രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരേ കേരളം പൊരുതുന്നു, അസ്ഹറുദ്ദീന് സെഞ്ചുറി

രഞ്ജി ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിനെതിരേ കേരളം പൊരുതുന്നു. മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ 220/8 എന്ന നിലയിലാണ്. രണ്ടു വിക്കറ്റുകള്‍ ശേഷിക്കേ 124 റണ്‍സിന്റെ ലീഡാണ് കേരളത്തിനുള്ളത്. സിജോമോന്‍ (ഏഴ്), നിതീഷ് എം.ഡി (എട്ട്) എന്നിവരാണ് ക്രീസില്‍. അര്‍ധസെഞ്ചുറിയുമായി മൂന്നാം ദിനം തുടങ്ങിയ മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിയാണ് കേരളത്തിന്റെ ലീഡ് നൂറു കടത്തിയത്.
12 ഫോറും രണ്ടു സിക്‌സും ഉള്‍പ്പടെ 112 റണ്‍സ് നേടിയ അസ്ഹറുദ്ദീന്‍ ഒറ്റയാള്‍ പോരാട്ടം കാഴ്ചവയ്ക്കുകയായിരുന്നു. വിഷ്ണു വിനോദ് 36 റണ്‍സ് നേടി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 16 റണ്‍സിനും ജലജ് സക്‌സേന മൂന്ന് റണ്‍സിനും പുറത്തായി. 96 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമാണ് കേരളം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയത്. രണ്ടാം ദിനം തന്നെ കേരളത്തിന് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു.
പഞ്ചാബിന് വേണ്ടി മായങ്ക് മാര്‍ക്കണ്ഡേ മൂന്ന് വിക്കറ്റ് വീഴ്ത്തി. കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സ് 121 റണ്‍സിലും പഞ്ചാബിന്റെ ആദ്യ ഇന്നിംഗ്‌സ് 217 റണ്‍സിലും അവസാനിച്ചിരുന്നു.
"
https://www.facebook.com/Malayalivartha