ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍

ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ഓസീസിനെതിരെ ഇന്ത്യ ശക്തമായ നിലയില്‍. 443 റണ്‍സ് എന്ന ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന ആസ്‌ട്രേലിയക്ക് 97 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് ഓസീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
22 റണ്‍സെടുത്ത ഹാരിസാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. നേരത്തെ പരമ്പരയില്‍ രണ്ടാം സെഞ്ച്വറി ആഘോഷിച്ച ചേതേശ്വര്‍ പുജാര (106), അര്‍ധസെഞ്ച്വറിക്കാരായ വിരാട് കോഹ്‌ലി (82), രോഹിത് ശര്‍മ (63), മായങ്ക് അഗര്‍വാള്‍ (76), അജിന്‍ക്യ രഹാനെ (34), ഋഷഭ് പന്ത് (39) എന്നിവരുടെ കൂട്ടായ പോരാട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
"
https://www.facebook.com/Malayalivartha