ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച

ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസീസിനെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
28 റണ്‍സുമായി മായങ്ക് അഗര്‍വാളും ആറു റണ്‍സുമായി ഋഷഭ് പന്തുമാണ് ക്രീസില്‍. ഇന്ത്യയ്ക്കിപ്പോള്‍ 345 റണ്‍സിന്റെ ലീഡായി. ഹനുമ വിഹാരി (13), പൂജാര (0), വിരാട് കോലി (0), രഹാനെ (1), രോഹിത് ശര്‍മ (5) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ നഷ്ടമായത്. നാലു വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്
"
https://www.facebook.com/Malayalivartha