ഒരു ഓവറില്‍ ആറ് സിക്‌സ് പറത്തി ഓസീസ് യുവതാരം

യുവരാജ് സിംഗ്, ഹെര്‍ഷല്‍ ഗിബ്‌സ് എന്നിവരുടെ വഴിയില്‍ ഓസ്‌ട്രേലിയന്‍ യുവതാരവും.
ഓസീസ് അണ്ടര്‍-19 താരം ക്രിക്കറ്റ് ലോകത്തെ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത്, ഒരു ഓവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയാണ് .
ഫസ്റ്റ് ക്ലാസ് അണ്ടര്‍19 ടൂര്‍ണമെന്റില്‍ മാന്‍ലി വാറിങ്കയ്ക്ക് വേണ്ടി ഒലി ഡേവിസാണ് ക്രിക്കറ്റ് റിക്കോര്‍ഡ് ബുക്കില്‍ പുതുചരിത്രം കുറിച്ചത്.
ഒലി ഡേവിസിന്റെ അത്ഭുത പ്രകടനം മത്സരത്തിന്റെ 40-ാം ഓവറിലായിരുന്നു.
മത്സരത്തില്‍ 17 സിക്‌സറുകള്‍ നേടിയ ഓസീസ് യുവതാരം ഡബിള്‍ സെഞ്ചുറി നേടിയ ടീമിന് 406 എന്ന കൂറ്റന്‍ സ്‌കോറും സമ്മാനിച്ചു.
115 ബോളുകള്‍ മാത്രം നേരിട്ട ഒലി ഡേവിസ് 207 റണ്‍സാണ് അടിച്ചുകൂട്ടിയത്. സെഞ്ചുറിക്ക് ശേഷം ഡബിള്‍ സെഞ്ചുറിയിലെത്താന്‍ ഓസീസ് യുവതാരത്തിന് വേണ്ടി വന്നത് 39 പന്തുകള്‍ മാത്രമാണ്.
https://www.facebook.com/Malayalivartha