരുന്നു. 2014 ൽ പാലം നിർമ്മിക്കുമ്പോൾ എ. പി. എം മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എം.ഡി. അദ്ദേഹത്തിലേക്കും അന്വേഷണം നീണ്ടു . കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ഐ എ എസ് ഉദ്യോഗസ്ഥനാണ് ഹനീഷ് മുഹമ്മദ്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. പാലത്തിന്റെ കോൺക്രിറ്റ് സാമ്പിളും കമ്പികളും വിശദ പരിശോധന നടത്തി.
പാലാരിവട്ടം മേൽപാലത്തിൽ കോടികളാണ് മറിഞ്ഞതെന്ന ആരോപണം ശക്തമാണ്. അക്കാലത്ത് നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും പണം മറിഞ്ഞിരുന്നു. നിർമ്മാണം നടത്തുന്ന കമ്പനികളെല്ലാം അന്ന് കാണേണ്ടവരെ കാണേണ്ടത് പോലെ കണ്ടിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിശബ്ദമായി നടത്തിയ അഴിമതികളിൽ പ്രധാനപ്പെട്ടതാണ് പൊതുമരാമത്തിലേത്.
ഇബ്രാഹിംകുഞ്ഞ് സംസ്ഥാന സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ നേർക്ക് ആരോപണത്തിന്റെ കുന്തമുന ഉയരുമെന്ന് എല്ലാവരും കരുതിയിരുന്നു.. പാലാരിവട്ടത്തിലും ഇതു തന്നെ സംഭവിച്ചു. പി കെ കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനാണ് ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം കേസിൽ ഇപ്പോൾ യാതൊന്നും കേൾക്കാനില്ല.
ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ ഒരിക്കലും ഭരണാധികാരികൾക്ക് അഴിമതി നടത്തുന്നത് എളുപ്പമല്ല. അതാണ് ഐ എ എസുകാരുടെ സഹായത്തോടെ ഓരോ കാലത്തും സർക്കാരുകൾ നടത്താറുള്ളത്. ശിവശങ്കറും ഇതു പോലെ പെട്ടു പോയ ഉദ്യോഗസ്ഥനാണ്.
ചില ഐ.എഎസുകാർ സർക്കാരിനെ സ്വന്തം തടി മറന്ന് സഹായിക്കാറുണ്ട്. അവർക്ക് മെ
ച്ചപ്പെട്ട പോസ്റ്റിംഗുകൾ ലഭിക്കാറുണ്ട്. ഹനിഷ് ഇത്തരത്തിൽ ഗ്ലാമർ പോസ്റ്റിൽ നിയമിതനായ വ്യക്തിയാണ്. എൽ ഡി എഫും യു ഡി എഫും നടത്തുന്നത് പരസ്പര സഹായ നിധിയായതിനാൽ ചില ഉദ്യോഗസ്ഥർ ഒരിക്കലും ശിക്ഷിക്കപ്പെടാറില്ല. അഴിമതിയിൽ പിടിക്കപ്പെട്ടാൽ സർക്കാരിനെ സഹായിച്ച് ഇത്തരക്കാർ ഊരും. അതാണ് പതിവ്. ടി.ഒ.സൂരജും ഇത്തരത്തിൽ പെട്ടു പോയെങ്കിലും അദ്ദേഹത്തിന് ഊരാൻ കഴിഞ്ഞില്ല.
ചുരുക്കത്തിൽ അൽ ഹിന്ദിന് പോയത് മൂന്നു കോടിയാണ്. തെളിവില്ലാത്ത കളിയായതിനാൽ ഒരിക്കലും കെൽട്രോൺ അത് തിരികെ നൽകാൻ സാധ്യതയില്ല.
https://www.facebook.com/Malayalivartha