ഹമാസിന്റെ തുരങ്കങ്ങള്‍ ഇസ്രയേല്‍ തകര്‍ക്കും ബോംബുകള്‍ പൊട്ടും സംഭവിക്കും കൂട്ടക്കൊല

ആയിരക്കണക്കിന് ഹമാസ് പോരാളികള്‍ ഒളിച്ചുകഴിയുന്ന ഭൂഗര്‍ ഉരുക്കുതുരങ്കം തകര്‍ക്കാനുള്ള അതിനൂതന ബോംബുകള്‍ ഇസ്രായേല്‍ ഒരുക്കിക്കഴിഞ്ഞു. ഇനിയുള്ള ആറേഴു മണിക്കൂറുകള്‍ക്കുള്ളില്‍ സ്‌പോഞ്ച് ബോംബുകള്‍ എന്നറിയപ്പെടുന്ന രസഹ്യ ആയുധം ഇസ്രായേല്‍ ഹമാസ് തുരങ്കത്തില്‍ പ്രയോഗിക്കും. തുരങ്കത്തിനുള്ളിലെ അറകളില്‍ ഹമാസുകള്‍ ബന്ധിയാക്കിയിരിക്കുന്ന ഇരുനൂറ് ഇസ്രയേലികളുടെ സുരക്ഷ പരിഗണിച്ചു മാത്രമാണ് ബോംബ് ഓപ്പറേഷന് ഇസ്രയേല്‍ മടിച്ചുനില്‍ക്കുന്നത്. പല തരത്തിലുള്ള സങ്കീര്‍ണമായ തുരങ്ക സംവിധാനമാണു ഹമാസിന്റേതെന്ന് ഇസ്രയേലിന്റെ ചാരസംഘടന മൊസാദ് കണ്ടെത്തിയിട്ടുണ്ട്.
നൂറുകണക്കിനു കിലോമീറ്റര്‍ ദൂരവും 80 മീറ്റര്‍ വരെ ആഴവുമുള്ള തുരങ്കങ്ങള്‍ ഗാസയുടെ ആഴങ്ങളിലുണ്ട്. ഇത്തരം തുരങ്കങ്ങളെ പല മാധ്യമങ്ങളും വിശേഷിപ്പിക്കുന്നത് ഗാസ മെട്രോയെന്നാണ് .ഹമാസിന്റെ യഥാര്‍ത്ഥ ഗാസ ഭൂമിക്കടിയിലും ഭൂമിക്കു മുകളില്‍ സിവിലിയന്മാരും അവരുടെ കാല്‍ക്കീഴില്‍ തുരങ്കങ്ങളില്‍ ഹമാസ് പോരാളികളും കഴിയുന്നു എന്നതാണ് സാഹചര്യം. വന്‍ ആയുധ ശേഖരവും കമാന്‍ഡ് സെന്ററുകളും അടങ്ങിയ ഒരു ഭൂഗര്‍ഭ സൈനികത്താവളം ഇതിനുള്ളിലുണ്ട്.
ഇതേ തുരങ്ക സമുച്ചയങ്ങള്‍ 50 മീറ്റര്‍ വീതം നീളത്തില്‍ ഇരുമ്പ് വാതിലുകള്‍ കൊണ്ട് വേര്‍തിരിച്ചിരിക്കുന്നതും ഇസ്രായേലിനെ കുഴയ്ക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മാരകം വിഷപ്പുകയോ വെള്ളപ്പൊക്കമൊ പ്രയോഗിച്ചാലും ബങ്കറുകളുടെ പരിമിതമായ ഭാഗത്തു മാത്രമേ നാശം വിതയ്ക്കാന്‍ ഇസ്രായേലിന് കഴിയുകയുള്ളു. ബന്ദികളെ പുറത്തെത്തിക്കാനും ഹമാസ് അംഗങ്ങളെ നേരിടാനും ഇസ്രയേല്‍ സേനയ്ക്ക് ഈ തുരങ്കങ്ങളുടെ അകത്തുകടന്നേ പറ്റൂ.
ഈ ഉദ്ദേശ്യത്തിലാണു സ്‌പോഞ്ച് ബോംബുകള്‍ ഇസ്രയേല്‍ വികസിപ്പിച്ചത്. പൊട്ടിത്തെറിച്ചാല്‍ പതഞ്ഞുപൊങ്ങുകയും പിന്നീട് കട്ടിയാകുകയും ചെയ്യുന്ന തരത്തിലുള്ളതാണു ഇത്തരം ബോംബുകള്‍. ഹമാസ് സ്ഥിരമായി ഉപയോഗിക്കുന്ന തുരങ്കങ്ങളില്‍ മാസങ്ങളോളം കഴിയാനുള്ള സൗകര്യങ്ങളുണ്ട്. വെള്ളവും വൈദ്യുതിയും ബങ്കറുകളും ആയുധപ്പുരയും അടുക്കളയും കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും ജനറേറ്ററുകളും ചരക്കു നീക്കാനുള്ള റെയില്‍ ട്രാക്കുകളും ഇതിനുള്ളിലുണ്ട്. ഹമാസിന്റെ പല നേതാക്കളും ഈ തുരങ്കങ്ങളിലാണ് കഴിയുന്നതും യുദ്ധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതും. പുറത്തുള്ള ഓരോ കാഴ്ചകളും സിസിടിവി കാമറകളിലൂടെ ഇവര്‍ കൃത്യമായി കാണുകയും തന്ത്രപരമായ നീക്കങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്.
കടന്നുകയറുന്ന ശത്രുവിനെ തകര്‍ക്കാന്‍ കെണിബോംബുകള്‍ വച്ച വ്യാജ തുരങ്കങ്ങളും ഇതിനുള്ളിലുണ്ട്. ഈ സാഹചര്യത്തെയാണ് ഇസ്രായേല്‍ നേരിടേണ്ടിവരുന്നത്.
സ്‌പോഞ്ച് ബോംബുകള്‍ പ്രയോഗിച്ചാലുടന്‍ ഏതാനും മിനിറ്റ് സമയം ഉള്ളിലുള്ളവര്‍ ബോധരഹിതരാവുകയും ഇതേ സമയം അയ്യായിരത്തോളം വരുന്ന ഇസ്രയേലി സൈനികര്‍ ഇരച്ചുകയറി ഇസ്രയേലി ബന്ദികളെ മോചിപ്പിക്കുകയും ചെയ്യുകയെന്ന തന്ത്രമാണ് ഇസ്രയേല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഹമാസുകള്‍ ആക്രമണം തൊടുത്തുവിട്ടത് ഇസ്രയേലികള്‍ സാബത്ത് ആചരിച്ചിരുന്ന ശനിയാഴ്ചയാണ്. എല്ലാ ജോലികളില്‍ നിന്നും യഹൂദര്‍ വിശ്രമിക്കുന്ന സാബത്ത് ദിവസം തക്കം നോക്കി ഹമാസുകള്‍ മിസൈല്‍ വര്‍ഷവും ബോംബിംഗും നടത്തി 1200 ഇസ്രയേലികളെ അരുകൊല ചെയ്തതിന്റെ തിരിച്ചടി ഇന്നോ നാളെയോ നടത്താനാണ് ബഞ്ചമിന്‍ നെതന്യാഹു പദ്ധതിയിടുന്നത്.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധം ഇരുപത് ദിവസം പിന്നിട്ടിരിക്കെ ഇനി ഒരു ദിവസം പോലും മുന്നോട്ടു പോകാന്‍ നെതന്യാഹു ആഗ്രഹിക്കുന്നില്ല. ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ നടന്ന ഹമാസ് ആക്രമണത്തിനു പിന്നാലെയുള്ള ഇസ്രയേലിന്റെ പ്രത്യാക്രമണത്തില്‍ ഇതോടകം എണ്ണായിരം പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഗാസ മുനമ്പില്‍ മൂന്നാഴ്ചയോളം തുടര്‍ച്ചയായി ഇസ്രയേല്‍ ബോംബാക്രമണം നടന്നിട്ടും തുരങ്ക ശൃംഖലയ്ക്ക് ചെറിയ കേടുപാടുകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഈ നിലയിലാണ് അറ്റകൈ മാരകബോംബിംഗിന് ഇസ്രയേല്‍ പദ്ധതിയിടുന്നത്. ഹമാസിന്റെ ചാവേര്‍ പോരാളികളും ആയുധശേഖരവുവുമുള്ള ബങ്കറുകളില്‍ വന്‍ ആക്രമണത്തിനാണ് ഇസ്രായേല്‍ പദ്ധതിയിടുന്നത്.
ഈജിപ്തില്‍ നിന്ന് ടാങ്കറുകളില്‍ എത്തിച്ച കുടിവെള്ളത്തിനും ഭക്ഷണത്തിനുമായി റാഫ അതിര്‍ത്തിയിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഗാസയിലെ മനുഷ്യരെ കൂടുതല്‍ ദുരിതത്തിലാക്കി ഇസ്രയേല്‍ കരയുദ്ധത്തിന് കോപ്പുകൂട്ടുകയാണ്. ഈജിപ്തും സിറിയയും ലബനോനും പാലസ്തീന് സഹായമായി എത്തിച്ച കുടിവെള്ളവും ഭക്ഷണസാധനവും മരുന്നും ഗാസയിലേക്ക് കടത്തിവിടാന്‍ ഇസ്രായേല്‍ അതിര്‍ത്തി തുറന്നുകൊടുത്തിട്ടില്ല.
വടക്കന്‍ ഗാസയിലും ജനങ്ങള്‍ പലായനംചെയ്‌തെത്തിയ തെക്കന്‍ മേഖലകളിലും ഇസ്രയേല്‍ വ്യോമാക്രമണം ശക്തമാക്കിയതിനു പിന്നാലെയാണിത്. വടക്കന്‍ ഇസ്രയേലിലെ ലെബനീസ് അതിര്‍ത്തിപട്ടണവും സൈന്യം ഒഴിപ്പിക്കുകയാണ്. ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് ലെബനീസ് സായുധസംഘടനയായ ഹിസ്ബുള്ള ഇസ്രായേലിനെതിരെ ആക്രമണം കടുപ്പിച്ചതോടെ ഇസ്രയേല്‍സൈന്യം അവിടെയും പോര്‍മുഖം തുറന്നിരിക്കുകയാണ്.
ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഇന്നോ നാളെയോ നിലയ്ക്കുമെന്ന സാഹചര്യമാണ്. അങ്ങനെയെങ്കില്‍ ചികിത്സയും മരുന്നുമില്ലാതെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ അനേകായിരങ്ങള്‍ മരിക്കുമെന്ന സ്ഥിതിയാണുള്ളത്.
ഗാസയിലെ ജനങ്ങളില്‍ 40 ശതമാനവും പലായനം ചെയ്തുകഴിഞ്ഞിരിക്കുന്നു. മിക്ക പലചരക്കുകടകളിലും ബേക്കറികളിലും ഭക്ഷണസാധനങ്ങളില്ല. ശൗചാലയങ്ങളടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളെല്ലാം ആക്രമണത്തില്‍ തകര്‍ന്നിരിക്കയാണ്. ഗാസയിലേക്ക് മാനുഷികസഹായമെത്തിക്കാന്‍ ആദ്യഘട്ടമെന്നനിലയില്‍ 20 ട്രക്കുകള്‍ റാഫ അതിര്‍ത്തിവഴി കടത്തിവിടാമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ്അറിയിച്ചെങ്കിലും അതിര്‍ത്തി തുറന്നിട്ടില്ല. വ്യോമാക്രമണത്തില്‍ തകര്‍ന്ന അതിര്‍ത്തിയിലെ റോഡുകള്‍ ഗതാഗതയോഗ്യമല്ലാത്തതിനാലാണിത്.റോഡുകളില്‍ രൂപപ്പെട്ട ഗര്‍ത്തങ്ങളും മറ്റും അടച്ച് സഹായമെത്തിക്കാന്‍ രണ്ടുദിവസമെടുക്കുമെന്നാണ് സൂചന. വൈദ്യുതിവിതരണം പൂര്‍ണമായും നിലച്ചതോടെ ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നത്.
വടക്കന്‍ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് തെക്കന്‍ ഗാസയിലേക്ക് ഒഴിഞ്ഞുപോകാന്‍ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ ഉത്തരവിട്ടത് കരയുദ്ധത്തിനുള്ള നീക്കംതന്നെയാണ്. കരയുദ്ധത്തിനുള്ള മുന്നൊരുക്കമായി മൂന്നരലക്ഷത്തിലധികം കരുതല്‍ സേനാംഗങ്ങളെ ഒഴിപ്പിക്കലിനുമുമ്പ് ഗാസയില്‍ വിന്യസിക്കുകയുംചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha