കെകെ ഷൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരുന്നു; സിപിഎം നേതൃത്വം അതൃപ്തി അറിയിച്ചു; എന്നാൽ ഷൈലജയെ പിണറായി നിഷ്കരുണം ഒഴിവാക്കി; കോഴിക്കോട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതോടെ മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്ക് വേണ്ടി മുറവിളി മുഴങ്ങുന്നു
കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതോടെ മുന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജക്ക് വേണ്ടി മുറവിളി മുഴങ്ങി.
ഷൈലജ യെ വിളിക്കൂ കേരളത്തെ രക്ഷിക്കൂ എന്നാണ് ടീച്ചറുടെ ആരാധകരുടെ മുറവിളി. ഷൈലജക്ക് മാത്രം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞ സാഹചര്യമാണ് കഴിഞ്ഞ നിപ കാലത്ത് കോഴിക്കോട് നടന്നത്. കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്താണ് നിപയുടെ സമയത്ത് ഷൈലജ ടീച്ചര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.നിപ്പക്ക് പിന്നാലെ വന്ന കോവിഡും ഷൈലജ ടീച്ചര്‍ കൈകാര്യം ചെയ്തിരുന്നു.എന്നാല്‍ ഷൈലജയെ പിണറായി നിഷ്കരുണം ഒഴിവാക്കി.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് നിപ സാഹചര്യം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നാണ് സമൂഹമാധ്യമങ്ങളിലെ വിലയിരുത്തല്‍.
കെ. കെ. ഷൈലജയുടെ പേരില്‍ പിണറായിയും സീതാറാം യച്ചൂരിയും തമ്മില്‍ രൂക്ഷമായ വാക്കുതര്‍ക്കമുണ്ടായതായിട്ടും പിണറായി ഷൈലജ യെ മന്ത്രി സ്ഥാനത്ത് നിന്നും ഒഴിവാക്കി.
കെ.ആര്‍. ഗൗരിയുടെയുടെയും വി എസ് അച്ചുതാനന്ദന്റെയും വഴിയേ രക്തസാക്ഷിയാവുകയായിരുന്നു. കെ. കെ. ഷൈലജ. അതിന്റെ ഫലമാണ് ആരോഗ്യ മേഖല അനുഭവിക്കുന്നതെന്ന് സമൂഹമാധ്യമങ്ങള്‍ പറയുന്നു.
കെ.ആര്‍. ഗൗരിയെയും വി.എസിനെയും മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞാണ് ഇടതുപക്ഷം രണ്ടു തവണ വോട്ടു തേടിയത്.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ഗൗരിയമ്മയെയും അച്ചുതാനന്ദനെയും ബലികൊടുത്തു. യഥാര്‍ത്ഥത്തില്‍ ആരോഗ്യമന്ത്രി ഷൈലജയാണ് പിണറായിക്ക് തുടര്‍ഭരണം ഉറപ്പാക്കിയത്. ഷൈലജക്ക് ആരോഗ്യമോ ധനമോ കിട്ടുമെന്ന് അവസാന നിമിഷം വരെ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ സംസ്ഥാന കമ്മിറ്റി ചേരുന്നതിന് മുമ്പ് തന്നെ പിണറായി തീരുമാനങ്ങള്‍ എടുത്തിരുന്നു. തന്റെ വിശ്വസ്തനായ കോടിയേരിയെ കൊണ്ടാണ് പിണറായി ചരടുവലിച്ചത്. മന്ത്രി പട്ടിക കമ്മിറ്റിയില്‍ അവതരിപ്പിച്ചതും കോടിയേരിയാണ്.യഥാര്‍ത്ഥത്തില്‍ അന്ന് കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്നില്ല. എന്നിട്ടും അദ്ദേഹം എങ്ങനെയാണ് പട്ടിക തയ്യാറാക്കിയതെന്ന് അന്ന് സി പി എം നേതാക്കള്‍ പോലും അത്ഭുതപ്പെട്ടു.
ഷൈലജയുടെ വഴിയടക്കുകയായിരുന്നു പിണറായിയുടെ ലക്ഷ്യം. അവരെ ടീച്ചറമ്മയെന്നും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ചിലര്‍ വിശേഷിപിച്ചപ്പോള്‍ അവര്‍ അപകടം മനസിലാകേണ്ടതായിരുന്നു. പി.ജയരാജന് സംഭവിച്ചതും ഇത് തന്നെയാണ്. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന കെ.എം. മാണിക്കും ഇതു തന്നെ സംഭവിച്ചിരുന്നു. ഓവര്‍ സ്മാര്‍ട്ട് ആയാല്‍ അപകടം സംഭവിക്കുമെന്ന രാഷ്ട്രീയ ബാലപാഠമാണ് ഇതിലൂടെ വെളിപ്പെടുന്നത്.
കെകെ ശൈലജയെ മാറ്റി നിര്‍ത്തുന്നത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. സിപിഎം നേതൃത്വത്തിനിടക്കുള്ള അതൃപ്തി മറനീക്കി പുറത്തുവന്നു.
പുതിയ നേതാക്കളെ കൊണ്ടുവരാന്‍ എന്ന വിശദീകരണം നല്‍കുമ്പോഴും കേന്ദ്ര കമ്മിറ്റി അംഗം എന്ന നിലയ്ക്ക് കെകെ ശൈലജയ്ക്കു മാത്രം ഇളവു നല്കാന്‍ തടസ്സമുണ്ടായിരുന്നില്ല എന്ന് കേന്ദ്ര നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കെകെ ശൈലജയ്ക്ക് കിട്ടിയ ജനസ്വീകാര്യതയില്‍ പാര്‍ട്ടിക്കുള്ളിലെ ചിലര്‍ക്കുള്ള അസ്വസ്ഥതയാണ് പുറത്തു വന്നതെന്നും ഈ നേതാക്കള്‍ കരുതി.
മുമ്പ് സംസ്ഥാന ഘടകത്തില്‍ വന്‍ ഭിന്നത ഉണ്ടായതു കൊണ്ടാണ് വിഎസിനു സീറ്റു നിഷേധിച്ചതില്‍ പിബി ഇടപെട്ടത്. അത്തരമൊരു സാഹചര്യം ഈ തീരുമാനത്തില്‍ ഉണ്ടായില്ല.
പ്രതിസന്ധികള്‍ വരുമ്പോഴാണ് കണ്ണിന്റെ വില മനസിലാക്കുന്നത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഇമേജ് ബില്‍ഡറായ ടീച്ചറമ്മക്ക് സി പി എം മടുത്തതായാണ് മനസിലാക്കുന്നത്. സുപ്രീം കോടതിയില്‍ നിന്നും കിട്ടിയ തിരിച്ചടി ടീച്ചര്‍ പ്രതീക്ഷിച്ചില്ല. . എന്നിട്ടും പിണറായിയോ ഗോവിന്ദന്‍ മാഷോ ടീച്ചറെ സഹായിച്ചില്ല.
മതിയായ പരിശോധന പോലും നടത്താതെ സ്വകാര്യ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തിലാണ് ഷൈലജ ടീച്ചര്‍ക്ക് തിരിച്ചടി കിട്ടിയത്.
സുപ്രീം കോടതിയാണ് കേരള സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ.ശൈലജ ആരോഗ്യ മന്ത്രിയായിരിക്കെയാണ് സംഭവം. പാലക്കാട് ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യുക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്.
ഇതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ബി.ആര്‍. ഗവായിയാണു സര്‍ക്കാരിനോടു വിശദീകരണം തേടിയത്.
വാളയാറില്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നില്ലെന്ന് ആരോപിച്ച് വി.എന്‍.പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എഡ്യൂക്കേഷനല്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി നിര്‍ദ്ദേശം. പുതിയ കോളജുകള്‍ക്ക് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണു തങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നതെന്നു ട്രസ്റ്റിന്റെ അഭിഭാഷകന്‍ വാദിച്ചു.
അതേസമയം, ഇതേ കാലയളവില്‍ പരിശോധന പോലും നടത്താതെ ചെര്‍പ്പുളശേരിയിലെ റോയല്‍ എഡ്യൂക്കേഷനല്‍ ട്രസ്റ്റിന്റെ മെഡിക്കല്‍ കോളജിന് എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും അഭിഭാഷകന്‍ ആരോപിച്ചു. ഇതുസംബന്ധിച്ച വിവരാവകാശ രേഖയും കൈമാറി. തുടര്‍ന്നാണ് സര്‍ക്കാരിനോടു സുപ്രീം കോടതി വിശദീകരണം തേടിയത്.
സി പി എം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരമാണ് അക്കാലത്ത് ആരോഗ്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. ഷൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയുടെ കസേരയില്‍ ഇരിക്കുകയും മറ്റുള്ളവര്‍ ആരോഗ്യ വകുപ്പ് ഭരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് അക്കാലത്ത് സെക്രട്ടറിയറ്റില്‍ ഉണ്ടായിരുന്നത്. കോടി ക്കണക്കിന് രൂപയുടെ കച്ചവടമാണ് അക്കാലത്ത് ആരോഗ്യ വകുപ്പില്‍ നടന്നത്. കോവിഡ് വന്നു കയറിയതോടെ നേതാക്കള്‍ക്കെല്ലാം ചാകരയായി. ദുരന്തങ്ങളെ ഉത്സവമാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കോടികളുടെ പര്‍ച്ചേസ് തലങ്ങും വിലങ്ങും നടന്നു. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നും തന്നെയായിരുന്നു.തുട്ട് തുട്ട് മണി മണി
തന്റെ കൈയില്‍ നിന്ന് ചുക്കാന്‍ മാറുമെന്ന് മനസിലാക്കിയപ്പോഴാണ് കോവിഡ് പത്രസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ തുടങ്ങിയത്.പിന്നീട് കെ കെ ഷൈലജയെ അഴിമതിക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നു.ഇതിന്റെ ഫലമാണ് ഇപ്പോള്‍ ടീച്ചറമ്മ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭാവി മുഖ്യമന്ത്രിയെന്ന് വരെ വിശേഷിക്കപെട്ടതോടെ ടീച്ചറമ്മയില്‍ പിണറായിയുടെ നോട്ടമുടക്കി. ഇപ്പോള്‍ ടീച്ചറമ്മ ആരോരുമല്ലാതെ നിയമസഭയില്‍ ഇരിക്കുന്നു. ഏറ്റവുമൊടുവില്‍ , വന്നു ചേര്‍ന്ന അന്തര്‍ദേശീയ പുരസ്‌കാരത്തെ വരെ മുഖ്യമന്ത്രി തട്ടി തെറുപ്പിച്ചു.
ഒടുവില്‍ മെക്‌സസെ പുരസ്‌കാരത്തില്‍ നിന്നും ഷൈലജയെ വെട്ടി.
കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം കിട്ടേണ്ടത് സര്‍ക്കാരിനാണെന്ന് ഷൈലജ പറയുമ്പോഴും അവാര്‍ഡ് നിരസിക്കേണ്ടി വന്നതില്‍ അവര്‍ക്ക് വേദനയുണ്ടായിരുന്നു.. കേരളത്തിലെ കൊവിഡ് പ്രതിരോധ നടപടികള്‍ ഒരു വ്യക്തിയിലേക്ക് ചുരുക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് മഗ്‌സസെ അവാര്‍ഡ് നിരാകരിക്കാന്‍ പ്രധാന കാരണമെന്നാണ് വിഷയം ചര്‍ച്ചയായതോടെ സിപിഎം കേന്ദ്ര നേതൃത്വം വിശദീകരിച്ചത്.. കെകെ ശൈലജ തന്നെ നിര്‍ദ്ദേശിച്ച നിലപാടാണ് പാര്‍ട്ടി അംഗീകരിച്ചത് എന്നാണ് പാര്‍ട്ടി സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിശദീകരണം. ''കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. സര്‍ക്കാരിന് കൂട്ടായാണ് കിട്ടേണ്ടത്. എന്നാല്‍ വ്യക്തിക്കാണ് നല്‍കുന്നതെന്ന് അവാര്‍ഡ് ഫൗണ്ടേഷന്‍ വിശദീകരിച്ചു. ശൈലജ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്''. അന്ന് യച്ചൂരി പറഞ്ഞു.
ചെയ്ത നല്ല കാര്യങ്ങള്‍ക്കെല്ലാം കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുന്‍ ആരോഗ്യമന്ത്രിക്കുള്ളത്. ഇതിനെല്ലാം കാരണം പിണറായിയാണെന്ന് ഷൈലജ വിശ്വസിക്കുന്നു. തന്നെ അദ്ദേഹം ബലി കൊടുത്തതായി ഷൈലജ വിശ്വസിക്കുന്നു. തനിക്ക് മുന്നില്‍ വഴികള്‍ അടയുകയാണെന്ന് അവര്‍ക്കറിയാം. അടുത്ത തിരഞ്ഞെടുപ്പില്‍ ചിലപ്പോള്‍ സീറ്റ് തന്നെ കിട്ടിയെന്നു വരില്ല.
ഷൈലജയുടെ കരിയറാണ് പിണറായി തകര്‍ത്തത്..സി പി എമ്മും ഒന്നാം പിണറായി സര്‍ക്കാരും ചേര്‍ന്ന് നടത്തിയ കൊവിഡ് അഴിമതികളെല്ലാം കെ.കെ ഷൈലജയുടെ തലയില്‍ കെട്ടിയാണ് പിണറായി രക്ഷപ്പെട്ടത്
കൊവിഡ് കൊള്ളയില്‍ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പിണറായി വിജയന്‍ സംപ്രീതനായി.
കെ കെ ശൈലജ, കെഎംസിഎല്‍ ജനറല്‍ മാനേജര്‍ ഡോക്ടര്‍ ദിലീപ് അടക്കമുള്ളവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. മൂന്നിരട്ടി വിലക്ക് പിപിഇ കിറ്റ് വാങ്ങിയത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒരു വാര്‍ത്താ ചാനലാണ് പുറത്തുകൊണ്ടുവന്നത്. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി കൊടുക്കണം.
ലോകായുക്ത നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഷൈലജക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചതായാണ് വിവരം.ഷൈലജക്കും അവരുടെ ഉറ്റബന്ധുവിനും എതിരെയാണ് തെളിവുകള്‍ ലഭിച്ചിരുന്നത്രേ. സി പി എം നേത്യത്വത്തിനെതിരെ തെളിവുകള്‍ കിട്ടിയാല്‍ തന്നെ അത് പരിഗണിക്കാന്‍ സാധ്യത കുറവാണ്. കൊവിഡ് കൊള്ള ഷൈലജയില്‍ തന്നെ ഒതുക്കി നിര്‍ത്താനാണ് തീരുമാനം.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കൊവിഡിന്റെ തുടക്കത്തില്‍ പി പി ഇ കിറ്റ് വാങ്ങാതെ പണം എഴുതിയെടുത്തതിന് വരെ തെളിവ് ലഭിച്ചു. പര്‍ചേസ് ഓര്‍ഡര്‍ റദ്ദാക്കിയതിന് ശേഷം മഹിളാ അപ്പാരല്‍സിന്റെ പി പി ഇ കിറ്റിന് എക്‌സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയില്ലെന്നാണ് നിയമസഭാ മറുപടി. എന്നാല്‍ ഇത് തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചു. പര്‍ച്ചേസ് ഓര്‍ഡര്‍ റദ്ദാക്കാക്കുന്നതിന് മുമ്പ് ലക്ഷങ്ങളുടെ പര്‍ച്ചേസ് നടന്നു.
1500 രൂപയ്ക്ക് സാന്‍ഫാര്‍മ എന്ന തട്ടിക്കൂട്ട് സ്ഥാപനത്തില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങാന്‍ ഓര്‍ഡര്‍ കൊടുക്കുന്നതിന് തൊട്ടുമുമ്പാണ് മഹിളാ അപ്പാരല്‍സിന് 20000 കിറ്റിന് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന അങ്കമാലിയിലെ മഹിളാ അപ്പാരല്‍സ് 400 രൂപയ്ക്ക് കിറ്റ് കൊടുക്കാന്‍ തയ്യാറായി. സാന്‍ഫാര്‍മയ്ക്ക് ഇല്ലാത്ത, ടെക്‌നിക്കല്‍ കമ്മിറ്റി പരിചയമുള്ള കമ്പനിയായിരു ന്നു മഹിളാ അപ്പാരല്‍സ്. അധികം വൈകാതെ ഗുണമേന്മയില്ലെന്ന് പറഞ്ഞ് മഹിളയുടെ ഓര്‍ഡര്‍ റദ്ദാക്കി. ഈ വിവരമാണ് റോണി എം ജോണ്‍ നിയമസഭയില്‍ ആരോഗ്യമന്ത്രിയോട് ചോദിച്ചത്. സാന്‍ ഫാര്‍മയില്‍ നിന്നും അഴിമതി നടത്താന്‍ വേണ്ടിയായിരുന്നു മഹിളയുടെ ഓര്‍ഡര്‍ റദ്ദാക്കിയത്.
കെ.കെ.ഷൈലജക്ക് ഒരിക്കലും രോഗങ്ങളെ ഭയമുണ്ടായിരുന്നില്ല.അവര്‍ യുദ്ധ മുഖത്ത് തന്നെ പൊല്ലാ കാലത്ത് നിലകൊണ്ടിരുന്നു.എന്നാല്‍ മന്ത്രി വീണാ ജോര്‍ജിന്റെ കാര്യം അങ്ങനെയല്ല. അവര്‍ക്ക് ഷൈലജയെ പോലെ അനുഭവ പരിചയമില്ല. ഷൈലജ ടീച്ചര്‍ക്കുള്ള പക്വത വീണാ ജോര്‍ജിനില്ലെന്ന് പൊതുവേ പറയാറുണ്ട്. രണ്ടും കല്‍പ്പിച്ച് സമരരംഗത്തേക്ക് ഇറങ്ങാനുള്ള ധൈര്യവും അവര്‍ക്കില്ല. ഷൈലജ ക്കുള്ളതുപോലെ പൊതു ജനപിന്തുണ വീണ ജോര്‍ജിന് കുറവാണ്. കോഴിക്കോടിനെ മരണക്കിണര്‍ ആക്കുമായിരുന്ന നിലയില്‍ നിന്നും ജനങ്ങളെ രക്ഷിച്ചതോടെയാണ് ഷൈലജ കേരളത്തിന്റെ ടീച്ചറമ്മയായത്. എന്നാല്‍ ഇതിലൊന്നും ലേശവും ഖേദം പിണറായിക്കില്ല'. കാരണം കേരളം അദ്ദേഹത്തിന്റെ ഒരു പ്രയോറിറ്റി സെക്ടറായിരുന്നില്ല, ഒരിക്കലും. ഷൈലജയില്ലാത്ത സാഹചര്യത്തില്‍ കോഴിക്കോടിന് ഒന്നും സംഭവിക്കാതിരിക്കാന്‍ പ്രാര്‍ത്ഥന മാത്രമാണ് പോംവഴി.
https://www.facebook.com/Malayalivartha