ആസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍, പൂജാരയ്ക്ക് സെഞ്ച്വറി

ആസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. രണ്ടിന് 215 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ സെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയുടെയും അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോലിയുടെയും മികവില്‍ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 2772 എന്ന നിലയിലാണ്. ചേതേശ്വര്‍ പുജാരയുടെ സെഞ്ച്വറിയായിരുന്നു രണ്ടാം ദിനത്തിലെ പ്രത്യേകത.
280 പന്തുകളില്‍ നിന്നാണ് പൂജാര തന്റെ പതിനേഴാം ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ സെഞ്ച്വറിയുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ പിന്തള്ളാനും ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണത്തില്‍ മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണൊപ്പമെത്താനും പൂജാരക്ക് സാധിച്ചു. 204 പന്തില്‍ 82 റണ്‍സെടുത്ത കോഹ്!ലിയെ സ്റ്റാര്‍ക്കിന്റെ പന്തില്‍ ഫിഞ്ച് പുറത്താകുകയായിരുന്നു. 106 (319) റണ്‍സെടുത്ത പുജാരയെ കമ്മിംങ്‌സ് ബൗള്‍ഡാക്കി.
രണ്ടാം ദിനത്തില്‍ ബാറ്റ്‌സ്മാന്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ മികച്ച ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ.
"
https://www.facebook.com/Malayalivartha