മായങ്ക് അഗര്‍വാളിന് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയും

മായങ്ക് അഗര്‍വാളിന് പിന്നാലെ അര്‍ധ സെഞ്ച്വറിയുമായി ചേതേശ്വര്‍ പൂജാരയും റണ്‍സ് ഒഴുക്കിയപ്പോള്‍ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയിലേക്ക്. ഒടുവില്‍ ഒന്നാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ ഇന്ത്യ രണ്ടിന് 174 റണ്‍സ് എന്ന നിലയിലാണ്. 50 റണ്‍സെടുത്ത പൂജാരയ്ക്ക് പിന്തുണയുമായി 32 റണ്‍സുമായി കോഹ്ലിയും ക്രീസിലുണ്ട്. 154 പന്തില്‍ നാല് ബൗണ്ടറി സഹിതമാണ് പൂജാര അര്‍ധ സെഞ്ച്വറിയിലെത്തിയത്. ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് പൂജാര നേടുന്നത്. നേരത്തെ ആദ്യ ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും പൂജാര നേടിയിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പുതുമുഖ താരങ്ങളെ ഓപ്പണര്‍മാരായി ഇറക്കിയാണ് ബോക്‌സിംഗ് ഡേയില്‍ ഓസീസിനെ നേരിടാന്‍ ഇറങ്ങിയത്. പരീക്ഷണം വിജയിച്ച രീതിയിലായിരുന്നു ഇന്ത്യയുടെ തുടക്കം. എന്നാല്‍ ടീം സ്‌കോര്‍ 40 നില്‍ക്കെ ഹനുമ വിഹാരി പുറത്തായി. 66 പന്തുകള്‍ നേരിട്ട വിഹാരി എട്ട് റണ്‍സ് മാത്രമാണ് വിഹാരി നേടിയത്. എന്നാല്‍ പൂജാരയും ആയി ചേര്‍ന്ന് മാങ്ക് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കുകയായിരുന്നു. 161 പന്തുകള്‍ നേരിട്ട മായങ്ക് എട്ട് ഫോറും ഒരു സിക്‌സും സഹിതം 76 റണ്‍സാണ് സ്വന്തമാക്കിയത്. ചായക്ക് പിരിയുന്നതിന് തൊട്ട് മുന്‍ കുമ്മിന്‍സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പെയ്ന്‍ ക്യാച്ച് നല്‍കി മായങ്ക് പുറത്താകുകയായിരുന്നു.
പരമ്പര 11ന് സമനിലയിലാണ്. അതിനാല്‍ തന്നെ മെല്‍ബണിലെ ഫലം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്.
https://www.facebook.com/Malayalivartha