Widgets Magazine
16
Jun / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരുന്നു... മലയോരമേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം.... ബുധനാഴ്ച വരെ മഴ തുടരും


കുളിപ്പിക്കാൻ കൊണ്ടുപോയ ആരോഗ്യവാനായ പൂച്ചയെ കൊന്നുകളഞ്ഞു; പരാതിയുമായി നാദിർഷ രംഗത്ത്...


വിമാനവാഹിനി കപ്പലിൽ നിന്ന് പറന്നുയർന്ന ബ്രിട്ടന്റെ യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തു...


കാണാതായ വീട്ടമ്മയുടേത് കൊലപാതകം: വീട്ടിനുള്ളിലെ കട്ടിലിനടിയിൽ ചാക്കിൽ മൃതദേഹം കണ്ടെന്ന് മുത്തശ്ശിയോട് പ്രതിയുടെ മക്കൾ; വൈദികനോട് പങ്കുവച്ച സംശയം സത്യമായപ്പോൾ...


മരണം കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്..കൊന്നത് കാട്ടാനയല്ല സ്വന്തം ഭർത്താവ്.. തലയ്ക്കും നാഭിക്കും ഏറ്റ ക്രൂര മര്‍ദ്ദനമാണ് സീതയുടെ മരണകാരണം..

വിവാഹാലോചനയുമായി മൂന്ന് തവണ എത്തി: ശ്രീലക്ഷ്‌മിയെ ക്രിമിനൽ പശ്ചാത്തലമുള്ള ജിഷ്‌‌ണുവിന് വിവാഹം ചെയ്‌തു നൽകാൻ വീട്ടുകാർക്ക് താത്പര്യമില്ലെന്ന് പറഞ്ഞത് വൈരാഗ്യത്തിന് വഴി തെളിച്ചു: ശ്രീലക്ഷ്‌മിയെ തീർക്കാൻ ഉദ്ദേശിച്ച് എത്തിയപ്പോൾ അച്ഛൻ തടസം നിന്നു: കതിർമണ്ഡപത്തിലേയ്ക്ക് കയറാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ, വീട്ടിൽ നിന്ന് ഉയർന്നത് നിലവിളിയും, പൊട്ടിക്കരച്ചിലും...

28 JUNE 2023 04:27 PM IST
മലയാളി വാര്‍ത്ത

വളരെയേറെ സ്വപ്നങ്ങൾ കണ്ട് കതിർമണ്ഡപത്തിലേയ്ക്ക് കയറാൻ മണിക്കൂറുകൾ മാത്രം മുന്നിലുള്ളപ്പോഴായിരുന്നു വടശ്ശേരിക്കോണത്തെ ശ്രീലക്ഷ്മിയില്‍ അയൽവാസിയായ സുഹൃത്തും, സംഘവും എത്തുന്നത്. സന്തോഷങ്ങൾ ആർത്തിരമ്പിയ ആ പന്തലിൽ നിന്ന് നിമിഷ നേരം കൊണ്ട് ഉയർന്നത് ബഹളവും, അലർച്ചയും, കണ്ണീരുമായിരുന്നു. മറ്റൊരു വിവാഹത്തിന് സമ്മതിച്ചാൽ കാണിച്ച് തരാമെന്ന മുന്നറിപ്പ് മകളുടെ ഭാവി മുന്നിൽ കണ്ട് ആ അച്ഛൻ മറന്ന് കളയരുതായിരുന്നെന്ന് സ്വയം പഴിച്ച നിമിഷം. രണ്ട് വർഷം മുൻപ് ശ്രീലക്ഷ്‌മിയോട് സുഹൃത്ത് ജിഷ്‌ണു പ്രണയാഭ്യർത്ഥന നടത്തിയിരുന്നു.

എന്നാൽ എം എസ് സി ജിയോളജിക്കാരിയായ ശ്രീലക്ഷ്‌മിയെ ക്രിമിനൽ പശ്ചാത്തലമുള്ള ജിഷ്‌‌ണുവിന് വിവാഹം ചെയ്‌തു നൽകാൻ വീട്ടുകാർക്ക് താത്‌പര്യമില്ലായിരുന്നു. ആർക്കും ഒരു ശല്യമാകാത്ത ഒതുങ്ങിയ പ്രകൃതക്കാരിയായിരുന്നു ശ്രീലക്ഷ്‌മി. ജിഷ്‌ണുവിന്റെ വീട്ടുകാർ വിവാഹം ആലോചിച്ചപ്പോൾ രാജു എതിർത്തു. കുടുംബ പശ്ചാത്തലം മോശമായതിനാൽ ശ്രീലക്ഷ്‌മിയെ ജിഷ്‌ണുവിന് വിവാഹം കഴിച്ച് നൽകാനാവില്ലെന്നും രാജു അറിയിച്ചു.

വീട്ടിൽ തന്നെ പ്രശ്‌നമുണ്ടാക്കുന്നയാളായിരുന്നു ജിഷ്‌ണു. മൂന്നു തവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിൽ ജിഷ്ണു എത്തിയിരുന്നു. . ഒരു തവണ സഹോദരനൊപ്പവും രണ്ടു തവണ അമ്മയോടൊപ്പവുമാണ് വിവാഹാലോചനയുമായി ജിഷ്ണു രാജുവിന്റെ വീട്ടിലെത്തിയത്. എന്നാൽ, രണ്ടു സമുദായമായതിനാൽ രാജുവിന്റെ കുടുംബം കല്യാണത്തിന് സമ്മതിച്ചില്ല. പണി പൂർത്തിയാകാത്ത ചെറിയ വീടായതിനാൽ മകളെ അവിടേക്കു വിവാഹം കഴിപ്പിച്ച് അയയ്ക്കുന്നതിനോടു രാജുവിനും കുടുംബത്തിനും താൽപര്യമില്ലായിരുന്നു.

ഇക്കാര്യം ജിഷ്ണുവിന്റെ കുടുംബത്തെ അറിയിച്ചു. എന്നാൽ, വീണ്ടും ജിഷ്ണുവും കുടുംബവും വിവാഹത്തിന് താൽപര്യം അറിയിച്ചെത്തി. മൂന്നാമതും എത്തിയതോടെ ഇനി ഇക്കാര്യം പറഞ്ഞു വീട്ടിൽ വരരുതെന്ന് രാജു താക്കീത് ചെയ്തു. പിന്നീട് ശ്രീലക്ഷ്മിക്ക് മറ്റൊരു വിവാഹാലോചന എത്തി. കല്യാണ നിശ്ചയം കഴിഞ്ഞതോടെ ജിഷ്ണു ശ്രീലക്ഷ്മിയെ ഭീഷണിപ്പെടുത്തിയിരുന്നു. മറ്റൊരാളെ വിവാഹം കഴിച്ചാൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്നായിരുന്നു വെല്ലുവിളി. എന്നാലിത് രാജു കാര്യമാക്കിയിരുന്നില്ല.

 

ശ്രീലക്ഷ്‌മിയെ തീർക്കാൻ ഉദ്ദേശിച്ചാണ് ജിഷ്‌ണുവും സംഘവും ആ വീട്ടിലേയ്ക്ക് എത്തിയത്. എല്ലാവരും വീട്ടിൽ നിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് സംഘത്തിന്റെ ഈ നീക്കം. പന്ത്രണ്ടു മണിയോടെ എല്ലാവരും ലൈറ്റ് ഓഫാക്കി കിടന്നിരുന്നു. പെട്ടെന്ന് കല്യാണവീട്ടിൽ നിന്ന് ചില ശബ്ദങ്ങൾ ഉയരുന്നത് ബന്ധുക്കൾ കേൾക്കാൻ തുടങ്ങി. എന്തൊക്കെയോ പെറുക്കി അടിക്കുന്നതും, കരച്ചിലും കേട്ട് അവർ ഓടി എത്തുമ്പോൾ രാജുവിനെ ചുവര് ചേർത്ത് അടിക്കുന്നു. കല്യാണപ്പെണ്ണിന്റെ നിലത്തിട്ട് ചവിട്ടുകയും, ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നു.

അവളെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അച്ഛനും അമ്മയും പിടിച്ചു മാറ്റാൻ ശ്രമം തുടങ്ങി. അപ്പോൾ ഇരുവർക്കും നേരെയും അക്രമം ആവർത്തിച്ചു. ഇവിടെനിന്ന് ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടും, പ്രതികളെ തടയാൻ ചെന്ന ബന്ധുക്കൾക്ക് നേരെയും ആക്രമണം തുടർന്നു.

ബന്ധുവിന്റെ തലയ്ക്ക് മൺവെട്ടികൊണ്ട് അടിയേറ്റു. തടയാൻ ചെന്ന രാജുവിനെ മൺവെട്ടികൊണ്ട് അടിച്ചു വീഴ്ത്തി. നിലത്ത് വീണ രാജുവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഒന്നും ചെയ്യല്ലേയെന്ന പെൺകുട്ടിയുടെയും ബന്ധുക്കളുടെയും നിലവിളികൾ മത്ത് പിടിപ്പിച്ച പോലെ, പ്രതികൾ എല്ലാവരും ചേർന്ന് ആ വൃദ്ധന്റെ ജീവനെടുത്തു. ഒരിറ്റ് ശ്വാസമെങ്കിലും ബാക്കി കാണുമെന്ന വെപ്രാളത്തിൽ ആശുപത്രിയിലേയ്ക്ക് ബന്ധുക്കൾ രാജുവിനെ എത്തിക്കാൻ നോക്കുമ്പോഴും ഈ സംഘം ഇവരെ പിന്തുടരുകയായിരുന്നു.

അയല്‍വാസിയും ശ്രീലക്ഷ്മിയുടെ സുഹൃത്തുമായ ജിഷ്ണു, ജിഷ്ണുവിൻ്റെ സഹോദരന്‍ ജിജിന്‍, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവര്‍ ചേര്‍ന്നാണ് രാജുവിനെ ആക്രമിച്ചത്. രാജു മരിച്ചുവെന്ന് ഉറപ്പായതോടെ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അര്‍ധരാത്രി 12.30ഓടെയായിരുന്നു സംഭവമെന്നും ഒരു മണിയോടെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ഇതു സംബന്ധിച്ച് ഫോണ്‍ കോള്‍ വന്നത് എന്നും കല്ലമ്പലം പൊലീസ് അറിയിച്ചു. ഇന്ന് രാവിലെ പത്തരയ്ക്കാണ് ശ്രീലക്ഷ്മിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. 22 വർഷം ഗൾഫിയിൽ ജോലി ചെയ്തശേഷം അഞ്ച് വർഷം മുൻപാണ് രാജു നാട്ടിലെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹെലികോപ്റ്റര്‍സര്‍വീസുകള്‍ക്ക് കര്‍ശന നിരീക്ഷണമേര്‍പ്പെടുത്താനൊരുങ്ങി മുഖ്യമന്ത്രി  (12 minutes ago)

യാത്രക്കാരിയുടെ കൈയില്‍നിന്നു തെറിച്ചുവീണ ഒരുവയസ്സുകാരന് ദ...  (20 minutes ago)

കര്‍ഷകര്‍ ദുരിതത്തില്‍  (28 minutes ago)

കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്ശില്‍  (31 minutes ago)

കുവൈത്ത് ആരോഗ്യമന്ത്രാലയം ജീവനക്കാരി അപകടത്തില്‍ മരിച്ചു.  (37 minutes ago)

സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  (1 hour ago)

റെയില്‍ വേ ട്രാക്കിലെ ഇലക്ട്രിക് ലൈനില്‍ തട്ടി മരത്തിന് തീപിടിച്ചു...ട്രെയിന്‍ ഗതാഗതത്തിന് തടസ്സം  (1 hour ago)

റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു....  (1 hour ago)

മൂന്ന് വയസ്സുള്ള കുഞ്ഞ് മരിച്ചു.  (1 hour ago)

വിശിഷ്ടാതിഥിയായി മന്ത്രി വീണാ ജോര്‍ജിന് ക്ഷണം  (1 hour ago)

ഗ്യാസ്ട്രോ സര്‍ജറി വിഭാഗം 50-ാം വാര്‍ഷികാഘോഷം  (2 hours ago)

.ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി കാനഡയിലേക്ക്...  (2 hours ago)

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള മറ്റ് സാധ്യമായ മാര്‍ഗങ്ങള്‍ പരിഗണനയില്‍...  (2 hours ago)

തര്‍ക്കത്തിനൊടുവില്‍ കൊലപാതകം....  (2 hours ago)

11 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി  (2 hours ago)

Malayali Vartha Recommends